വിശ്വ മഹാകവിയും 1913 ല്‍ ഇന്‍ഡ്യയിലെ പ്രഥമ നൊബേല്‍ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോര്‍ 1911 മെയ് 7 ന്, 50 ാം വയസ്സില്‍, 26 ാമത് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം കല്‍ക്കട്ടയില്‍ വച്ചു നടന്നപ്പോള്‍, രചിച്ച്, സ്വയം ആലപിച്ച കവിതയാണ് 'ജനഗണമന'. 1950 ജനുവരി 4 ല്‍ ഇത് ഇന്‍ഡ്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചു.
മഹാകവിയുടെ സംഭവ ബഹുലമായ ജീവിതത്തിലൂടെ ഒരോട്ടപ്രതിക്ഷണം നടത്താം. 1861 മെയ് 8ന് കല്‍ക്കട്ടയിലെ ഒരു പ്രഭുകുടുംബമായ ടാഗോര്‍ കുടുംബത്തില്‍, ദേവേന്ദ്രനാഥിന്റെയും ശാരദാമ്മയുടെയും പതിനാലാമത്തെ പുത്രനായി പിറന്നു. 1878 ല്‍ ഉപരിപഠനാര്‍ത്ഥം 16 ാം വയസ്സില്‍ 1978 ല്‍ ഇംഗ്ലണ്ടിിലേക്ക്, 22ാം വയസ്സില്‍ 11 വയസുമാത്രം പ്രായമുള്ള മൃളാനിയു്വമായി വിവാഹം. അഞ്ചു മക്കളെ നല്‍കിയിട്ട് മൃണാളിനി 30 ാം വയസില്‍ മരണപ്പെട്ടു. അമ്മ 1975 ലും അച്ഛന്‍ 1905ലും മരണപ്പെടുന്നു. 1901 ല്‍ ബ്രഹ്മചര്യാശ്രമം സ്വന്തം മക്കളുടെ വിദ്യാഭ്യാസാര്‍ത്ഥം സ്ഥാപിക്കുന്നു.
ആപത്തുകളും അനര്‍ത്ഥങ്ങളും രവീന്ദ്രനാഥിനെ സദാ പിന്‍തുടര്‍ന്നു. രണ്‍ടാമത്തെ മകളും, 12 വയസ്സുള്ള മകനും മരണമടഞ്ഞു. ശാന്തിനികേതന്റെ നടത്തിപ്പില്‍ തന്റെ വലംകയ്യായിരുന്ന സതീശ്ചന്ദ്ര റോയിയും മരിച്ചു. തുടര്‍ച്ചയായ ആഘാതങ്ങളുടെ തീരാത്ത നോവു കടിച്ചമര്‍ത്തിക്കൊണ്ട് രവീന്ദ്രനാഥ് മുന്നിലുള്ള കര്‍ത്തവ്യങ്ങള്‍ക്കും കാവ്യരചനയ്ക്കും സ്വയം അര്‍പ്പിച്ചു മുന്നോട്ടുപോയി. ആ കവിതകളില്‍ തീരാദുഃഖത്തിന്റെ അടിയൊഴുക്ക് ആര്‍ക്കും അനുഭവപ്പെടും.
നിഗൂഢമായ, ദിവ്യരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, അപൂര്‍വ്വ ജ്ഞാനികള്‍ക്ക് മാത്രം സുഗ്രഹമായ നിഗൂഢാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മിസ്റ്റിക് കവിതകളായിരുന്നു രവീന്ദ്രനാഥ ടാഗോറിന്റെ കവിതകളെല്ലാം തന്നെ. 17 വയസ്സു മുതല്‍ യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലുമായി 15 തവണ പര്യടനം നടത്തി., 10 കൊല്ലമെങ്കിലും വിദേശരാജ്യങ്ങളില്‍ അദ്ദേഹ താമസിച്ചിട്ടുണ്‍ടാകും. എവിടെ യാത്ര ചെയ്താലും പാദംവരെ ഇറങ്ങിക്കിടക്കുന്ന നീല മേലങ്കി, തലയില്‍ ഉയര്‍ന്ന മനോഹരമായ നീലത്തൊപ്പി, ബംഗാളിലെ മഹാകവികളുടെ അന്തസ്സുറ്റ അലങ്കാരവേഷം അണിഞ്ഞിരുന്നു.
