വിലാപയാത്ര എന്ന പദം അന്വർത്ഥം ആക്കിയ ഒരു യാത്ര . ലോകം കണ്ടതിൽ വെച്ച് ദീർഘമേറിയതും വികാരനിർഭരമായ ഒരു വിലാപയാത്ര എന്ന് വിശേഷിപ്പിച്ചാൽ അതിശയോക്തിയാവില്ല എന്ന് തോന്നുന്നു. കേരളത്തിൽ ഒന്നടങ്കം അശ്രുസാഗരം സൃഷ്‌ടിച്ച ജനനായക,അങ്ങ് നീതിമാൻ ആയിരുന്നു,പരിശുദ്ധനായിരുന്നു.സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവിധ വീഡിയോയിൽ നിന്ന് മനസിലാക്കിയ ഒരു സത്യം ഉണ്ട് ,അങ്ങ് മനുഷ്യത്വതിൻറ്റെയും , കരുണയുടെയും , വിനയത്തിൻറ്റെയും സംക്ഷിപ്തരൂപമായിരുന്നു .
ജനങ്ങളിൽ ജീവിച്ചു ജനങ്ങളിലൂടെ ജീവിച്ചു ജന സാഗരത്തിൽ അലിഞ്ഞു ചേർന്നു.ഉമ്മൻ ചാണ്ടി എന്ന അപൂർവ മനുഷ്യൻ ഏവർകും മാതൃക ആയി ഇവിടെ ജനിച്ചു ജീവിച്ചു മരിച്ചു . ചരിത്ര പുരുഷനായി .ആയിരങ്ങൾക്ക് ആശ ആയി പ്രതീക്ഷ ആയി ആശ്വാസം ആയി രാജാവ് ആയി. മറക്കാൻ കഴിയാത്ത ആത്മ ബന്ധം ഓരോ മനുഷ്യരിലും നൽകി. അദ്ദേഹം ഓരോ രാഷ്ട്രീയക്കാരനും ഒരു പാഠ പുസ്തകം ആണ് ..ഒരു നേതാവ് എങ്ങനെ എന്തായിരിക്കണം എന്തവരുത് എന്ന് അദ്ദേഹം പഠിപ്പിച്ചു. ആരോടും പ്രതികാരം ഇല്ലാത്ത ,ആരോടും അസഹിഷ്ണുത ഇല്ലാത്ത ജീവിതം കാട്ടി തന്നു .നിസ്വാർത്ഥ സേവനത്തിന്റെ ദൈവ ദാസൻ.ഇന്ത്യയിൽ ഇതുപോലെ ഒരു നേതാവ് ഇപ്പോൾ ഒരു പാർട്ടിയിലും ഇല്ല എന്ന് പറയുന്നത് ഒട്ടും തന്നെ അതിശയോക്തി അല്ല.
എഴുതിയാൽ തീരില്ല ഉമ്മൻചാണ്ടി ആരാണെന്നു എന്ന സത്യം. അത്രയ്ക്ക് നീതിമാൻ ആയിരുന്നു
യുഗപുരുഷന് കണ്ണീരിൽ കുതിർന്ന പ്രണാമം അർപ്പിക്കുവാൻ ,ഉണ്ണാതെ ഉറങ്ങാതെ കാത്തു നിന്ന ജനസാഗരം മാത്രം മതി ഇതിനു തെളിവായി . പല നല്ല ഭരണാധികാരികളെ കുറിച്ചും ചരിത്ര പുസ്തകങ്ങളിലൂടെയാണു അറിയാൻ സാധിച്ചത്.പക്ഷെ ഇത്രയും നീതിമാനായ ഭരണാധികാരിയെ ജീവിതത്തിൽ അനുഭവിക്കാനും നേരിട്ട് കാണാനും സാധിച്ചു.അത് മരണത്തോടെ അദ്ദേഹം കൂടുതൽ തെളിയിച്ചു.ഇന്ത്യയിലെ ജനങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത....ഇനി കാണാൻ ഇടയില്ലാത്ത ഒരു അന്ത്യയാത്ര!!
പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിനെ സാധാരണക്കാർ എത്രമാത്രം സ്നേഹിച്ചിരുന്നു...എത്രമാത്രം നെഞ്ചിലേറ്റിയിരുന്നു എന്നതിന് വ്യക്തമായ സാക്ഷ്യം! ജനങ്ങൾക്ക് വേണ്ടി വിനീത ദാസാനായി ജീവിച്ചു മരണത്തിൽ രാജാവിനെപ്പോലെ സ്വർഗം പൂകി . നിങ്ങളിൽ ഉന്നതൻ ആകാൻ ആഗ്രഹിക്കുന്നവർ ഏറ്റവും എളിയവനായിരിക്കുക... യജമാനൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസൻ ആയിരിക്കുക എന്ന തിരുവെഴുത്തു ജീവിതത്തിൽ കൂടി പൂർത്തിയാക്കിയ യഥാർത്ഥ ദൈവഭക്തൻ.... അതിനാൽ ദൈവം എല്ലാവരിലും ഉയർന്ന സ്ഥാനം നൽകി . സ്നേഹം കൊണ്ട് രാജ്യം കീഴടക്കിയ രാജാവിൻ്റെ അടുത്ത തലമുറ കഥ കേട്ട് വളരണം .സൗമ്യവും ദീപ്തവുമായ പെരുമാറ്റത്തിലൂടെ മലയാള മനസ്സ് കീഴടക്കിയ ഏറ്റവും ജനകീയനായ നേതാവ്
കണ്ണേ കരളേ കുഞ്ഞൂഞ്ഞേ
ആര് പറഞ്ഞു മരിച്ചെന്ന്...
ഇല്ല..ഇല്ല...മരിക്കില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ...
കേരളക്കരയൊന്നാകെ കണ്ഠമിടറി വിളിച്ചു
അവസാന ജനസമ്പർക്കവും കഴിഞ്ഞു യാത്രയാകുന്നു വർത്തമാന രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത നീതിമാൻ.
കാരുണ്യത്തിനും കരുതലിനും സ്നേഹത്തിനും രാഷ്ട്രീയത്തിൽ ഇടമുണ്ടെന്ന് അണികളെ പഠിപ്പിച്ച നേതാവ്. ക്രൂശിൽ തറച്ചവർക്കു വേണ്ടി പ്രാർത്ഥിച്ച ക്രിസ്തുവിനെ മാതൃകയാക്കിയ അദ്ദേഹം,തന്നെ കല്ലെറിഞ്ഞു ശത്രുവിനോട് ക്ഷമിച്ചു.അതാണ് യഥാർത്ഥ ക്രിസ്ത്യാനി അതാവണം ക്രിസ്ത്യാനി.
ആൾക്കൂട്ടത്താൽ കല്ലെറിയപെട്ടപ്പോൾ സൗമ്യനായി ശാന്തനായി അത് നേരിട്ട് കാരണം അദ്ദേഹത്തിന് അറിയാമായിരുന്നു അദ്ദേഹത്തിൽ സത്യം ഉണ്ടന്ന്.
26 വർഷങ്ങൾക്ക് മുൻപ് എനിക്ക് ഒരു വിവാഹാലോചന വന്നപ്പോൾ എൻറ്റെ അപ്പായി (അമ്മയുടെ പിതാവ് ) വളരെ ആവേശഭരിതനായി എന്നോട് പറയുകയുണ്ടായി ,ഉമ്മൻ ചാണ്ടി യുടെ കുടുബത്തിലെ പയ്യൻ ആണ് .
അതായിരുന്നു ഒരു കറതീർന്ന കോൺഗ്രസ്കാരനായിരുന്ന അപ്പായിയെ ആകർഷിച്ച ഘടകം.ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട വാർത്ത കേട്ടപ്പോൾ പൊട്ടി കരഞ്ഞ ,കരുണാകരൻ മരിച്ച വാർത്ത വായിച്ചു വാവിട്ടു കരഞ്ഞ മനോരമ പത്രം കണ്ണീരിൽ കുതിർത്ത ,ആ കോൺഗ്രസ്കാരന് വളരെ അഭിമാനം ആയിരുന്നു ,കൊച്ചു മരുമകൻ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് എന്ന് പറയുന്നത്. എന്റ്റെ അമ്മായിഅച്ചനെ കണ്ടിട്ട് അപ്പായി പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു ,വിനയവും സൗമ്യതയും ആ കുടംബത്തിൻറ്റെ പ്രത്യകത എന്ന് തോന്നുന്നു എന്ന് .
