Image

മൂന്ന് ' എസും' (S) പഴഞ്ചൊല്ലും  (ലാലി ജോസഫ്)

Published on 27 August, 2023
മൂന്ന് ' എസും' (S) പഴഞ്ചൊല്ലും  (ലാലി ജോസഫ്)

'പഴഞ്ചൊല്ലില്‍ പതിരില്ല' മറ്റൊരു ചൊല്ല് 'ഒന്നു പിഴച്ചാല്‍ മൂന്ന് പിഴക്കും' 

ഇതൊക്കെ പഴമക്കാരില്‍ നിന്നും കേട്ടിട്ടുള്ള ചൊല്ലുകളാണ്. ഇപ്പോള്‍ ഈ ചൊല്ലുകളെ കുറിച്ചു പറയുവാന്‍ ഒരു കാരണം ഉണ്ടായി.

2023 ഫെബ്രുവരിയില്‍ ഞാന്‍ അവധിക്ക് നാട്ടില്‍ വരുന്നു 24ാം തീയതി എന്റെ അമ്മ മരിക്കുന്നു. ആ ആഴ്ചയില്‍ തന്നെയായിരുന്നു സെലിബ്രിറ്റി  സുബി സുരേഷ് നമ്മെ വിട്ടു പിരിഞ്ഞു പോയത്.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന എന്റെ മകന്‍ നാട്ടിലേക്ക് ഫോണ്‍ വിളിച്ച് എന്നോട് പറയുകയാണ് മമ്മി സുബി സുരേഷ് മരിച്ചു പോയല്ലേ? ഞാന്‍ പെട്ടെന്ന് അവനോട് ചേദിച്ചു നീ എങ്ങിനെ സുബിയെ അറിയും. മലയാളം സംസാരിക്കും എന്നല്ലാതെ മലയാളമായിട്ട് അധികമൊന്നു ബന്ധമില്ലാത്ത അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന എന്റെ കുട്ടി വളരെ ക്യത്യമായിട്ട് എന്നോടു പറയുകയാണ് സുബി മരിച്ചു എന്ന്.. എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമായിരുന്നു അത്. ഞാന്‍ ചോദിച്ചു നീ എങ്ങിനെ സുബിയെ അറിയും അതുപോലെ സുബി മരിച്ച വിവരവും നിന്നോട് ആര് പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. 

മരിച്ചു പോയ അമ്മച്ചിയുടെ ഫോട്ടോക്കുവേണ്ടി  ആല്‍ബം തുറന്നപ്പോള്‍ മമ്മിയും സുബിയും കൂടി നില്‍ക്കുന്ന ഫോട്ടോ കണ്ടു അതിനു ശേഷം ഫേസു ബുക്കു തുറന്നപ്പോള്‍ മമ്മിയുടെ കൂടെ ഫോട്ടോയില്‍ നില്‍ക്കുന്ന ആള്‍ സുബി സുരേഷ് ആണെന്നും  സുബി മരിച്ചുവെന്നും ഫേസ് ബുക്കില്‍ കൂടി  അവന്‍ കണ്ടു പിടിച്ച സത്യം ആണ് എന്നോട് പങ്കു വച്ചത്. വളരെ സത്യമായ ആ വിവരണം കേട്ടപ്പോള്‍ എനിക്ക് മറ്റൊന്നും പറയുവാന്‍ ഇല്ലായിരുന്നു.  

അമേരിക്കയില്‍ രമേഷ് പിഷാരടി ഗ്രൂപ്പിന്റെ കുടെ സുബി പ്രോഗ്രാമിന് വന്നപ്പോള്‍ ഞാനും സുബിയും കൂടി ഒന്നിച്ചെടുത്ത ഫോട്ടോയാണ് അവന്‍ ആല്‍ബത്തില്‍ നിന്ന് കണ്ടു പിടിച്ചത്. 

