ആരും പറയാതെ ഓണമിങ്ങെത്തി
ആരും വിളിക്കാതെ ഉണ്ണി ഉണർന്നു.
ആരോ പറഞ്ഞു ഓണമാണുണ്ണി..
അച്ഛാ എനിക്കിന്ന് നെയ്പായസം വേണം
എന്റമ്മയുണ്ടാക്കുന്ന നെയ്പായസം.
ഉണ്ണി ഇരുന്ന് ചിണുങ്ങി തുടങ്ങി
അച്ഛാ നെയ്പായസത്തിൻ രുചി ഉണ്ണി മറന്നു
അമ്മ എന്തിങ്ങനെ ഉറങ്ങുന്നു അച്ഛാ...
ഉണ്ണി വിളിക്കുന്നു എന്ന് പറയാ മോ അച്ഛാ..
ഉണ്ണിക്കു നെയ്പായസം കുടിക്കാൻ കൊതിയായി അച്ഛാ..
തറ മെഴുകിയിട്ടില്ലെന്റെ ഉണ്ണി..
പൂക്കളവും ഇന്ന് ഇല്ലെന്റെ ഉണ്ണി..
ഈ കൊല്ലം ഓണ മില്ലെന്നറിയില്ലേ ഉണ്ണി..
ഉറക്കെ കരയാതെ എന്റെ പൊന്നുണ്ണി..
എങ്ങുന്നോ പായസത്തിൻ മണം ഉണ്ണിയറിഞ്ഞു..
അച്ഛനുണ്ടാക്കുമോ നെയ്പായസം..
നെയ്പായസം ഉണ്ടാക്കാൻ അച്ഛന് അറിയില്ല ഉണ്ണി..
അമ്മ ഉറങ്ങി എഴുനേൽക്കട്ടെൻ ഉണ്ണി..
അടുത്ത ഓണമാകട്ടെ എന്നുണ്ണി..
അച്ഛനുണ്ടാക്കി തരാം നെയ്പായസം
അമ്മയ്ക്കും കൊടുക്കാം നെയ്പായസം...