അമേരിക്കന്‍ മലയാളികളുടെ പൊതുക്കാര്യപ്രവര്‍ത്തനങ്ങളെ വീക്ഷിച്ചു നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്ക്, പറയാന്‍ കുറെ യാഥാര്‍ഥ്യങ്ങളുണ്ട്. ഇന്‍ഡൃയെയും പ്രതേൃകിച്ചു കേരളത്തെയും ആത്മാര്‍ത്ഥമായി സ്നേഹിക്കു ന്ന, ദേശാഭിമാനികളായ മലയാളികളുടെ സമൂഹമാണ് നോര്‍ത്തമേരിക്കയി ലുള്ളത്. ഉന്നതസ്ഥാനീയരും, ധനികരും, ഭരണാധികാരികളും, മതനേതാക്ക ന്മാരും, മാധ്യമപ്രവര്‍ത്തകരും, രാഷ്ട്രീയക്കാരും, ശാസ്ത്രജ്ഞന്മാരുമൊക്കെ അതിലുണ്ട്. അരനൂറ്റാണ്ടിനുമുമ്പ്, കേരളത്തിലെ മുന്നണിപ്പത്രങ്ങളില്‍ സേവ നമര്‍പ്പിച്ച പത്രപ്രവര്‍ത്തകരും, ഗ്രന്ഥകര്‍ത്താക്കളും, അദ്ധ്യാപകരും, ചിത്രകാ രന്മാരും അമേരിക്കന്‍ മലയാളസാഹിത്യസംഘത്തിലുണ്ട്. എങ്കിലും, സര്‍വ്വത്ര സഹകരണവും സ്നേഹവും അവര്‍ക്കും ലഭിക്കുന്നില്ല. അവകാശങ്ങളും ആ നുകൂല്യങ്ങളും ചോദിച്ചുവാങ്ങാനും, മറ്റ് അവശ്യകാര്യാദികള്‍ കൈവരിക്കാ നും കഴിയുന്നില്ല. ഇതിന്‍റെ കാരണം എന്തെല്ലാമെന്നും, അവ പരിഹരിക്കേണ്ട താണോയെന്നും ജാഗ്രതയോടെ അന്വേഷിക്കേണ്ടതാണ്.
ഈ വിദേശഭൂമിയില്‍ കുടിയേറിപാര്‍ക്കുന്ന സകല ജനതകളും, അവരവ രുടെ ആചാരങ്ങളും വിശ്വാസങ്ങളും സിദ്ധാന്തങ്ങളും ഇവിടെ നട്ടുവളര്‍ത്തു ന്നുണ്ട്. അവ ഉചിതമെന്നുകരുതി ആംഗീകരിക്കപ്പെടുന്നു. എന്നാല്‍, വിപരീത ലക്ഷ്യങ്ങളുള്ള രാഷ്ട്രീയകക്ഷികളുടെ മാനസികമാത്സൃരങ്ങളും, സ്വയംകൃ തമായ പ്രവര്‍ത്തനരീതികളും വ്യക്തമാക്കുന്നത്, നിഷേധിക്കാനാവാത്ത കു റെ വാസ്തവങ്ങളെയാണ്. അസ്വസ്ഥതയുളവാക്കുന്ന, വ്യാപകമാക്കുന്ന ഭിന്നത കളെ. ഇത് അമേരിക്കന്‍ മലയാളികളുടെ മുഴുജീവിതത്തെയും സാരമായിബാ ധിക്കുന്നു. സമഭാവനയുള്ള സാമൂഹികസഹവാസം സാദ്ധ്യമാക്കുന്നില്ല. അ നൃോന്യം മാനിക്കാത്ത, സാമര്‍ത്ഥൃമുള്ള രാഷ്ട്രിയപാര്‍ട്ടികള്‍, മലയാളിസമൂ ഹത്തെ ബോധപൂര്‍വ്വം വിഭജിക്കുന്നു. സംഘടിതമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്നുമില്ല. ഇന്‍ഡൃയിലും മറ്റുദേശങ്ങളിലുമുള്ള മതവാദികളുടെ ആവശ്യം, അമേരിക്കന്‍ മലയാളികളുടെ മാതൃകാപരമായ ഏകോപനമല്ല, പി ന്നയോ, സമാന്തരത്വമാണ്.