എങ്കിൽ ഞാൻ പറയുന്നു ,ഒരു പ്രതാപവാനായ രാഷ്ട്രീയക്കാരനായി അല്ല മനഃസാക്ഷിയുള്ള,കരുണയുള്ള,അധികാരത്തിൻറ്റെ ധാർഷ്ട്യം പ്രകടിപ്പിക്കാത്ത ,മനുഷ്യത്വമുള്ള രണ്ടാം ക്ലാസുകാരനായ കുട്ടിക്ക് ഉമ്മൻ ചാണ്ടി എന്ന് വിളിച്ചു കുട്ടുകാരനുവേണ്ടി വീട് ചോദിക്കാൻ ധൈര്യം കൊടുത്ത ,ലോട്ടറി വില്പന നടത്തുന്ന സ്ത്രീ ചിത്രത്തിൽ ചുംബനം നൽകി വാവിട്ടു കരയിച്ച,,അങ്ങ് അവസാനം സഞ്ചരിച്ച വാഹനത്തിനു പുറകെ ഒരു നോക്ക് കാണുവാൻ കരഞ്ഞു കൊണ്ട് പുറകെ ഓടിച്ച ,ശൗചാലയത്തിനു പണം ചോദിച്ചവർക്കു വീട് പണിഞ്ഞു നൽകിയ , വൈക്കത്തു നിന്ന് രണ്ടു കാലിനും സ്വാധീനം ഇല്ലാതെ 2 ദിവസം എൻറ്റെ സാറിനെ കണ്ടിട്ടേ മടങ്ങു എന്ന് പറഞ്ഞു പുതുപള്ളി പള്ളിയിൽ കണ്ണീരോടെ കാത്തിരുന്ന ,ഐ ലവ് യു ചാണ്ടി അപ്പച്ചാ എന്ന് എഴുതി ഒരു കൊച്ചു പെൺകുട്ടിയെ പാതിരാത്രിയിൽ വഴിയിൽ കാത്തു നിൽക്കുവാൻ പ്രേരിപ്പിച്ച ,ഒരു ജനതയെ മുഴുവൻ കരയിപ്പിച്ച വിശുദ്ധനെ അങ്ങ് നീതിമാൻ മാത്രം ആയിരുന്നു. ഈ വിഷലിപ്തമായ കാലഘട്ടത്തിൽ ഇങ്ങനേയും ഒരു രാഷ്ട്രീയ നേതാവ് ജീവിച്ചിരുന്നു എന്ന് നാം മനസിലാക്കുവാൻ വൈകി എന്നത് മലയാളിക്ക് പശ്ചാത്താപം തോന്നേണ്ട ഒരു യാഥാർഥ്യം മാത്രം . തൻറ്റെ മകനെയും കൊണ്ട് അശ്രു പൂജ യോടെ സ്നേഹപ്പൂക്കൾ വാരിവിതറി വാഹനത്തിനു പുറകെ തന്റെ ജനനായകനെ ഒരു നോക്ക് കണ്ടോട്ടെ എന്ന് കെഞ്ചിയ പിതാവിന്റെ വാക്കുകൾ വളരെ ചിന്തനീയം ആവുന്നു . ധർമം ,നീതി ,കരുണ എന്നിവയുടെ സംക്ഷിപ്ത രൂപമായ നിസ്വാർത്ഥനായ ഒരു നേതാവ് ഈ കെട്ടകാലത്തിലും ഉണ്ടായിരുന്നു എന്ന് എൻറ്റെ മകൻ അറിയണം, അവൻ അതറിഞ്ഞു വളരണം . ഒരു സാധാരണകാരൻറ്റെ ഹൃദയത്തിൽ നിന്നുള്ള നിപുണത നിറഞ്ഞ വാക്കുകൾ.
ഇന്ന് എൻറ്റെ മുത്തശ്ശനൊപ്പം ഞാനും അഭിമാനിക്കുന്നു ,ഈ നീതിമാൻ ഉൾപ്പെടുന്ന കോട്ടയിൽ കുടുംബത്തിലെ മരുമകളായി ,കോൺഗ്രസ്സ്കാരിയായി ,അതിനൊക്കെ അധികമായി ഈ മഹാൻ ജനിച്ച കേരളത്തിൽ ജനിച്ചതിനും .
സ്വർഗത്തിൽ എത്തി ജനസമ്പർക്കപരിപാടി തുടങ്ങിയിട്ടുണ്ടോ ആവൊ ?
Milly Philip Overseas I ndia Cultural Congress National Women’s forum Chair. Indian Overseas Congress Philadelphia