Image

മണിപ്പൂരിനു തീ പിടിക്കുമ്പോൾ വാഴ വെട്ടുന്നവർ (നടപ്പാതയിൽ ഇന്ന്- 88:ബാബു പാറയ്ക്കൽ)

Published on 27 July, 2023
മണിപ്പൂരിനു തീ പിടിക്കുമ്പോൾ വാഴ വെട്ടുന്നവർ (നടപ്പാതയിൽ ഇന്ന്- 88:ബാബു പാറയ്ക്കൽ)

മണിപ്പൂർ കലാപവും സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ നിഷ്ക്രിയത്വവും ഇപ്പോൾ ലോക ശ്രദ്ധ ആകർഷിച്ചിരിക്കയാണ്. അതിക്രൂരമായി ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നു. വംശഹത്യ എന്ന് പോലും പലരും വിശേഷിപ്പിക്കുന്നു. ഇതിനെപ്പറ്റി വളരെയധികം ലേഖനങ്ങളും വീഡിയോകളും പ്രസംഗങ്ങളും യൂട്യുബിലും വാട്ട്സാപ്പിലും ഫേസ്ബുക്കിലും എല്ലാം നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിൽ കുറെയൊക്കെ ശരിയും പലതും ഇതുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്. അത് പ്രസിദ്ധീകരിക്കുന്നവരുടെ ലക്‌ഷ്യം വേറെയാണ്. 

2024 ൽ ലോകസഭാ തെരഞ്ഞെടുപ്പ് വരുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ചു നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രി ആകുമെന്നതിനു സംശയമില്ല. പ്രതിപക്ഷമായി സർവ്വ മുള്ളു മുരിക്കു മൂർഖൻ പാമ്പും നീർക്കോലിയും തുടങ്ങി മരയോന്തു വരെ ഉൾപ്പെട്ട ഒരു ഐക്യ നിര രൂപപ്പെട്ടിട്ടുണ്ട്. അവർ ബിജെപി യെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും നരേന്ദ്രമോദി നയിക്കുന്ന ബിജെപി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങളുടെ നാശമായിരിക്കും ഫലം എന്നു പ്രചരണം നടത്തുന്നുമുണ്ട്. അതിനായി അവർ മണിപ്പൂർ വിഷയം എടുത്തു കാണിക്കുന്നുമുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാതെ തരമില്ല. കാരണം, ഇത്രയൊക്കെ മൃഗീയമായ അക്രമം മണിപ്പൂരിൽ അഴിഞ്ഞാടിയിട്ടും വാ തുറക്കാത്ത സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ നിഷ്‌ക്രിയത്വം തന്നെ. 

എന്നാൽ, വളരെ രസകരമായ കാര്യം ഇതിനിടയിൽ കഷ്ടത അനുഭവിക്കുന്ന പാവം ക്രിസ്ത്യാനികളുടെ സംരക്ഷകരായി അവതരിക്കുന്ന ചില മുഖങ്ങളാണ്. കുറച്ചു ദിവസങ്ങൾ മുൻപ് "അരിയും മലരും കുന്തിരിക്കവും കാത്തു വച്ചോളൂ, ഞങ്ങൾ വരുന്നു നിന്റെയൊക്കെ കാലന്മാരായി' എന്ന് പരസ്യമായി മുദ്രാവാക്യം വിളിച്ചു തെരുവിൽ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളെ വെല്ലു വിളിച്ചവർ തന്നെയാണ് ഈ സംരക്ഷകരായി അവതരിച്ചിരിക്കുന്നവർ എന്നതാണ്. ക്രിസ്തീയ സഹോദരങ്ങൾക്കു വേണ്ടി അവർ എഴുതുന്നു, റാലി നടത്തുന്നു, പ്രമേയം അവതരിപ്പിക്കുന്നു, അങ്ങനെ പലതും. ഇപ്പോൾ ഇവിടെ അമേരിക്കയിൽ കാലിഫോർണിയയിൽ ഓക്‌ലാൻഡ് സിറ്റി ഹാളിനു മുൻപിൽ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ പ്രതിഷേധ പ്രകടനം നയിച്ചു എന്ന വാർത്ത വായിച്ചു കോൾമയിര് കൊണ്ട കൂട്ടത്തിലാണ് ഈ ലേഖകനും. ഇവരുടെ സഹോദര സ്നേഹം കണ്ട് എന്റെ കണ്ണ് നിറയുകയാണ്. 

