അൽപ്പ നേരമെങ്കിലും ബാക്കിയുണ്ടാകുമോ?
അറിവുള്ള പ്രാർത്ഥനകളെത്തിക്കാനാകുമോ?
അത്ഭുതങ്ങൾ ഈ കാലത്തും സംഭവിക്കുമോ?
അത്ഭുതങ്ങളുടെ ദൈവം പ്രത്യക്ഷനാകുമോ?
തലയിൽ നിന്ന് ഇപ്പോഴും രക്തംഒഴുകുന്നു,
തലതല്ലിയുള്ള വീഴ്ച, ലഹരികെട്ടു വിടുന്നു.
പൊട്ടക്കിണറിന്റെ അടിത്തട്ടിലാണ് കിടപ്പ്.
പൊട്ടക്കിണർ തേടി ആരാണിതുവഴി വരിക!
ആട് ഈ പൊട്ടക്കിണറ്റിൽ വീണിട്ടുണ്ടാകാം?
മുകളിൽ, ആടിനെ തിരയുന്നവരുടെ ബഹളം.
ആടല്ല, ഇതിലൊരാള്‍ കിടപ്പുണ്ടെന്ന് ഒരുവൻ.
ആടിനു പകരം അവരെന്നെ കരയ്ക്കെത്തിച്ചു!
എന്റെ മുറിവുണങ്ങി, നാലടി നടക്കാമെന്നായി.
പാഠം ഒന്ന്: അത്ഭുതങ്ങൾ ഇന്നും സംഭവിക്കുന്നു;
മനുഷ്യരുടെ രൂപത്തിൽ ദൈവം പ്രത്യക്ഷപ്പെടുന്നു.
സ്വാനുഭവം പങ്കുവെക്കു,ന്നെന്നെ അനുഗ്രഹിച്ചാലും!
***** June 23, 2023