തന്റെ പല കൃതികളില്‍ നിന്നുമായി ഐകരൂപ്യമുള്ള 103 കവിതകള്‍ തെരഞ്ഞെടുത്ത് ഒരു നോട്ടുബുക്കില്‍ പകര്‍ത്തി വച്ച് 'ഗീതാഞ്ജലി' എന്ന പേരുമിട്ട്, 1910 ല്‍ ബംഗാളി ഗീതാഞ്ജലി പ്രസിദ്ധീകരിച്ചു, 1912 ല്‍ ഇംഗ്ലീഷ് ഗീതാഞ്ജലിയും.
പുരുഷാര്‍ത്ഥങ്ങളെല്ലാം നേടിക്കഴിഞ്ഞു പ്രശസ്തിയിലിരിക്കുമ്പോഴാണ് 80 ാം വയസ്സില്‍ 1941 ഓഗസ്റ്റ് 7 ന് ലോകത്തോട് അദ്ദേഹം അന്ത്യയാത്ര പറഞ്ഞത്.
'ജനഗണമന...'യുടെ അഞ്ചു ഖണ്ഡങ്ങളില്‍ ആദ്യഖണ്ഡം മാത്രമാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത്. പലരും അര്‍ത്ഥം ഗ്രഹിക്കാതെയാണ് ദേശീയഗാനം ആലപിക്കുന്നത്. ഈ ഗാനാലാപത്തിന് 52 സെക്കന്റുകള്‍ മാത്രമാണ് വേണ്‍ടത്. ആശയം ചുവടെ ചേര്‍ക്കുന്നു.
'ജനകോടികളുടെ ഹൃദയാധിനാഥനും, ഭാരതത്തിന്റെ ഭാഗ്യവിധാതാവുമായ അവിടുന്ന് വിജയിച്ചാലും. അങ്ങാണ് ജനങ്ങളുടെയെല്ലാം മനസ്സിന്റെ അധിപന്‍. ഭാരതത്തിന്റെ ഭാഗ്യത്തിന്റെ വിധാതാവും. അങ്ങയുടെ നാമം പഞ്ചാബിന്റെയും, ഗുജറാത്തിന്റെയും, മറാഠയുടെയും, ദ്രാവിഡത്തിന്റെയും, ഒറീസയുടെയും, ബംഗാളിന്റെയും ഹൃദയങ്ങളെ ത്രസിപ്പിക്കുന്നു.
വിന്ധ്യ, ഹിമാചല പര്‍വ്വതങ്ങളില്‍ അതു പ്രതിധ്വനിക്കുന്നു. ഗംഗയുടെയും, യമുനയുടെയും സംഗീതത്തില്‍ അത് അലിയുന്നു. ഇന്ത്യാ സമുദ്രത്തിന്റെ ഓളങ്ങള്‍ അതേറ്റു പാടുന്നു. അവ അങ്ങയുടെ അനുഗ്രഹങ്ങള്‍ അപേക്ഷിക്കുന്നു. സ്തുതി ആലപിക്കുന്നു. ജനങ്ങളുടെ രക്ഷ അങ്ങയുടെ കൈകളിലാണു്. ഇന്ത്യയുടെ ഭാഗ്യവിധാതാവേ, ജയം, ജയം, അങ്ങേയ്ക്കു ജയം.'.
77-ാം സ്വാതന്ത്ര്യദിനാശംസകള്‍ !!!!