അയാൾ മീശ
താപ്പോട്ടൊതുക്കി വച്ചു..
അമോണിയ രഹിത
കരിപൂശി നിറച്ചു വച്ചു..
ചുണ്ടുകൾ ,നിക്കോട്ടിൻ കറ
പടരാത്തതിനാലോ
കരി പടരാതെ ചുവന്നു നിന്നു.
മദ്യം മുക്കിയ കരളില്ലാത്തതിനാലോ
കണ്ണുകൾ കലങ്ങിയ കടലല്ലാതെ നിന്നു....
ഫാലസ്ഥലം
ചുളി വരച്ചതില്ല..
ഭൂജമസുലം കരം
പ്രൗഢോജ്ജ്വലം ...
വിരി നെഞ്ചകമിന്നും
ഇരുമ്പു കൂടുപോൽ ദൃഢം.
അരയൊതുക്കം
കാട്ടുതേക്കിൻ കടകം.
കാൽപ്പാദദ്വയം
ഉടുമ്പു വീര്യത്തിന്റെ
പശകം.....
എങ്കിലുമയാളിൽ,
പക്ഷേ....
മോഹനഗാത്രത്തിനുള്ളിൽ
കപടമനോഭാവം വിലസും
മുൾമുരുക്കിന്റെ പൂവ് പോൽ
ചതി വിരിക്കുന്നു ചുണ്ടുകൾ.....
ഭയം:
"""""'"""
ഒരു കുഞ്ഞു ദേഹത്തിന്റെ
വസന്തപ്പൂക്കാലം
തല്ലി കെടുത്തുമോ
ഈ കാട്ടാളൻ ?......