മനുഷ്യജീവിതം അതിവേഗത്തില്‍ പുരോഗമിക്കുന്ന ഈ കാലഘട്ടത്തില്‍, അമേരിക്കന്മലയളികളില്‍, ഒരുമയും സമാധാനവും സ്നേഹവും കാണപ്പെടു ന്നില്ല. മത രാഷ്ട്രയ കക്ഷികളുടെ അനുകര്‍ത്താക്കളും ആരാധകരും തുണ ക്കാരുമയിത്തീര്‍ന്ന അവര്‍, സ്വജനത്തെ തള്ളിപ്പറയുന്നതു കേള്‍ക്കാം. അതു കൊണ്ട്, ധാര്‍മ്മികബോധം ഇല്ലാതെ, വിദ്വേഷത്തോടെ വിമര്‍ശിക്കുന്ന ഒരു ജനസമൂഹമെന്നു ഇകഴ്ത്തിപറയുന്നവരുണ്ട്. അടുത്തകാലത്ത്, ആദരണീയരാ യ ഇന്‍ഡൃന്‍ പ്രധാനമന്ത്രിയും കേരളമുഖ്യമന്ത്രിയും അമേരിക്ക സന്ദര്‍ശിച്ച വേളകളില്‍, അമേരിക്കന്‍ മലയാളികള്‍ പരിഹാസത്തോടെ ഉയര്‍ത്തിയ, നിര്‍ ദ്ദയനിരൂപണങ്ങളും, പാഴായ പരാമര്‍ശങ്ങളും, വിരൂപമായ വിരുദ്ധനിലപാടുക ളെ വ്യക്തമാക്കി. അന്ധവിശ്വാസങ്ങളും രാഷ്ട്രീയവൈര്യവും തരംതാഴ്ത്തു മ്പോള്‍, ഉന്നതരും ഭാഗ്യമുള്ളവരും സംസ്കാരസമ്പന്നരുമെന്നു അഭിമാനിക്കാ നും അവകാശപ്പെടാനും അമേരിക്കന്മയാളിക്ക് സാധിക്കുമോ? മതങ്ങള്‍ക്കും ഉപരിയല്ലേ നന്മകള്‍?
ഇന്‍ഡൃയിലുള്ള എല്ലാ ജാതി മതവിഭാഗങ്ങളും മറ്റു കക്ഷികളും, സമ്പന്ന രാജ്യങ്ങളില്‍ പടര്‍ന്നുകയറാന്‍ പരിശ്രമിക്കുന്നു. അതിനാല്‍, മറുനാടുകളിലു ള്ള വിവിധസംഘടനകളെ അവ സ്വാധീനിക്കുന്നുണ്ട്. ജനഭിന്നതയെ നിര്‍മ്മാ ര്‍ജനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുള്ള ഇടങ്ങളില്‍, നിഷ്പക്ഷജനത്തെ ചൂഷണം ചെയ്യുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ചു വിഭജനംനടത്തുന്നു. തീവ്രവാദസംഘടന കളും പ്രവര്‍ത്തനത്തില്‍ വരുന്നു. പൊതുവേദിയിലുള്ള കലഹങ്ങളും മത്സര വും പുതുപ്രതിഭാസമല്ല. അവ വിവിധസംഘടനകളുടെ ഉദയം മുതല്‍ നിലവി ലുള്ളതാണ്. ആകയാല്‍, പ്രശ്നപരിഹാരങ്ങള്‍ക്ക് ന്യായത്തീര്‍പ്പുകളും ഉണ്ടാകു ന്നില്ല. ഇപ്പോള്‍, നോര്‍ത്തമേരിക്കയില്‍, സംഘടനാതലങ്ങളില്‍ കാണപ്പെടുന്ന തീവ്രമായ മത്സരങ്ങള്‍ ഇവിടെ സ്വയമേവ ഉണ്ടായതുമല്ല. അവ ബാഹ്യശക്തി കളുടെ പ്രവര്‍ത്തനഫലങ്ങളാണ്. അതിനെ എങ്ങനെ നിരോധിക്കാം?
