നമ്മളിൽ പലരും പല വിശ്വാസങ്ങൾ വച്ചു പുലർത്തുന്നവരായിരിക്കും.
പറഞ്ഞു വരുന്നത് മത വിശ്വാസങ്ങളെപറ്റി അല്ല. അറിഞ്ഞോ അറിയാതെയോ നമ്മുടെ കൂടെ കൂട്ടുന്ന അന്ധവിശ്വാസങ്ങളെ പറ്റി അഥവാ കാണുന്നതും കേൾക്കുന്നതും പറയുന്നതുമെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നതിനെ പറ്റിയാണ്.
നമ്മളിൽ പലരും ലക്ഷണക്കേടിൽ വിശ്വസിക്കുന്നവരാണ്. ഒറ്റ മൈന യെ കണ്ടാൽ സങ്കടം എന്നാണ് വെപ്പ്. കുട്ടി കാലത്തു ഒരു മൈന യെ കണ്ടാൽ വേറൊന്നിനെ കൂടെ കണ്ട് പിടിക്കാൻ നോക്കി കണ്ണ് കഴിച്ചിട്ടുണ്ട്. പിന്നെ ഒരു സൂത്രപണി. കണ്ണ് കോങ്കണ്ണ് ആക്കി നോക്കുക. അപ്പൊ രണ്ട് ആയി കാണാം. ആ പ്രതിവിധി പറഞ്ഞു തന്നെ സുഹൃത്ത് ഇപ്പൊ ഇവിടെ ആണാവോ!😀
പിന്നെ കറുത്ത പൂച്ച അല്ലേൽ കരി മ്പൂച്ച യെ കണ്ടാൽ പിന്നെ കാര്യം പറയണ്ട. അന്നത്തെ കാര്യം പോക്കാ. നടന്നു പോകുമ്പോ കറുത്ത പൂച്ച റോഡിനു കുറുകെ നടന്നാൽ, നടന്ന കാൽ പിന്നോട്ട് വച്ചു പുറകിലോട്ട് 3 സ്റ്റെപ്സ് നടക്കുക എന്നതായിരുന്നു പ്രതിവിധി.
ഇനി കാര്യത്തിലേക്ക് വരാം. ഇപ്പോൾ ഉള്ള വീട്ടിൽ താമസം തുടങ്ങിയിട്ട് ഏകദേശം 14 വർഷമായി. താമസിച്ച അന്ന് തൊട്ട് ഇന്ന് വരെ അടുക്കളയുടെ ഭാഗമായുള്ള countertop perfect clean ആയിരുന്നിട്ടില്ല. ഒന്നോ രണ്ടോ സ്റ്റോർ ബില്ലുകൾ, പോസ്റ്റുകൾ, ഒന്നോ രണ്ടോ മെഡിസിൻ ബോട്ടിൽസ് എപ്പോഴും അവിടെ കാണും. മിക്കവാറും tylenol ബോട്ടിലും തെർമോമീറ്ററും. കുട്ടികൾ ചെറുതാ യപ്പോൾ ഉണ്ടായിരുന്ന ശീലങ്ങൾ ആയിരുന്നു. പിന്നെ ആരെയേലും വീട്ടിൽ വിളിക്കുമ്പോ എല്ലാ മരുന്നുകളും അതാതിന്റെ സ്ഥാന ത്തേക്ക് മാറ്റി counter top വൃത്തി യാക്കും. എപ്പോഴും ഏതെങ്കിലും ഒരു മെഡിസിൻ ബോട്ടിൽ counter ടോപ്പിൽ കാണുന്നത് സ്ഥിരം കാഴ്ച ആണ്. കുറച്ചു കാലമായി എന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യമാണ് ഇനി പറയാൻ പോകുന്നത്. എപ്പോഴെല്ലാം countertop വൃത്തി യാക്കി മരുന്നുകൾ എവിടേലും കൊണ്ട് വെക്കുന്നുവോ 2-3 ദിവസത്തിനുള്ളിൽ അവരെല്ലാരും തന്നെ വീണ്ടും countertop ൽ സ്ഥാനം പിടിക്കും. ചുരുക്കി പറഞ്ഞാൻ വീട്ടിൽ ആർക്കേലും എന്തേലും അസുഖം വരും. Tylenol പിന്നെയും counter ടോപ് ൽ തന്നെ സ്ഥാനം ഉറപ്പിക്കും. ശരിക്കും പറഞ്ഞാൽ counter ടോപ് ൽ നിന്ന് എല്ലാ മരുന്നുകളും clean ചെയ്തു 2 ദിവസത്തിനുള്ളിൽ ആർക്കേലും ഒരു ജലദോഷം, തലവേദന, പനി അങ്ങനെ എന്തേലും വന്നു മരുന്നുകൾ തിരിച്ചു kitchen counter ടോപ് ൽ സ്ഥാനം പിടിക്കും.
ഇത് പല തവണ ഞാൻ ശ്രദ്ധിച്ച കാര്യമാണ്. അവിശ്വാസം എന്നോ അന്ധവിശ്വാസം എന്നോ എന്ത് വിളിക്കണം എന്ന് വല്യ പിടിയില്ല. ദാ, കഴിഞ്ഞ ശനിയാഴ്ച മരുന്നൊക്കെ അടുക്കി പെറുക്കി വൃത്തി യാക്കിയതാ. ഒരു bottle പോലും അവിടെ വച്ചില്ല. ഈ തവണ യും ചിട്ടകൾ മാറിയില്ല.ബുധനാഴ്ച ആയപ്പോഴേക്കും tylenol, തെർമോമീറ്റർ, vicks എല്ലാം കൌണ്ടർ ടോപ്പിൽ നിരന്നു. പനി പിടിച്ചു കിടപ്പായി.
ഞാൻ പറഞ്ഞതിനെ പറ്റി എന്ത് തോന്നുന്നു. വിശ്വാസം അതല്ലേ എല്ലാം 😀
ഇനി countertop വൃത്തിയാ ക്കുമ്പോ ഞാൻ ഒന്നുടെ ഒന്ന് ആലോചിക്കും. ഒരു മരുന്ന് bottle എങ്കിലും അവിടെ തന്നെ വെക്കാൻ.
എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ! അല്ലാതെന്ത് പറയാൻ 😂