സുബി മരിച്ചു കഴിഞ്ഞ് മൂന്നു മാസങ്ങള്‍ക്ക് ശേഷം  മറ്റൊരു ആര്‍ട്ടിസ്റ്റ് ആയ സുധി കൊല്ലം നമ്മളെ വിട്ടു പിരിഞ്ഞു പോയി. രണ്ടാമത്തെ മരണ വാര്‍ത്ത കേട്ടു കഴിഞ്ഞപ്പോള്‍ എന്റെ മനസ് മുന്‍മ്പ് പറഞ്ഞ പഴഞ്ചൊല്ലിലേക്ക് പോയി. അതായത് ഒന്നു പിഴച്ചാല്‍ മൂന്ന് പിഴക്കും. ഇവര്‍ രണ്ടു പേരും ഇംഗ്ലിഷ് അക്ഷരമായ ' എസില്‍ ' ആരംഭിക്കുന്നതാണല്ലോ  അപ്പോള്‍ ഉള്ളിലേക്ക് ഞാനറിയാതെ ഒരു ചിന്ത കടന്നു കൂടി 2023 അവസാനിക്കുന്നതിനു മുന്‍മ്പ് 'S ' ല്‍ പേര് തുടങ്ങുന്ന ഒരു സെലിബ്രിറ്റി കൂടി നമ്മളെ വിട്ടു പോകാനുള്ള സാധ്യത കാണുന്നുണ്ട്. ഇതൊന്നും ആ സമയത്ത് മറ്റുള്ളവരുമായി പങ്കു വയ്ക്കാന്‍ പറ്റുന്ന  കാര്യം അല്ലല്ലോ.  പ്രത്യേകിച്ച് മരണവുമായി ബന്ധപ്പെട്ടതായതു കൊണ്ട് ആരോടു പറയാതെ മനസില്‍ തന്നെ സൂക്ഷിച്ചു. 'എസില്‍' പേര് തുടങ്ങുന്ന നമ്മുടെ പ്രിയപ്പെട്ട സിദ്ദിക്ക് സാര്‍ സുധി മരിച്ച് രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഈ ലോകത്തില്‍ നിന്ന് വിട വാങ്ങി.  അപ്പോള്‍ എന്റെ ചിന്തയില്‍ വന്നത് സംഭവിച്ചു അതുകൊണ്ടാണ് ഇപ്പോള്‍ ഇത് നിങ്ങളുമായി പങ്കു വയ്ക്കുവാനുള്ള ധൈര്യം എനിക്കു കിട്ടിയത്. 

 'പഴഞ്ചൊല്ലില്‍ പതിരില്ല' എന്നു പറയുന്നതില്‍ സത്യം ഉണ്ട് എന്ന് തോന്നി തുടങ്ങി. മരണത്തിന് പ്രായം ഇല്ല, എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ജനിച്ചാല്‍ ഒരു ദിവസം മരിക്കും. എന്റെ ഒരു കുഞ്ഞനുജന്‍ മരിച്ചത് വെറും ഏഴു വയസു മാത്രം പ്രായം.  'YES' അവന്റെ പേരും തുടങ്ങുന്നതും ഒരു 'എസി' ല്‍ തന്നെയാണ്. 

സാബു അതായിരുന്നു അവന്റെ പേര്. പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുള്ള മറ്റൊരു കാര്യം ഒരാള്‍ മരിച്ചാല്‍ അവരുടെ ആത്മാവ് മറ്റുള്ളവരിലേക്ക് കടന്നു കൂടും എന്നൊക്കെ… ഇതൊക്കെ എത്രമാത്രം ശരിയുണ്ട് എന്നൊന്നും അറിയില്ല.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായി

ഞാനും മരിച്ചു പോയ എന്റെ അനുജന്‍ സാബുവും ഒന്നിച്ച് മൂന്നാറിനടുത്തുള്ള മീന്‍ക്കട്ടില്‍ താമസിച്ചിരുന്നു. അവിടെ കെ.എസ്. ഇ. ബി യില്‍ എന്റെ ഫാദറിന് ജോലിയായിരുന്നു. അങ്ങിനെയാണ് ഞങ്ങള്‍ ആ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് പഠിക്കേണ്ടി വന്നത്. 