സ്വജനങ്ങളെ അവഗണിക്കയും ബാഹ്യകക്ഷികളെ ആദരിക്കുകയും ചെ യ്യുന്ന പ്രവണത തുടരുന്നു. അവിശ്വാസവും വിദ്വേഷവും സൃഷ്ടിക്കുന്നു. വിശ്വ സ്തതയും സൌഹൃദവും നഷ്ടപ്പെടുത്തുന്നു. മതപ്രസംഗം മനുഷ്യനെ തടവിലാ ക്കുന്നു. കുത്തകപാര്‍ട്ടികള്‍ കുറ്റം ചെയ്യിക്കുന്നു. അധികാരസ്ഥാനങ്ങളില്‍ പി ടിച്ചുനില്കാനുള്ള തന്ത്രം, ആശയവിനിമയത്തിന്‍റെ അഭാവം, പക്ഷപാതം, വിരു ദ്ധസിദ്ധന്തങ്ങള്‍, എന്നിവ സംസ്കാരികസംഘടകളില്‍ കളങ്കങ്ങളായി. ഇവ പരി ഹരിക്കുന്നതിനു ഒരു വാഗ്ദത്തവും വ്യവസ്ഥിതിയും ഇപ്പോഴും ഉണ്ടായിട്ടില്ല. അധാര്‍മ്മികതയുടെ ആഴങ്ങളില്‍ താണുപോകുന്ന ദുരവസ്ഥ. സഹജീവിക ളെ സഹോദരചിന്തയോടെ നോക്കുന്നവര്‍ ചുരുക്കം. ആയതിനാല്‍, വിഭജനവേ ല ഒട്ടും അഭിമാനകരമല്ലെന്നു ഉറക്കെപ്പറയാം .
ജാതിമതചിന്തയും, ധനികതയും, സ്വാധീനശക്തിയും, അമേരിക്കന്മലയാ ളികളെ തമ്മിലടിപ്പിക്കുന്നുവെന്ന പരാതിയുണ്ട്. മതവിശ്വാസങ്ങള്‍ക്ക് മാറ്റ വും രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ക്ക് നവീകരണം ഭവിക്കുമെന്നും അപ്പോള്‍ സംഘടനകള്‍ക്ക് ഐക്യം ഉണ്ടാകുമെന്നും പ്രത്യാശിക്കുന്നവര്‍ കുറച്ചല്ല. ഇന്‍ഡൃയിലും കേരളത്തിലുമുള്ള സാഹിത്യ സാംസ്കാരികസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഗുരുക്കന്മാരും, പണ്ഡിതന്മാരും പ്രതിഭാശാലികളുമാ ണെന്ന മിഥ്യാധാരണയുള്ളവര്‍, ഭിന്നതക്ക് വഴിയൊരുക്കുന്നവരുടെ കൂടെയാ ണ്. ജനഭിന്നത ബലഹീനതയാണെന്ന വാസ്തവം അവര്‍ മനസ്സിലാക്കുന്നില്ല. അമേരിക്കയിലെത്തുന്ന പ്രമുഖരെക്കൊണ്ട് നുണപറയിപ്പിക്കുന്നത് അത്ര മോശമായി കരുതുന്നുമില്ല.
അമേരിക്കന്മലയളിസമൂഹത്തില്‍ ഉളവാകുന്ന പ്രശ്നങ്ങള്‍, ചര്‍ച്ചചെയ്തു പരി ഹരിക്കുന്നതിനുള്ള സന്നദ്ധതയും സന്മനസ്സുമുള്ളവര്‍ വിരളമായി. നിരര്‍ത്ഥ കവിമര്‍ശനങ്ങള്‍ ശക്തിപ്രകടനമാക്കുന്നതു നിഗളമാണന്നു കരുതുന്നുമില്ല. എങ്ങനെയാലും, മനുഷൃവര്‍ഗ്ഗലോകത്ത് ദുരിതം വിതയ്ക്കുന്ന ഭിന്നതയില്‍ നിന്നു മോചനം പ്രാപിക്കാന്‍ കഴിയണം. നിഷ്പക്ഷതയോടെ നന്മചെയ്യുന്ന, മല യാളികളുടെ ഐക്യത്തിനും സന്തുഷ്ടജീവിതത്തിനും വേണ്ടി പ്രവര്‍ത്തിക്കു ന്ന, ഒരു മാര്‍ഗദര്‍ശകന്‍ ഉണ്ടാവണം.
അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന മലയാളിസംഘടനകളി ലധികവും, ഭിന്നിച്ചും മത്സരിച്ചും നിലകൊള്ളുന്നവയാണ്. അവ മത രാഷ്ട്രീ യ ചേരികളില്‍ ചേര്‍ന്നുനില്‍ക്കുന്നു. ഇപ്പോള്‍, മുന്‍നിരയില്‍ നിന്നു പ്രവര്‍ ത്തി ക്കുന്നവയുടെ ഇന്നലകള്‍ എങ്ങനെയായിരുന്നുവെന്ന്, സംഘടനാചരിത്രം പറ യുന്നുണ്ട്. പുനരൈകൃം അഭിമാനഭരിതവും, മാതൃകാപരവും, ശാക്തീകരീ ക്കുന്നതുമാണ്. അവ നടപ്പിലാക്കുവാന്‍, പരസ്പരസ്നേഹവും മലയാളിമനസ്സും ആവശ്യമാണ്. മലയാളിസമാജങ്ങളുടെ യഥാര്‍ത്ഥമൂല്യത്തെക്കുറിച്ച് നിഷ്പക്ഷ വീക്ഷണം നടത്തുന്നതും ഉചിതമാണ്. നോര്‍ത്തമേരിക്കയിലെ ആകമാനമല യാളികളെ വിഭാഗീയതകൂടാതെ കരുതുന്നതും, സ്നേഹിക്കുന്നതും, ഏത് സാംസ്കാരികസംഘടനയാണെന്ന് ചോദിക്കുന്നവരുണ്ട്. അതിനു ശരിയായ ഉത്തരം നല്കാന്‍ സംഘാടകര്‍ക്കും സാധിക്കുന്നില്ല. അന്നം തരുന്ന, ഈ സമ്പന്ന ദേശത്തെ സ്നേഹിക്കുന്നവരും കുറയുന്നു.
അമേരിക്കന്മാലയളികളില്‍ കാണപ്പെടുന്ന വൈകാരിക ഭിന്നതകളെയും, വര്‍ഗ്ഗീയമുന്‍വിധികളെയും ഒഴിവാക്കാന്‍ കഴിയണം. അതിന്, നിലവിലുള്ള സാംസ്കാരികസംഘടനകള്‍ക്ക് ഒരുമവേണം. ഈ കലങ്ങിയകാലഘട്ടത്തില്‍, ഭിന്നത ഭരിക്കുന്ന ജനസമുഹമാണ് അമേരിക്കന്‍മലയാളിയുടേതെന്ന പരാമ ര്‍ശം നിഷേധിക്കപ്പെടുന്നുമില്ല.
കേരളത്തില്‍ ജനിച്ചവരും അന്യദേശങ്ങളില്‍ ജീവിക്കുന്നവരുമാണല്ലൊ വിദേശമലയാളികള്‍. അമേരിക്കയില്‍ ജനിക്കുന്ന “മലയാളിമക്കളെ” മലയാ ളികള്‍ എന്ന് വിളിക്കാമോ? അമേരിക്കയില്‍ ജനിച്ചുവളരുന്ന മലയാളിമക്കള്‍ അന്ധവിശ്വാസങ്ങളിലധിഷ്ടിതമായ ആചാരങ്ങളും, ജാതിമതസബ്രദായങ്ങ ളും, കലഹങ്ങളും, ഇഷ്ടപ്പെടുന്നില്ല. അവര്‍ക്ക് സാംസ്കരികസംഘടനകളില്‍ ഒട്ടും താല്പരൃമില്ല. തലമുറവിടവുകളിലൂടെ പൂര്‍വ്വാചാരങ്ങള്‍ക്കും മാറ്റം ഉണ്ടാ കുന്നുണ്ട്. അതിനാല്‍, വിവിധ സമുദായങ്ങളിലും സംഘടനകളിലും കാണ പ്പെടുന്ന പൊരുത്തക്കേടുകളും പോരുകളും ക്രമേണ കെട്ടടങ്ങുമെന്നു പ്രതീ ക്ഷിക്കുന്നവരുമുണ്ട്.