ഇവരൊക്കെ ക്രിസ്ത്യാനികളെ പറ്റി എന്താണ് വിചാരിച്ചിരിക്കുന്നത്? അവരൊക്കെ വെറും പൊട്ടന്മാരാണെന്നാണോ? ഇന്ത്യയിൽ ക്രിസ്ത്യാനികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുസ്ലിം സഹോദരങ്ങളുടെ സഹായം വേണോ? കഴിഞ്ഞ അറുനൂറു വർഷത്തെ ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാകും. ലോകത്തിൽ പല രാജ്യങ്ങളിലായി മുസ്ലിംകൾ കൊന്നൊടുക്കിയ ക്രിസ്ത്യാനികൾ എത്രയോ ദശ ലക്ഷങ്ങളാണ്? എവിടെയൊക്കെ ഇസ്ലാമിക രാഷ്ട്രങ്ങളുണ്ടോ അവിടെയൊക്കെയുള്ള ക്രിസ്ത്യാനികൾ നിരന്തരം അനുഭവിക്കുന്ന പീഢനം ലോകം കാണുന്നതല്ലേ? പാക്കിസ്ഥാനിൽ പൈപ്പിന്റെ ചുവട്ടിൽ വെള്ളം എടുക്കാൻ ചെന്ന ആസിയാ ബീബി എന്ന പെൺകുട്ടിയെ മത നിന്ദ ചുമത്തി തൂക്കി കൊല്ലാൻ വിധിച്ചവരാണോ ഇപ്പോൾ മണിപ്പൂരിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്? അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി യ്ക്ക് കിട്ടിയേക്കാവുന്ന  പത്തു ക്രിസ്ത്യാനികളുടെയെങ്കിലും വോട്ടു കുറയ്ക്കാൻ പറ്റിയാൽ അത്രയും നന്ന് എന്ന ഒരു ചിന്ത മാത്രമേ ഇവർക്കുള്ളൂ. ആ കെണിയിൽ ക്രിസ്ത്യാനികൾ വീഴില്ലെന്ന് മനസ്സിലാക്കാനുള്ള വിവരം ഈ ഗീർവാണം മുഴക്കുന്നവർക്കില്ലാതെ പോയല്ലോ എന്നതാണ് ചിന്തിക്കേണ്ടത്. 

കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി ക്രിസ്ത്യാനികൾ ഭാരത്തിലുണ്ട്. ഇതുവരെ ഹിന്ദുക്കളിൽ നിന്നും വലിയ തരത്തിലുള്ള പീഢനം അവർക്കുണ്ടായിട്ടില്ല. ഇപ്പോൾ ഉരിത്തിരിഞ്ഞിരിക്കുന്ന ക്രൈസ്തവ വേട്ടയ്ക്ക് പുറകിൽ പാർട്ടിയുടെ പോഷക സംഘടനകളിൽ പ്രവർത്തിക്കുന്ന വിവരവും വിദ്യാഭ്യാസവുമില്ലാത്ത പ്രവർത്തകരാണ്. താത്കാലിക നേട്ടത്തിനു വേണ്ടിയുള്ള വോട്ടുബാങ്ക് ലക്ഷ്യം വച്ച് അവരെ കയറൂരി വിടുന്ന നയം പാർട്ടി തിരുത്തിയാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂ. അതിനു നേതൃത്വം തയ്യാറായാൽ മതി. അതുണ്ടാകുമെന്ന വിശ്വാസമാണ് ഇപ്പോഴും ക്രിസ്ത്യാനികൾക്കുള്ളത്.
