ചിങ്ങവെയിൽ നാളം
അനുപമായി പരന്നു
പുലരിയും പുൽകളും
പൂക്കളുംപുഞ്ചിരിച്ചു.
നൻമയുടെ നിറവിന്റെ
സുഗന്ധ സ്‌മൃതികളുണർത്തി
വീണ്ടുമൊരോണം
വന്നണഞ്ഞു
വസന്തത്തിൻ
വർണ്ണങ്ങളൊക്കെയും
തിരുമുറ്റത്തെ പൂക്കളങ്ങളായി മാറിയല്ലോ
മലയാള മങ്കകൾ
രാഗത്തിൽ താളത്തിൽ
ലാസ്യലയമായി
ചുവടു വെച്ചു
ഒരുമയുടെ
സ്വരുമയുടെ
ഈണങ്ങൾ ഒക്കെയും
ശ്രുതി ചേർന്നു പാടിയ കാലം ഓണക്കാലം.
തൂശനിലയിലെ
രുചിഭേദങ്ങളെത്രയോ
ഒന്നിച്ചാസ്വദിക്കും
ഓണക്കാലം
പുത്തനുഷസും
പുത്തനുണർവും
നൈവേദ്യങ്ങളാകുന്ന
നർമ്മയുടെ നിറവിന്റെ
വസന്തോത്സവം
സമഭാവനയുടെ
സമരസഭാവങ്ങൾ
സ്മൃതികളിൽ നിറയുന്ന
സ്നേഹസാഹോദര്യത്തിന്റെ
വസന്ത കാലം
ഇത് മലയാളക്കരയുടെ
ഓണ ക്കാലം.