ഇന്ന് അമ്പിളി അമ്മാവൻ
വിക്രമിനെ സ്വീകരിച്ചു
അമ്പിളി അമ്മാവൻ വിക്രമിനോട് പറഞ്ഞു
നോക്കു വിക്രം ,
അമ്മാവന്റെ തിരുമുറ്റത്ത്
ഇളം പാദങ്ങളോടെ ഇറങ്ങുക
വിക്രം അമ്മാവന്റെ പാദങ്ങളിൽ
തൊട്ടു വന്ദിച്ചു
അമ്പിളി അമ്മാവൻ വിക്രമിനെ
നെഞ്ചോടു ചേർത്തു പിടിച്ചു
ആലിംഗനം ചെയ്തു
അവാച്യമായ അനുഭൂതിയിൽ
ഇരുവരും ആനന്ദ പുളകിതരായി
യുഗ - യുഗാന്തരങ്ങളായി
ജന്മ - ജന്മാന്തരങ്ങളായി
കാത്തിരുന്ന നിമിഷം
പരസ്പരം കൺ കുളിർക്കെ
ഇരുവരും ഒരു നിമിഷം
എല്ലാം മറന്നു നിന്നു