ലോക്സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 'ഫ്ലൈയിംഗ് കിസ്' എയ്തു വനിതാ എംപിമാരെ അപമാനിച്ചു എന്ന് ആരോപിച്ച് ബിജെപിയുടെ വനിതാ എംപിമാര്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഔദ്യോഗിക പരാതി നല്കി. വെറുപ്പിന്റെ കമ്പോളത്തില്‍ സ്നേഹത്തിന്റെ സന്ദേശവുമായി കയറിവന്ന രാഹുല്‍ വീണ്ടും പ്രശ്നത്തില്‍. കത്തുന്ന മണിപ്പൂരിന്റെ ചൂട് അങ്ങ് ഡല്‍ഹിയില്‍ എത്തിയില്ല. അവിടം മുഴുവന്‍ വെറുപ്പിന്റെയും പകയുടെയും പുക നിറഞ്ഞുനില്ക്കുമ്പോള് ക്ലാസിക്കല്‍ മിത്തോളജിയിലെപ്പോലെ, ക്യുപിഡ്ആയി ശൃംഗാര സ്നേഹത്തിന്റെയും ആകര്‍ഷണത്തിന്റെയും വാത്സല്യത്തിന്റെയും രൂപമായി രാഹുല്‍, നോ നോ .. അതിനിവിടെ സ്കോപ്പില്ല.