______________

Join WhatsApp News
ചെകുത്താൻ തോമ 2023-07-27 01:57:48
എൻറെ പൊന്നു പാറക്കൽ സാറേ, എല്ലാ മതങ്ങളും പരസ്പരം അന്യോന്യം കുറ്റം പറഞ്ഞിട്ടുണ്ട് കൊന്നൊടുക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ മതത്തിൻറെ പേരിൽ മാത്രം മൃഗീയ ഭൂരിപക്ഷം നേടിയ ഇന്ത്യയിലെ സർക്കാർ, ഒപ്പം മണിപ്പൂരിലെ സ്റ്റേറ്റ് സർക്കാർ അവലംബിച്ചിരിക്കുന്ന ക്രിസ്ത്യാനി വേട്ടയെ ഏത് ചെകുത്താനെ കൂട്ടുപിടിച്ച് ആണെങ്കിലും പ്രതിരോധിക്കുക തന്നെ വേണം. അതിനു പഴയ കഥ പറഞ്ഞ് സഹായിക്കാൻ മുന്നോട്ടുവരുന്ന മുസ്ലിങ്ങളെയോ മുസ്ലിം സംഘടനകളെയോ, ഒന്നും നമ്മൾ അകറ്റിനിർത്തരുത്. കത്തുന്ന മണിപ്പൂരിൽ സമാധാനം കൊണ്ടുവരികയാണ് നമ്മുടെ ലക്ഷ്യം. മുസ്ലിം ഭൂരിപക്ഷ മേഖലയായ ഗൾഫ് നാടുകളിൽ എത്രയോ കോടി ഹിന്ദുക്കളും ക്രിസ്ത്യാനികളും ജോലി ചെയ്യുന്നു അവിടെ ജീവിക്കുന്നു. അവരുടെ ആ ഗുണവും നമ്മൾ കാണേണ്ടതല്ലേ? ഒരു ഒരു വ്യക്തിയോടും, ഒരു മതത്തോടും നമുക്ക് പ്രത്യേക എതിർപ്പോ, മമതയോ പാടില്ല. ഇന്ത്യയും അമേരിക്കയും എല്ലാം സെക്യുലർ. അവിടെയെല്ലാം സെക്യൂരിസവും നീതിയും നടമാടണം. നടപ്പാതയിൽ പോകുമ്പോൾ അതുകൂടെ ചിന്തിച്ച് എഴുതണം. അല്ലാതെ സ്വന്തം കാര്യം മാത്രം സിന്ദാബാദ് വിളിക്കുന്ന നാട്ടിലെ ചില മെത്രാന്മാരും മറ്റും പറയുന്ന മാതിരി, ലൗ ജിഹാദ് ഉണ്ട്, റബ്ബറിന് 300 കിട്ടിയാൽ ചർച്ചകൾ കത്തിക്കുന്ന ഫാസിസ്റ്റ് പാർട്ടിയെയും സപ്പോർട്ട് ചെയ്യാം എന്നൊക്കെ പറയുന്നതിൽ ഒരു കഴമ്പുമില്ല. സമാധാനം തരുന്ന ഏത് ചെകുത്താൻ ഗ്രൂപ്പിനെയും കൂട്ടുപിടിക്കുക. അപ്രകാരം ചെകുത്താന്മാരെ മാലാഖമാരാക്കി മാറ്റുക.
Jayan varghese 2023-07-27 13:14:00
അന്ധമായ ക്രിസ്തീയ വികാരം. തങ്ങൾക്കു ലഭിച്ചുകൊണ്ടിരുന്ന സംവരണം മറ്റൊരു കൂട്ടർക്ക് കൂടി ലഭിച്ചേക്കുമോ എന്ന ആശങ്കയിൽ അസൂയ പൂണ്ട ഒരു കൂട്ടരാണ് മണിപ്പൂരിൽ കലാപം അഴിച്ചു വിട്ടത്. അവർ ക്രിസ്ത്യാനികൾ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രവർത്തികളിൽ ക്രിസ്തീയത അശേഷമില്ലെന്ന് അവർ തന്നെ തെളിയിച്ചു കഴിഞ്ഞു. വെട്ടിപ്പിടിക്കലല്ല, വിട്ടുകൊടുക്കലാണ് ക്രിസ്തീയത എന്നിരിക്കെ കേരളത്തിലെ പള്ളി പിടിക്കലിന്റെ മറ്റൊരു രൂപം തന്നെയാണ് മണിപ്പൂരിലും സംഭവിച്ചത്. പള്ളി പിടിക്കാൻ പോകുന്നവന് പരിക്കേറ്റാൽ അവനു വേണ്ടി കരയുന്നവൻ നിഷ്പക്ഷ നിലപാടുള്ളവനല്ല. സത്യത്തിന്റെയും നീതിയുടെയും ഭാഗത്ത് നിന്ന് പ്രതികരിക്കേണ്ടവനാണ് എഴുത്തുകാരൻ എന്നിരിക്കെ വടി കൊടുത്ത് അടി മേടിക്കുന്നവർക്ക് വേണ്ടി കരയുകയല്ല പ്രശ്ന പരിഹാര മാർഗ്ഗം. ദയവായി മറ്റുള്ളവന്റെ ജീവിതത്തിൽ ഇടിച്ചു കയറി അവനെ മാർഗ്ഗം കൂട്ടാനുള്ള ഈ തുവിശേഷ പരിപാടി ഒന്ന് അവസാനിപ്പിക്കാമോ? പ്രസംഗം ഇനി ആവശ്യമേയില്ല. പ്രവർത്തിയിലൂടെ ക്രിസ്ത്യാനിയാവൂ. അപ്പോൾ ക്രിസ്താനിറ്റിക്ക് മാന്യത കൈവരികയും ആളുകൾ അതിലേക്കു ആകൃഷ്‌ടർ ആകുകയും ചെയ്യുമല്ലോ ? വസ്തുത അറിയാവുന്നത് കൊണ്ടായിരുന്നു ബുദ്ധിയുള്ള മോഡി മൗന വാല്മീകങ്ങളിൽ സ്വയം ഒളിച്ചു കളഞ്ഞത്? ജയൻ വർഗീസ്.