ചിത്തിരപുരം സ്‌ക്കൂളിലാണ് എന്റെ ചെറുപ്പകാലത്ത് ഞാനും സാബുവും പഠിച്ചത്. 

വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മകനെ ഞാന്‍ താമസിച്ചിരുന്ന മീന്‍ക്കട്ടും ക്വര്‍ട്ടേഴ്‌സും കാണിക്കാന്‍ കൊണ്ടു പോയി. ആ ക്വര്‍ട്ടേഴ്‌സ് ആള്‍ താമസമില്ലാതെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. അവിടെ എത്തിയപ്പോള്‍ എന്റെ മകന്‍ പറയുകയാണ്. എനിക്ക് ഈ സ്ഥലം നന്നായി അറിയാം. ഞാന്‍ ഇവിടെ കളിച്ചു നടന്നിട്ടുണ്ട്.. എന്റെ ഉള്ളില്‍ ഒരു കൊള്ളിയാല്‍ മിന്നി. 

ആ സമയത്ത് എവിടെ നിന്നോ ഒരു പട്ടി ഓടി ഞങ്ങളുടെ ചുറ്റും വട്ടം കറങ്ങി കുരക്കാന്‍ തുടങ്ങി. അവിടെ അപ്പോള്‍ ആള്‍ താമസമില്ലാതെ വിജനമായി കിടക്കുന്ന ഒരു സ്ഥലം ആയിരുന്നു. ഞാന്‍ ചുറ്റിലും നോക്കി ആരേയും കണ്ടില്ല

പട്ടി ഞങ്ങളെ ഉപദ്രവിച്ചില്ല. പക്ഷെ ഞങ്ങളെ നോക്കി അതിശക്തമായി കുരക്കുന്നുണ്ടായിരുന്നു. വളരെയധികം പേടിച്ചു പോയി. ഭാഗ്യത്തിന് അപകടം കൂടാതെ ഞങ്ങള്‍ രക്ഷപ്പെട്ടു.

ആ സ്ഥലം ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത എന്റെ കുട്ടി പറയുകയാണ് അവന്‍ ഈ സ്ഥലത്ത് ഓടി കളിച്ചിട്ടുണ്ട്. ആ സ്ഥലം അവന് നല്ല പരിചയം ഉള്ളതു പോലെ പറയുന്നു. എന്റെ മരിച്ചു പോയ അനുജന്‍ സാബു ഓടികളിച്ചു നടന്ന സ്ഥലം ആണത്. 

ഈ സംഭവം ഞാന്‍ നാട്ടില്‍ വന്ന് ബന്ധുക്കളായ കുറച്ചു പേരോടു പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞതാണ് സാബുവിന്റെ ആത്മാവ് എന്റെ കുട്ടിയില്‍ വന്നതാണ്. അതുകൊണ്ടാണ് സാബു കളിച്ചു നടന്ന സ്ഥലം എന്റെ കുട്ടിക്ക് നല്ല പരിചയം ഉണ്ട് എന്ന് അവന്‍ വിളിച്ചു പറഞ്ഞത്. 

 2023 ല്‍ വിടവാങ്ങിയ സുബി, സുധി, സിദ്ദിക്ക് 1974 ല്‍ വിട്ടുപിരിഞ്ഞ എന്റെ കുഞ്ഞനുജന്‍ സാബുവിനു ആദരാജ്ഞലി അര്‍പ്പിച്ചു കൊണ്ട് നിര്‍ത്തുന്നു. 