സകല മത രാഷ്ട്രീയകക്ഷികളും, അവയെ അനുസരിക്കുകയും പിന്തു ണക്കുകയും ചെയ്യുന്നവരെ വിഭാഗീയചിന്തയോടെ സഹായിക്കുന്ന പാരമ്പര്യ മാണ് ഇപ്പോഴും കാണപ്പെടുന്നത്. അക്കാരണത്താല്‍ത്തന്നെ, വിദ്വേഷവും വെ റുപ്പും ജനസമൂഹത്തില്‍ വര്‍ദ്ധിക്കുന്നുണ്ട്. സഹമലയാളികളുടെ പൂര്‍ണ്ണപി ന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും നോര്‍ത്തമേരിക്കയില്‍ ഇല്ല. അരുന്തുദവിവാദങ്ങളും, ഉള്‍പ്പോരുകളും, വിദ്വേഷപ്രകടനങ്ങളും സങ്കുചിത ചിന്തകളും ഒട്ടുമില്ലാത്ത മലയാളിസമാജങ്ങളുണ്ടെന്ന് പറയാന്‍ ആര്‍ക്കു കഴി യും? പരസ്പരം സഹകരിക്കാതെ, പ്രക്ഷുബ്ധമായ പ്രതിഷേധപ്രകടനങ്ങളില്‍ ഉറ ച്ചുനില്കുന്നവരുമുണ്ട്. ഈ ദുസ്ഥിതിക്ക് മാറ്റം വരുത്താന്‍, മത രാഷ്ട്രിയ കക്ഷി കളില്‍ ചാരിനില്‍ക്കുന്നവര്‍ക്ക് സാദ്ധ്യമല്ല. ജീവിതരീതികളും, മനുഷ്യസ്വഭാ വങ്ങളും, വിശ്വാസങ്ങളും, പരിവര്‍ത്തനത്തിന്‍റെ വിശാലമായ പാതയിലാണ്.
അമേരിക്കന്മലയാളികള്‍ക്ക് അന്യോന്യം സ്നേഹിക്കാനും അത്മാഭി മാനത്തോടെ സഹകരിക്കാനും കഴിയണമെങ്കില്‍, ഒത്തൊരുമയോടെ പ്രവ ര്‍ത്തിക്കുന്ന, ഏറിയ കാര്യക്ഷമതയുള്ള, ഒരു പുതിയ സംഘടന, നോര്‍ത്തമേ രിക്കയിലുള്ള ആകമാനമാലയാളികള്‍ക്കും വേണ്ടി, ഉണ്ടാവണം. മത രാഷ്ട്രീ യ സംസ്കാരിക സംഘടനകളുടെ അഭ്യന്തരകാര്യങ്ങളില്‍ കടന്നുചെല്ലാത്തതും, ബാഹ്യശക്തികള്‍ക്കും, പ്രലോഭനങ്ങള്‍ക്കും കീഴടങ്ങാത്തതും, അമേരിക്കയി ലുള്ള എല്ലാ മലയാളികളുടെയും അവകാശങ്ങള്‍ക്കും, ഐക്യത്തിനും, വിക സിതപുരോഗതിക്കും വേണ്ടി, ജാഗ്രതയോടെ സേവനമര്‍പ്പിക്കുന്നതുമായ ഒരു “അമേരിക്കന്മാലയാളി സമാജം” അഥവാ ഒരു ‘സ്വതന്ത്രസംഘടന’ പ്രവര്‍ത്തന ത്തില്‍ വരണം. അത്, ശക്തവും ശുദ്ധവും നീതയില്‍ അധിഷ്ഠിതവുമായിരി ക്കണം. മാന്യതയുടെ മദ്ധ്യേ നിലകൊള്ളുന്നതും അഭിമാനിക്കത്തക്കതുമാ യിരിക്കണം!
അമേരിക്കയില്‍ അധിവസിക്കുന്ന സകലമാലയളികള്‍ക്കും സ്വസ്ഥമായി ജീവിക്കാന്‍ സഹായിക്കുന്നോരു മലയാളി സംഘടന സ്ഥാപിക്കപ്പെടട്ടെ! അത് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃകയാവട്ടെ! സകലരെയും സ്നേ ഹിക്കുന്ന, എന്നാലോ അമേരിക്കന്‍മലയാളികളില്‍ ഐക്യബോധം വളര്‍ത്തു ന്ന, അവര്‍ക്കുവേണ്ടി ജീവിക്കുന്ന, എപ്പോഴും എല്ലാവരും നല്ലസുഹൃത്തുക്കളാ യിരിക്കുന്നതിനു സഹായിക്കുന്ന, മഹത്തായൊരു കൂട്ടായ്മ. അതിനുവേണ്ടിയാ യിരിക്കട്ടെ അമേരിക്കന്മലയാളികളുടെ അനന്തരപരിശ്രമം!