Basil Varghese 2023-07-27 15:23:55
ശ്രീ ജയൻ വർഗീസ് പറഞ്ഞ ഒരു കാര്യം ശരിയാണ്. കോടതി വിധി മെയ്തികൾക്ക് അനുവദിച്ച അവകാശം തങ്ങൾ വർഷങ്ങളായി കൈവശം വച്ച് അനുഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ അത് കൊടുക്കാനാവില്ലെന്നുള്ള കുക്കികളുടെ നിലപാടാണ് ഈ കലാപത്തിന് തുടക്കം കുറിച്ചത്. എങ്കിലും കേരളത്തിലെ യാക്കോബായക്കാരെ കുക്കികളോട് ഉപമിച്ചതോ പള്ളി വഴക്കു പോലെയാണ് മണിപ്പൂർ കലാപം എന്നുപറഞ്ഞതോ ശരിയായില്ല. ഈ ലേഖനം ചൂണ്ടിക്കാട്ടുന്നത് ഈ കലാപത്തിനിടയിലും കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെപ്പറ്റിയാണ്. പിന്നെ കോടതി വിധി അനുസരിച്ചു കൊണ്ട് കൈവശം വച്ചിരിക്കുന്നത് വിട്ടു കൊടുക്കാൻ അത്ര എളുപ്പമല്ല. ക്രിസ്തീയത വിട്ടുകൊടുംകുന്നതാണെന്നു പറയുന്നത് ശരിയാണ്.പക്ഷെ അതുണ്ടാക്കി ഈ പരുവത്തിലാക്കിയവന് പെട്ടെന്ന് കഴിയില്ല. എല്ലാവരും യേശുക്രിസ്തു അല്ലല്ലോ.
Roots and fruits ! 2023-07-27 16:50:13
We are in the midst of the - natural family planning awareness week in this country - https://www.usccb.org/topics/natural-family-planning/national-nfp-awareness-week - The Church teaching on how to avoid the selfish user attitudes in the Sacred Covenant of marriage by allowing hearts to be filled with the supernatural graces of Love for The Most Holy Trinity in the merits of The Passion ; such to make couples to trust that periodic abstinence to avoid pregnancy and use such occasions to deepen in prayer and praise ,such as also the 24 Hours of Passion meditation ( available on line ) as source of graces of conversion of hearts from selfishness , for protection of the good of all - children too who can be afflicted by the spirits of anger , despair etc when the false gods of carnality and greed are served in families that deny the dignity and its fruits in marriage .Christian cultures thus to take seriously enough the call to purity and holiness - may same be the lesson taken in with some fear and trembling in persons world over about these incidents as we also thank the many in our Churches who make repartions for such evils , in their own Sacred Vows that unite them more deeply to the holiness of that of The Lord and His Mother .The power of same to protect from experiencing deprivations of the flesh but to have transcended same to a richer Life in The Spirit that imparts the peace and joy of taking in the Oneness of the identity and dignity of being children of an all holy God .. True , victims on both sides , those who fell for the death spirits of lust and greed and violence too need our compassion ,assistance , material help in deserving cases , for us to also call on The Precious Blood to bring deliverance and healing of hearts all around . Most Precious Blood of Jesus Christ save us and the whole world !
