സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി വടക്കേക്കര പഞ്ചായത്ത് മുറവന്‍തുരുത്ത് പതിനൊന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ നിന്നു മത്സരിച്ചു ജയിച്ച നിഖിത ജോബി. 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിഖിത വിജയിച്ചത്. യു ഡി ഫ് സ്ഥാനാര്‍ത്ഥി ആയിരുന്നു നിഖിത.വാര്‍ഡ് അംഗമായിരുന്ന അച്ഛന്‍ പി.ജെ ബേബി ഒരു വാഹനാപകടത്തില്‍പ്പെട്ടു കൊല്ലപ്പെട്ടു. തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകളുടെ ഈ വിജയം.
ജേര്‍ണലിസം പി ജി ഡിപ്ലോമ ബിരുദധാരിയാണ് നിഖിത. 2000ത്തില്‍ ജനിച്ച പുത്തന്‍ തലമുറ കുട്ടിയാണ് നിഖിത. 2001 നവംബര്‍ 12 ആണ് നിഖിതയുടെ ജന്മദിനം.
കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജയിച്ച പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ റോയിയും, പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സി പി എം ലെ കെ മണികണ്ഠനും നിഖിതയ്ക്കു മുന്‍പ് 21 വയസ്സില്‍ വാര്‍ഡ് മെമ്പര്‍മാര്‍ ആയവരാണ്.
ഇന്നത്തെ യുവതലമുറ രാഷ്ട്രീയത്തോടു വലിയ അനുഭാവം കാട്ടാതെ മുഖം തിരിച്ചു നില്‍ക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ യുവാക്കളുടെ കടന്നുവരവ് പ്രത്യാശയുണര്‍ത്തുന്ന കാര്യമാണ്.