ലാലി ജോസഫ്.  ( laly_joseph63) 

Join WhatsApp News
Jayan varghese 2023-08-27 18:08:05
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെയും വിശദീകരിക്കാനാവാത്ത സംഭവങ്ങളുടെയും എത്രയെത്ര അനുഭവ പാഠങ്ങൾ നിറഞ്ഞതാണ് വ്യക്തി ജീവിതങ്ങൾ ! ആർക്കും വിശദീകരിക്കാനാവാത്ത എത്രയോ സംഭവങ്ങൾ എന്റെ ജീവിതത്തിൽ തന്നെ ഉണ്ടായിരിക്കുന്നു ! അത്തരം സംഭവങ്ങളെ അന്ധ വിശ്വാസങ്ങൾ എന്നും യാദൃശ്ചികങ്ങൾ എന്നും പുശ്ചിച്ചു തള്ളുന്ന ഭൗതികവാദ ബുദ്ധിജീവികൾക്ക് എത്തിപ്പിടിക്കാൻ സാധിക്കുന്ന കച്ചിത്തുരുമ്പുകൾ മാത്രമാണ് മാനവിക ശാസ്ത്രം കാലാ കാലങ്ങളിൽ പുറത്തു വിടുന്ന ഭൗതിക ശാസ്ത്ര നിഗമനങ്ങൾ. യാതൊരു സിദ്ധാന്തങ്ങൾക്കും വിശദീകരിക്കാനാവാത്ത സംഭവങ്ങൾ വ്യക്തി ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ധാരാളം മനുഷ്യരുണ്ടാവും. അത്തരക്കാർ സ്വന്തം അനുഭവങ്ങൾ സത്യ സന്ധമായി എഴുതുകയാണെങ്കിൽ ഇ മലയാളി അത് പ്രസിദ്ധീകരിക്കും എന്നാണ്‌ എന്റെ വിശ്വാസം. ജയൻ വർഗീസ്.
Vayanakaaran 2023-08-27 23:12:10
മരണം രംഗബോധമില്ലാത്ത കോമാളിയല്ല. അങ്ങേരു പേരിന്റെ ആദ്യാക്ഷരങ്ങൾ തിരഞ്ഞു വരും. സുബിക്ക് കരൾ രോഗമായിരുന്നു. സുധി കാർ അപകടത്തിൽമരിച്ചു. സിദ്ദിഖ് രോഗിയായിരുന്നു. ചുറ്റുവട്ടത്തെ നായ്ക്കൾ പതിവില്ലാത്തവരെ കാണുമ്പോൾ കുരക്കും. സന്ദർശിച്ച സ്ഥലം മകന് പരിചയം ഉണ്ടെന്നു പറഞ്ഞെങ്കിൽ ആ കുട്ടി വലുതാകുമ്പോൾ' വലിയ കലാകാരനാകും.എഴുത്തുകാർക്കും കലാകാരന്മാർക്കും ഭൂമിയിലെ ഏതു സ്ഥലം കണ്ടാലും ഓ ഞാൻ ഇവിടെ വന്നിട്ടുണ്ടോ ഒരു പക്ഷെ കഴിഞ്ഞ ജന്മത്തിലായിരിക്കും. അങ്ങനെ അത്ഭുതപ്പെടുന്നത് സാധാരണ. ഓരോരുത്തർക്കും ഓരോ അനുഭവങ്ങൾ ഏതു ശരി ഏതു തെറ്റെന്നും നമുക്കറിയില്ല. "നാമറിയുന്നത് അൽപ്പം മാത്രം".. ഈ ലേഖനത്തിൽ പറയുന്നതിനൊക്കെ മേൽപ്പറഞ്ഞ ഉത്തരങ്ങൾ ഉണ്ട്.. പക്ഷെ അതാണ് ശരിയെന്ന കണ്ടെത്താൻ ദൈവം സഹായിക്കണം. ചിലർക്ക് ദൈവം അനുഗ്രഹങ്ങൾ കൊടുക്കുന്നു ചിലർക്ക് കൊടുക്കുന്നില്ല.കാരണം മനുഷ്യന് അജ്ഞാതം.
കള്ളിയങ്കാട്ടു നീലി 2023-08-29 03:19:29
നിഴലായി ഒഴുകിവരും കൊതി തീരുവോളം ഈ നീല രാവിൽ ഈ നീല രാവിൽ - ഐ ലവ് യു ജയൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക