Image

ഉമ്മൻ ചാണ്ടിയുടെ മക്കൾക്ക് നേരെ കൈ ചൂണ്ടുന്നവരോട് (ജെ.എസ്. അടൂർ)

Published on 26 August, 2023
ഉമ്മൻ ചാണ്ടിയുടെ മക്കൾക്ക് നേരെ കൈ ചൂണ്ടുന്നവരോട് (ജെ.എസ്. അടൂർ)

ഉമ്മൻ ചാണ്ടി മരിച്ചു കഴിഞ്ഞുള്ള അഭൂതപൂർവ്വമായി വിലാപയാത്രയിൽ അക്ഷരാർദ്ധത്തിൽ ജനലക്ഷങ്ങൾ പങ്കെടുത്തത് ഭരണപാർട്ടി വിശ്വാസികളിലും ചില ഭരണപാർട്ടി ' സംസ്കാര നായകരീലും ' അപ്പോഴേ അലോസരവുമുണ്ടാക്കി. ഉമ്മൻ ചാണ്ടിയുടെ സ്നേഹ സ്മൃതിയിൽ ഇപ്പോഴും കേരളത്തിൽ കാസർഗോഡ് മുതൽ പാറശാലവരെയുള്ള ആളുകൾ പുതുപ്പള്ളി കബറിടത്തിൽ പോകുന്നത് പലർക്കും അലോസരവും അസഹിഷ്ണുതയുമുണ്ടാക്കുന്നു
ഉമ്മൻ ചാണ്ടിയെ 12 പ്രാവശ്യം തിരഞ്ഞെടുത്തു 53 വർഷം നിയമ സഭയിൽ അവരെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടി അവിടെ വികസനമൊന്നും കൊണ്ട് വന്നിട്ടില്ല എന്ന പച്ചകള്ളം പറഞ്ഞു ഉമ്മൻചാണ്ടിയെയും പുതുപ്പള്ളിക്കാരെയും ആക്ഷേപിക്കുകയാണ് ഭരണപാർട്ടി നേതാക്കൾ.
റോഡും പാലവും എല്ലാം പണിതു കേരളത്തെ ' വിക്സിപ്പിച്ചു ' എന്ന് പറയുന്നവർ പുതുപ്പള്ളി യിൽ കഴിഞ്ഞ എട്ടു വർഷമായി പാലം പണിതതതും റോഡുകൾ എല്ലാം പണിയാത്ത ഭരണപാർട്ടിയും അവരുടെ നേതാക്കളും അവരുടെ ഭരണ പരാജയം മറക്കാൻ വീണ്ടും മരിച്ചുപോയ ഉമ്മൻ ചാണ്ടിയെ ആക്രമിക്കുന്നു.
ഉമ്മൻ ചാണ്ടിയെ ജീവിച്ചിരുന്നപ്പോൾ നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞു നിരന്തരം വേട്ടയാടി. അദ്ദേഹത്തിന്റെ മക്കളെ വേട്ടയാടി. ചാണ്ടി ഉമ്മന് അമേരിക്കയിൽ തേക്ക് തോട്ടം എന്നു പറഞ്ഞു പരത്തിയ കള്ളകഥകൾ.
ഉമ്മൻ ചാണ്ടിയുടെ മക്കൾ എല്ലാം ഇവിടുത്തെ പൊതു വിദ്യാലയങ്ങളിൽ നല്ല മാർക്ക് വാങ്ങി പഠിച്ചാണ് ജോലികിട്ടിയത്.മൂത്ത മകൾ മരിയ എഞ്ചിനീയറിങ്ങും എം ബി എ യും പി എച് ഡി യും ചെയ്തത് ഈ നാട്ടിലാണ്. അവർ EY എന്ന പ്രശ്‌സ്ത കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അച്ചു  മാർ ഈവാനിയോസ് കോളേജിൽ ബി എ ഇംഗ്ലീഷ് പിന്നെ രാജഗിരിയിൽ എം എസ് ഡബ്ലിയു. കുടുംബതോടൊപ്പം ദുബായിൽ. അവിടെ  നാൽപതു വർഷമായി ബിസിനസ് ഉള്ള കുടുംബത്തിൽ നിന്നാണ് ഭർത്താവ്. എന്നിട്ടും അച്ചു ജോലി ചെയ്താണ് ജീവിക്കുന്നത്.
ചാണ്ടി ഉമ്മൻ  ഡൽഹി സെന്റ്‌ സ്റ്റീഫെൻസ് കോളേജിൽ നിന്ന് ബി എ. എം ഹിസ്റ്ററി. നാഷണൽ ലൊ സ്കൂൾ ഡൽഹിയിൽ നിന്നും എൽ എൽ എം കോൺസ്റ്റിട്ടുഷനൽ ലോയിൽ രണ്ടാമത്തെ എൽ എൽ എം ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇപ്പോൾ അഭിഷേക് സിംഗിവിയുടെ ജൂനിയർ.
ഉമ്മൻ ചാണ്ടി മക്കൾക്ക് വേണ്ടി ഒരു ചൂണ്ടു വിരൽ അനക്കി അവർക്ക് അനഹർമായതു ഒന്നും ചെയ്തിട്ടില്ല.. അവർ എല്ലായിടത്തും മാർക്ക് വാങ്ങി കേരളത്തിലും ഇന്ത്യയിലും കിട്ടാവുന്ന ഏറ്റവും നല്ല പൊതു വിദ്യാഭ്യാസമാണ് ചെയ്തത്. അവരുടെ വിദ്യാഭ്യാസത്തിനു അനുസരിച്ചുള്ള ജോലി ചെയ്തു ജീവിക്കുന്നവരാണ്.
അച്ചു ഉമ്മൻ ഇൻസ്റ്റായിൽ പോസ്റ്റ്‌ ചെയ്ത് അവരുടെ അഡ്വർടൈസിങ്ങ് ക്യാമ്പയ്ന്റ് ഫോട്ടോകൾ എടുത്തു പച്ചകള്ളം പറയുന്നു ഭരണപാർട്ടിയുടെ മൂനാം കിട സൈബർ ഗുണ്ടകൾ കള്ളം പറഞ്ഞു പരത്തുന്നത് യാദൃശ്ചികമല്ല.
അത് അവരുടെ നേതാക്കൾ പറയുന്ന കള്ളത്തരങ്ങളുടെ വേറൊരു നികൃഷ്ട വേർഷനാണ്.
വ്യക്തിപരമായി ആക്രമിക്കില്ല എന്ന് പറഞ്ഞിട്ടു ഇവർ ഉമ്മൻ ചാണ്ടി മരിച്ചു പോയിട്ടും അദ്ദേഹത്തെയും കുടുംബത്തെയും കുറിച്ചു കള്ളത്തരങ്ങൾ പ്രചരപ്പിക്കുന്നു
കേരളത്തിലും പുതുപ്പള്ളിയിലും വികസനം നടപ്പാക്കിയ ഉമ്മൻ ചാണ്ടി ഒന്നും ചെയ്തില്ല എന്ന പച്ചകള്ളം പല പ്രാവശ്യം ആവർത്തിച്ചിട്ടും എറിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ അദ്ദേഹത്തിന്റെ മക്കൾക്കെതിരെ തിരിഞ്ഞു
എന്തായാലും പുതുപ്പള്ളിയിലെ ജനങ്ങൾ ഭരണപാർട്ടി കള്ള പ്രചാരണങ്ങൾക്ക് സെപ്റ്റംബർ 5 നു മറുപടി നൽകും. ഉമ്മൻ ചാണ്ടി യെയും കുടുംബത്തെയും ആക്രമിക്കുന്നത് അനുസരിച്ചു ഭൂരിപക്ഷം കൂടും
ജെ എസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക