ഒരു കൊച്ചുകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടു. കുട്ടി ആയതുകൊണ്ട് തന്നെ നമ്മുടെ ദുഃഖം ഇരട്ടിയാണ്. രണ്ടുദിവസം ചർച്ചകളിലും മാധ്യമങ്ങളിലും നിറഞ്ഞു നിന്നശേഷം ഇതും ഓർമ്മയാകും.
ഇനി ഇങ്ങനെ ഒന്ന് ആവർത്തിക്കാതിരിക്കാൻ വേണ്ടി ഒരു സമൂഹമെന്ന നിലയിൽ കുറച്ചു കാര്യങ്ങൾ നമ്മൾ ചിന്തിക്കേണ്ടതും നോക്കിക്കാണേണ്ടതും ഉണ്ട്.
എന്തുകൊണ്ട് ഇയാൾ ഇങ്ങനെ ചെയ്തു ?
മദ്യവും മയക്കുമരുന്നും ആണോ ?
ഇയാൾ ഒരു pervert ടും born criminalലും ആണോ ?
ഇയാളുടെ മാനസിക സാമൂഹ്യ പശ്ചാത്തലം എന്താണ് ?
മദ്യവും മയക്കുമരുന്നും ആണ് കാരണമെങ്കിൽ നമ്മൾ എന്തുകൊണ്ട് ഇതൊക്കെ അനുവദിച്ചു കൊടുക്കുന്നു ?
ഇങ്ങനെയുള്ളവർ ഇവരുടെ ഇടയിൽ ഇനിയും ഉണ്ടോ ?
നമ്മൾ മലയാളികൾക്ക് വെസ്റ്റ് ബംഗാളിൽ നിന്നോ ആസാമിൽ നിന്നോ മഹാരാഷ്ട്രയിൽ നിന്നോ നെപ്പോളിൽ നിന്നോ, സംസ്ഥാനമോ രാജ്യമോ ഏതുമായിക്കൊള്ളട്ടെ നമുക്ക് അവർ ബംഗാളികളാണ്. എവിടെ തിരിഞ്ഞാലും അവരുണ്ട്. അവരില്ലാതെ നമ്മുടെ ഒരു കാര്യവും നടക്കില്ല. എന്നാൽ നമുക്ക് ഇവരുടെ ഒന്നും പേരുപോലും അറിയില്ല , കണ്ടാൽ തിരിച്ചറിയുക പോലുമില്ല, കാരണം നമുക്ക് അതിന്റെ ആവശ്യമില്ല. ദീർഘകാലമായി നമ്മളുടെ ഇടയിൽ ജീവിക്കുമ്പോൾ അവരുടെ ജീവിത പശ്ചാത്തലവും നമ്മൾ മനസ്സിലാക്കേണ്ടതല്ലേ ? അത് ആരോഗ്യകരമായ ഒന്നാക്കേണ്ടതും നമ്മുടെ ആവശ്യമല്ലേ ?
ഞാൻ കേട്ടിട്ടുണ്ട്, തിങ്ങി കൂടിയ ടെൻഡുകളിൽ, കുടുംബങ്ങൾ താമസിക്കുന്നത് ആയിട്ട്, ഏതാണ്ട് 50 പേർക്കൊക്കെ ഒരു ടോയ്ലറ്റ് ആണെന്നും കേട്ടിട്ടുണ്ട്. ആ ക്ലസ്റ്റേഴ്സിനുള്ളിൽ വഴക്കും ബഹളവും ആണെന്നും കേട്ടിട്ടുണ്ട്. നമ്മുടെ ഇടയിൽ വന്നു പാർക്കുന്ന ഒരു സമൂഹമെന്ന നിലയിൽ അവരുടെ All round well being നമ്മൾ ഉറപ്പാക്കേണ്ടതല്ലേ ? ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാതെ, മുന്നോട്ട് ഇനി ഇത് ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ നമ്മൾ സ്വീകരിക്കേണ്ടത് അല്ലേ ?
അവരുടെ മാനസിക ആരോഗ്യവും നമ്മുടെ പരിഗണനയിൽ വരേണ്ടതാണ്.
ഒക്കെ കഴിഞ്ഞ് കഴിഞ്ഞിട്ട്, "മകളെ മാപ്പ്" എന്നു പറയുമ്പോൾ മാപ്പിന് തന്നെ അർത്ഥമില്ലാതായി പോകുന്നു.