ചെകുത്താൻ തോമ 2023-07-27 21:14:20
ഈ ചെകുത്താൻ തോമയെ വെറുക്കുന്നവർ ആയിരിക്കാം നിങ്ങളിൽ അധികപക്ഷവും. അതിന് ഒരു കാരണം ഞാൻ ഒരു പരിധിവരെ ഒരു നിരീശ്വരവാദിയാണ്. പിന്നെ വല്ലപ്പോഴും ഒരു രസത്തിന്, ഒരു നേരമ്പോക്കിന്, ഒന്ന് സോഷ്യലൈസ് ചെയ്യാൻ ആയിട്ട് പള്ളിയിലും അമ്പലത്തിലും ക്ഷേത്രത്തിലും മോസ്കിലും ഒക്കെ പോയി അവിടെ വിശ്വാസികൾ ചെയ്യുന്ന മാതിരിയുള്ള സകല കാൽ മുത്തും കൈമുത്തും, അനാചാരങ്ങളും അല്ല ഒരു നിലനിൽപ്പിനായി ചുമ്മാ അങ്ങ് ചെയ്യും. . പിന്നെ ഇവിടെ പലതും ഞാൻ വായിക്കുന്നുണ്ട്. എല്ലാ വാർത്തയുടെയും ലേഖനങ്ങളുടെയും അടിയിൽ പോയി പ്രതികരണം എഴുതുന്നതിന് പകരം ഒരു ഒറ്റയടിക്ക് പലർക്കും ചേർത്ത് ഞാനെൻറെ ഒരു പ്രതികരണം അങ്ങ് എഴുതുകയാണ് അങ്ങ് തരികയാണ്. പണ്ട് ഗുജറാത്തിൽ ഒരു മതവിഭാഗത്തിനെതിരെ നടത്തിയ അല്ലെങ്കിൽ അതിലും വലിയ ഒരു നരഹത്തിയാണ് മറ്റൊരു ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന ഭരണകക്ഷിക്കാർ മണിപ്പൂരിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ ജയൻ വർഗീസും, ബാബു പാറക്കനും മറ്റു ചിലരും പറയുന്നതിൽ വലിയ സത്യമില്ല വലിയ കാര്യമില്ല. ഈ ചെകുത്താൻ തോമയായാ ഞാൻ മണിപ്പൂരിൽ 10 വർഷം ജോലി ചെയ്ത ആളാണ്. രണ്ടുകൊല്ലം മുമ്പും ഞാനവിടെ പോയിരുന്നു. ഒരു ക്രിസ്ത്യൻ വേട്ട തന്നെയാണ് അവിടെ നടക്കുന്നത്. ഞാൻ ചെകുത്താൻ ആണെങ്കിലും സത്യം പറയണമല്ലോ. ഈ മെത്രാന്മാരും, മുന്തിയ പാസ്റ്റർമാരും പാവപ്പെട്ട വിശ്വാസികളുടെ കുഞ്ഞാടുകളുടെ പണം മേടിച്ച് സുഖമായി ജീവിച്ചാൽ മാത്രം പോരാ. അവരുടെയും കണ്ണുകൾ തുറക്കപ്പെടും ആരെയും ഭയപ്പെടാതെ വളരെ ശക്തിയായി ഇതിനെ പ്രതിരോധിക്കാൻ അവരും മുന്നോട്ടു വരണം. യുഎൻ നിൻറെ മുമ്പിൽ, എല്ലാ ഇന്ത്യൻ കൗൺസിലേറ്ററുകളുടെ മുൻപിൽ നിയമാനുസൃതം ഗാന്ധിമാർഗ്ഗത്തിലൂടെ പ്രതിഷേധിക്കണം. അടുത്ത പ്രതികരണം ഉമ്മൻചാണ്ടി സാർ ഒരു മഹാനായ വ്യക്തിയും നേതാവും ആയിരുന്നു. അതിൽ യാതൊരു സംശയവുമില്ല. എന്നാൽ ഞാനൊരു കാര്യം പറയട്ടെ. അമിതമായാൽ എന്തും വിഷം. ഒത്തിരി ചത്തുകിടന്ന് അമിതമായി അനു ശോചിച്ചു, അങ്ങേരെ ദൈവം എ ന്നും പുണ്യാളൻ എന്നും ഒക്കെ വിളിച്ച് ആകപ്പാടെ അനുശോചനങ്ങളെ ഒന്നും കൊളമാക്കരുത്. ശകലമാന അസോസിയേഷനങ്ങളും പ്രസ്ഥാനങ്ങളും ഇപ്പോഴും അനുശോചനങ്ങളുടെ പെരുമഴയാണ്. അങ്ങേരെ കൂടുതൽ ശല്യം ചെയ്യരുത്. മഹാനായ ആ രാഷ്ട്രീയ നേതാവ് പുതുപ്പള്ളിയിലെ കല്ലറയിൽ ശാന്തിയും സമാധാനവും ആയിട്ട് ഉറങ്ങട്ടെ. ഇന്നലെ ഞാൻ അറിയുന്ന ഒരു അസോസിയേഷൻ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. അത് ഇങ്ങനെ ആയിരുന്നു. കുറെ ആൾക്കാർ വന്ന് കണ്ണ് നിറഞ്ഞ് വാവിട്ടുകഴിഞ്ഞ്, ഞാൻ ഉമ്മൻചാണ്ടിയുടെ കൂടെ പന്ത് അടിച്ചും, നീന്തിക്കുളിച്ചും, നടന്നതാണ്. പിന്നീട് അനുസ്മരണ യോഗത്തിൽ നടന്നത് വിഭവസമൃദ്ധമായ നോൺ വെജിറ്റേറിയൻ ഡിന്നർ, മുന്തിയ കള്ളുകുടി, ആണും പെണ്ണും ചേർന്നുള്ള, തട്ടുപൊളിപ്പൻ കുലുക്കി കുലുക്കി ഉള്ള നൃത്തങ്ങൾ. അങ്ങനെ ഉമ്മൻചാണ്ടി അനുസ്മരണം വികാരഭരിതമായി ഊഷ്മളമാക്കി. പിന്നെ ഇവിടെ മൂന്നാല് ദിവസം മുമ്പ് മറ്റൊരു ഉമ്മൻ, തോമസ് ടി ഉമ്മൻ ആണെന്ന് തോന്നുന്നു എഴുതി. ഉമ്മൻചാണ്ടി സാറിൻറെ ശവമഞ്ചം കടന്നുപോന്ന എംസി റോഡിനെ പിടിച്ച് ഓ സി റോഡ് ആകണം. ഉമ്മൻചാണ്ടി റോഡ് ആയി നാമകരണം ചെയ്യണം എന്ന്. എന്തൊരു പമ്പര വിഡ്ഢിത്തം. അങ്ങനെ നോക്കിയാൽ കേരളത്തിലെ പല റോഡിനും, ഈ എംസി റോഡിനു പോലും ഇതിനകം എത്ര പ്രാവശ്യം പേരുകൾ മാറ്റി മാറ്റി ഇടേണ്ടി വരുമായിരുന്നു. ഇനിയും മറ്റൊരു പ്രമുഖൻ ചാകുമ്പോൾ അതിലെ ഫ്യൂണറൽ യാത്ര നടത്തിയാൽ പിന്നെയും പേര് മാറ്റിയിടേണ്ടേ. ആകപ്പാടെ എന്തൊരു കുഴഞ്ഞു മറിഞ്ഞ കുഴപ്പം പിടിക്കാൻ നിർദ്ദേശങ്ങളാണ് ഇതെല്ലാം. നമ്മുടെ ജിപിഎസ് എല്ലാം എത്ര പ്രാവശ്യം മാറ്റി കുറിക്കേണ്ടി വരും. അതിനാൽ ദയവായി ആ പഴയ പേര് എംസി റോഡ് തന്നെ മതി. പിന്നെ മക്കൾ രാഷ്ട്രീയം ഒക്കെ കുറച്ചു മതി. ഒരു കുടുംബത്തിനു മാത്രമല്ല മറ്റവർക്കും പുതുപ്പള്ളിയിൽ ഒക്കെ ഒരു ചാൻസ് കൊട്. ഉമ്മൻചാണ്ടി സാറിന് തന്നെ 50 വർഷം കിട്ടിയില്ലേ? ഇനി കോൺഗ്രസിനായി പടപൊരുതുന്ന ചോര ചിന്തുന്ന മറ്റു ചില സാധുപ്രവർത്തകർക്കും ഒരു ചാൻസ് കൊടുക്കു. ഒരു ചെകുത്താൻ ആയ എൻറെ പ്രതികരണങ്ങൾക്ക് എതിരെ മറ്റു ചില മാലാഖമാർ എന്നെ അറ്റാക്ക് ചെയ്യാൻ വന്നാലും ഈ ചെകുത്താനായ എനിക്ക് ഒരു ഭയവുമില്ല. ഈ ചെകുത്താൻ തോമ സമയം കിട്ടുന്നതനുസരിച്ച് വല്ലപ്പോഴുമൊക്കെ ഇപ്രകാരം പ്രതികരിച്ചു കൊണ്ടിരിക്കും
MALAYALEE 2023-07-27 19:52:42
കേരളത്തിലെ ക്രിസ്ത്യാനികളുടെ അട്ടിപ്പേരു കോൺഗ്രെസ്സ്കാർ ആണ് എൻഎല്ല വയ്പ് ..സൂപ്പർ അല്ലെ R S S ഷായ്ക്ക് കാവൽ നിന്ന സുടക്കാരൻ,ഗോൾ കേറിവരുടെ റുപ്പത്തിന് മുന്പ്പിൽ നിന്നും ജയ്‌ശ്രീറാം വിളിച്ച sathesshan ..ഇതു വരെ ഒരു പ്രസ്‌താവന പൊറുത്തു വിട്ടിട്ടു ഉണ്ടോ മണിപ്പൂരിനെ കുറച്ചു ...ആടാത്ത ദവിസം ED കേറി നിറകും വീട്ടിൽ അത് പിണറയി ആണത്തം ഉള്ളവൻ ..പ്രസ്താവനയും ,ആണിക്കലാ നിരത്തി ഏതു മതതര ഇന്ത്യയാണ് എല്ലാവരിക്കും തുലിതാത്ത ..ഇതു അങ്കമാലിയിൽ നിന്നു പൊറുത്തു വരുന്ന സത്യദീപം വാരികയിൽ ഉള്ളത് ...ഒരു കാലത്തു ഇന്ത്യയിൽ ക്രിസ്ത്യാനികളെ അമേരിക്ക ,യൂറോപീൻ ,ഇസ്രായേൽ ഇടപെടും എന്ന വിശാസ്വം ഉണ്ടായിരുന്നു ...അവരെല്ലാം മാളത്തിൽ പോയി അത് ബിജെപിക്ക് നന്നായി അറിയാം ..അടുത്തു കേരളത്തിലെ കത്തോലിക്ക സ്ഥാപനങ്ങൾ ഇ ഡി കയറിയിരകും.പിണറയിയുടെ കസാരികേ ഇളക്കും തട്ടിയിൽ കേരളം മണിപ്പൂർ ആകും 100 %
കുട്ടിചാത്തൻ 2023-07-27 23:56:21
ഞാനും മടുത്തു ചെകുത്താനെ. . ജീവിച്ചിരുന്നപ്പോൾ ഒരു നല്ല വാക്ക് പറയില്ല. ചത്തുകഴിഞ്ഞാൽ കരച്ചിലോടെ കരച്ചിൽ . നെഞ്ചത്തടിച്ചു കരച്ചിൽ. ഇത്തവണ ആരും ഞട്ടി കണ്ടില്ല. അത് നന്നായി. ഞെട്ടിയത് ജനക്കൂട്ടത്തെ കണ്ടിട്ടായിരിക്കും അതുകൊണ്ട് ഞെട്ടിയാൽ വലിയ ഗുണം ഇല്ലെന്ന് മനസിലായി കാണും . എന്നാലും അനുശോചന കാറ്റ് ഇപ്പോഴും ആഞ്ഞടിക്കുകയാണ്. ഇതെന്ന് നില്കുമെന്നോ എവിടെ ചെന്ന് നിൽക്കുമെന്നോ ഒരു പിടിയുമില്ല തോമാച്ച. പിന്നെ തോമാച്ചൻ പള്ളിയിൽ പോകുന്നത് എന്തിനാണെന്ന് അറിയാം, തോമാച്ചൻ പോയി കഴിഞ്ഞാൽ പിന്നെ അടിയാണ്. ചെകുത്തൻ തോമാച്ചന് അതല്ലാതെ വേറെ പണി അറിയില്ലല്ലോ. പിണറായി കരഞ്ഞു കണ്ടില്ല . എന്താണെന്നു ചെകുത്താനറിയുമോ ? ഒന്ന് അന്വേഷിച്ചു വിവരം പറയണേ. അദ്ദേഹം വാദിയാകുമ്പോൾ ഇതുപോലത്തെ ജനക്കൂട്ടം കാണുമോ എന്തോ ? നിറുത്തുന്നു .
അച്ചുമാമ്മൻ 2023-07-28 00:33:21
നിങ്ങൾ ആരുരുംരും ഇതൊന്നും വിശ്വ സി ക്ക രു ത് . ഇഇഇ കരച്ചിൽ ക ളള ക ര ച്ചി ൽ ആ ണ്
ചെകുത്താൻ തോമ 2023-07-28 03:22:06
ഇത് ചെകുത്താൻ തോമായുടെ ഒരു ഫോളോ അപ്പ് കുറിപ്പാണ് കേട്ടോ. കേരള മഹാനായ ഉമ്മൻചാണ്ടി സാറിനു വേണ്ടിയുള്ള അനുശോചന കൂട്ടക്കരച്ചിൽ ഇപ്പോഴും തുടരുകയാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ തെറി പറഞ്ഞവർ അടക്കം ഇപ്പോൾ ഭയങ്കര കൂട്ടക്കരച്ചിൽ ആണ്. കെ എം മാണി സാർ ഇഹലോഹവാസം വെടിഞ്ഞപ്പോഴും കുറച്ചു കൂട്ടക്കരച്ചിൽ നടന്നതാണ്. അദ്ദേഹത്തെ തെറി പറഞ്ഞ് നിയമസഭ പോലും തല്ലി പറിച്ചവർ അദ്ദേഹം മരിച്ചപ്പോൾ കണ്ണീർ പുഴ ഒഴുകി. അദ്ദേഹത്തിൻറെ മകനും പാർട്ടിയും മാണി സാറിനെ തല്ലി തകർത്തവരുടെ മടിയിലേക്ക് പിന്നീട് ചെക്ക്യേറിയ കഥ നമുക്കറിയാം. ഇതെല്ലാം വെച്ചുകൊണ്ടാണ് ഈ ചെകുത്താൻ തോമാ, ഒരു നിരീശ്വരൻ ആണെങ്കിലും അഭിപ്രായം രേഖപ്പെടുത്തുന്നത്. ഉമ്മൻചാണ്ടി സാറിൻറെ അനുശോചന യോഗത്തിൽ തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ ഉമ്മൻചാണ്ടി സാറിൻറെ വേർപാടിൽ സാക്ഷാൽ പിണറായി വിജയൻ സാറും മൈക്കിന്റെ മുൻപിലേക്ക് വന്ന് അനിശോചന വാവിട്ട് കരച്ചിൽ ആരംഭിച്ചപ്പോഴാണ് അവിടെ മൈക്ക് പരിക്കുപറ്റി, ഓഫ് ആയി പോയി, മൈക്ക് പോലും നാണംകെട്ടു പണിമുടക്കി. കോപിഷ്ഠനായ പിണറായി വിജയൻ സാറ് ആ മൈക്കിന്റെ പാപ്പാനെയും, എന്തിനേറെ ആ മൈക്കിനെതിരെ പോലും കേസ് എടുത്തു എന്നാണ് പത്രത്തിൽ വായിച്ചത്. പിന്നെ ഈ മണിപ്പൂർ വിഷയത്തിൽ ഈ ചെകുത്താൻ തോമാ എന്തിൽ കേന്ദ്രത്തിലും, മണിപ്പൂർ സംസ്ഥാനത്തും ഭരിക്കുന്ന ബിജെപിക്കാർക്കെതിരെ ശക്തിയായി പ്രതിഷേധിക്കുകയാണ്. UNO ആസ്ഥാനത്തും ഇന്ത്യൻ കൗൺസിലേറ്റുകളുടെ മുമ്പിലും സമാധാനമായി പ്രതിഷേധിക്കണം. ഈ ചെകുത്താൻ തോമാ ഇക്കാര്യത്തിൽ പോൾ പനക്കലിന്റെ കൂടെ, ജോർജ് എബ്രഹാമിന്റെ കൂടെ തന്നെയാണ്. ഒരുപക്ഷേ ഓഗസ്റ്റ് അഞ്ചിലെ യു എൻ മാർച്ചിലും എൻറെ ശരിയായ പേര് വെളിപ്പെടുത്താതെ ഈ ചെകുത്താൻ തോമ പങ്കെടുക്കും. ഈ ചെകുത്താൻ തോമയ്ക്ക് ഒരു നിലപാടുണ്ട്. ഇപ്രാവശ്യം അവിടെ കൊല്ലപ്പെടുന്നത് ക്രിസ്ത്യാനികളാണ്. എന്നാൽ എവിടെയെങ്കിലും ഹിന്ദുമത വിശ്വാസികളും, മുസ്ലിം മത വിശ്വാസികളും കൊല്ലപ്പെട്ടാൽ അവരുടെ ആരാധനാലയങ്ങൾക്ക് തീവയ്ക്കപ്പെട്ടാൽ, മാധ്യമങ്ങൾക്ക് തടയിട്ടാൽ ഈ ചെകുത്താൻ തോമ സമാധാനപരമായി അവിടെയും പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. ചെകുത്താൻ തോമ ഒരു അണ്ണാൻ കുഞ്ഞ് ആയിരിക്കാം. എങ്കിലും അണ്ണാൻ കുഞ്ഞൻ തന്നാലായത് നീതിക്കുവേണ്ടി ചെയ്യും. പ്രതികരിക്കുക സുഹൃത്തുക്കളെ. ഇവിടെ കുട്ടിച്ചാത്തന്റെ പ്രതികരണം എനിക്ക് ഇഷ്ടപ്പെട്ടു. പ്രിയ കുട്ടിച്ചാത്തൻ. നിനക്ക് ഞാൻ പല പാഠങ്ങളും പഠിപ്പിക്കാം. നിന്നെയും ഞാൻ ഒരു വലിയ ലൂസിഫർ ചെകുത്താൻ ആക്കി മാറ്റാം. പണം അടിച്ചുമാറ്റി സുഖമായി ജീവിക്കുന്ന വലിയ മെത്രാന്മാരെയും ബാവമാരെയും നമുക്ക് പാഠങ്ങൾ പഠിപ്പിക്കണം. ആർഎസ്എസ് സംഘപരിവാറുകാർക്ക് കേരളത്തിൽ ഭരണം കിട്ടിയാൽ നിങ്ങളുടെ സിംഹാസനങ്ങളും ആസനങ്ങളും വെന്തു നീറി പുകഞ്ഞ് തീപിടിക്കും എന്ന് അവർ ഓർക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക