ഈശ്വരൻ/പ്രകൃതി വൈവിധ്യ പൂർണ്ണമായ ഒരു പ്രപഞ്ചത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ വൈവിധ്യം നിലനിൽപ്പിനു ആവശ്യ വുമാണ്. കാരണം,"അസ്ഥിത്വം ബഹുമുഖ അസമത്വമാണ്". ഈവൈ വിദ്ധ്യത്തിൽ ഏകത്വം പ്രാപിച്ചു മുന്നേറേണ്ടതുമുണ്ട്, വൈവിദ്ധ്യ ങ്ങളോടെ മത്സരിച്ചല്ല, സഹകരിച്ചു കൊണ്ട്. കാരണം, പ്രപഞ്ചം ആക മാനമായി അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ആവാസവ്യവസ്ഥയുടെ വൈവിദ്ധ്യം, ജനിതക വൈവിദ്ധ്യം, പ്രവർത്തന പരമായ വൈവിധ്യം മുതലായവയെല്ലാം കൂട്ടായി പ്രവർത്തിച്ചുലോകത്തെ നില നിര്ത്തുന്നു. എന്നാൽ ഓരോന്നും ഓരോരുത്തരും അവരവരുടെ പ്രവർത്തന മേഖലകളുടെ അതിരുകൾ അതിലെങ്കിച്ചാൽ, അത് ലോകത്തിൽ നാശ നഷ്ടങ്ങൾക്കു കാരണമാകും. അതിനാൽ ഓരോ കൂട്ടങ്ങളും, അവരവരുടേതായ ചിട്ടയും ക്രെമവും പാലിക്കേണ്ടതുണ്ട്. ഭൂമിയെയും, എല്ലാ ജീവ ജാലങ്ങളെയും, ആവാസവ്യവസ്ഥകളെയും കരുതുകയും സ്നേഹിക്കു കയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രപഞ്ചം, എല്ലാ വൈ വിദ്ധ്യങ്ങളെയും, ഒരു ചിലന്തി വലയിൽ എന്ന പോലെ അന്യോന്യം ബന്ധിപ്പിച്ചിരിക്കുന്നു. അതിനാൽ എവിടെ ഹേമങ്ങൾ സംഭവി ച്ചാലും, അതിന്റെ പ്രത്യാഘാതങ്ങൾ ആകമാനമായി സമ്മർദത്തിന് ഇടയാക്കും. എന്നാൽ ഈ വൈവിദ്ധ്യത, അസ്വസ്ഥതകളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. ഈ സന്തുലിതാവസ്ഥ പ്രകൊപിക്ക പ്പെടാതെ നിലനിന്നാൽ, വെള്ളം, വായൂ, ഭൂമി ഇവ ശുദ്ധമായിരിക്കും. കാലാവസ്ഥാ വ്യതിയാനങ്ങൾ രൂക്ഷമാകാതെയും സംക്രമീക രോഗവ്യാപനം ഉണ്ടാകാതെയും ഇരിക്കാം. മരം വെട്ടിയെടുക്കലും കാട് കയ്യേറ്റങ്ങളും, സമുദ്രാതിർത്തി കവർ ന്നെടുക്കലും, മറ്റു ജലാശയങ്ങളെ മലീനസമാക്കുന്നതും, ഇവിടെ യെല്ലാം വസിക്കുന്ന ജീവജാലങ്ങളെ നാശത്തിലേക്കു നയിക്കുന്നതും ക്രൂരതയാണ്. ഈ ലോകം എല്ലാ ജീവ ജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ഈ അതിർത്തി ലംഘനങ്ങൾ മൂലം ഒന്നിന് വംശ നാശമോ സമ്മർദമോ സംഭവിച്ചാൽ, ലോകത്തെ ഒന്നായി ബന്ധിച്ചിരിക്കുന്ന വലയുടെ കണ്ണികൾ ദുർബലം ആവുകയാണ്.
അന്യോന്യമുള്ള കരുതലിന്റെ ഭാഗമായി പണ്ടുകാലത്തെ അനുഷ്ഠിച്ചിരുന്നു ചില മഹനീയ ആചാരങ്ങൾ ഓർക്കേണ്ടതാ യുണ്ട്. സന്ധ്യയിൽ പടിപ്പുര വാതിൽ തുറന്നു പുറത്തു വന്നു നിന്നുകൊണ്ട്, കുറേ സമയം, " അത്താഴ പട്ടിണിക്കാരായ ആരെങ്കിലും ഉണ്ടോ?" എന്ന് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുമായിരുന്നു , വീട്ടുടമകൾ. ആരെങ്കിലും ഉണ്ടെങ്കിൽ, അവരെ അകത്തു കൊണ്ടുപോയി ആഹാരം വിളമ്പി കൊടുത്ത ശേഷം മാത്രമേ പടി അടച്ചു ഉറങ്ങാറുള്ളു. ഇത് മനുഷ്യത്വ പരമായ ഒരു ആചാരമാണെങ്കിൽ, എല്ലാ ചെറു ജീവ ജാലങ്ങളെയും സംരക്ഷിക്കുന്ന മഹത്തായ മറ്റൊരു ആചാര ക്രമം ആയിരുന്നു , മിക്കവാറും ഹൈന്ദവ പുരയിടങ്ങളിൽ, ഒരു ഭാഗം വേർതിരിച്ചു, ഒരു "സർപ്പക്കാവ്" നിർമ്മിക്കുക എന്നുള്ളത്. അത് പാവനമായി കരുതി, അതിന്റെ അതിർത്തിക്കുള്ളിൽ ആരുടേയും അനാവശ്യമായ ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ നിഷ്കർഷ പാലിച്ചിരുന്നു. അവിടെ ശുദ്ധവൃത്തിയോടെ എന്നും സന്ധ്യ വിളക്കു വെയ്ക്കുകയും അവിടെ പ്രാർത്ഥിക്കുകയും ചെയ്യുമായി രുന്നു. സർപ്പങ്ങൾക്കായി, പാലും പഴവും നേതി ക്കുകയും ചെയ്യുമായിരുന്നു. ഒരു ജീവിയേയും അലോരസ പ്പെടുത്താതെ ഈ കർമ്മങ്ങൾ വളരെ ഭവ്യത യോടും ബഹുമാനത്തോടും നിവർത്തി ക്കുമായിരുന്നു. ഇതൊരു ആചാരമാണെങ്കിലും, മറ്റു ജീവി കൾക്കും ഈ ഭൂമിയിൽ സമാധാനമായി ജീവിക്കാൻ അവകാശമുണ്ട് എന്ന സത്യം അംഗീകരിക്കലാണ്, ഈ ‘സർപ്പ കാവുകൾ’ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. മനുഷ്യൻ ഭക്ഷിച്ചു തൃപ്തി അടയുമ്പോൾ, ഒരു ജീവിയെപ്പോലും പട്ടിണി കിടക്കാൻ അനുവദിക്കരുത് എന്ന ഉദ്ദേശ്യത്തിൽ കൂടിയാണ് , പാലും പഴവും സർപ്പങ്ങൾക്കു നിവേദിക്കുന്നതു. തങ്ങൾക്കു ലഭിക്കുന്നവ ആഹരിച്ചു, നിർണ്ണ യിച്ചു ആക്കിയിരിക്കുന്ന ചെറിയ സ്ഥലത്തു എങ്ങനെ സമാധാനമായി ഒതുങ്ങി കൂടുന്നു എന്നത് അത്ഭൂതം ഉളവാക്കുന്നു. എന്നാൽ അത് മറ്റൊരു സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. എല്ലാ ജീവികളും മറ്റൊ ന്നിനെ ആക്രമിക്കുന്നത്, സ്വയ രക്ഷയെ കരുതിയും വിശപ്പടക്കാനുള്ള ആഹാരത്തിനായും, മാത്രം ആയിരിക്കും. -മറ്റൊരു നിർവചനം, ഉപജീവനത്തിനും ആത്മ രക്ഷയ്ക്കും വേണ്ടി ആയിരിക്കും.-. സർപ്പക്കാവിലെത്തി, പാലും പഴവും നിവേദിക്കുക എന്നത് ആചാരമാണെങ്കിലും അതോടെ സർപ്പങ്ങളുടെ പ്രാഥമീക ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നു. മനുക്ഷ്യൻ, കാടുകൾ വെട്ടിത്തെ ളിച്ചും, കാട്ടു മൃഗങ്ങളുടെ സ്വൈര്യ ജീവിതത്തിനും സുരക്ഷ യ്ക്കും ഒരു വെല്ലുവിളി ആകുമ്പോൾ അതിന്റെ പ്രത്യാഘാതമായി, പ്രതികർമ്മമായി, അവർക്കു നഷ്ടപെട്ട കാട്ടിൽ നിന്നും, നാട്ടിലേക്ക് ഇറങ്ങി, കൃഷി നാശവും ആക്രമണങ്ങളും ആരംഭിക്കും. “അതിരുകൾ-ലംഘനങ്ങൾ ", പ്രകൃതിയിലും സമൂഹത്തിലും , ശത്രുതക്കും അക്രമത്തിനും കാരണമാകും.
ശുദ്ധിയും മാന്യതയും ചുമതലകളും അവഗണിക്കുന്നതും തിരസ്കരിക്കുന്നതും "അതിരുകളുടെ ലന്ഘനം" തന്നെ യാണ് . സമൂഹത്തിന്റെയും വ്യക്തിത്വങ്ങളുടെയും വളർച്ചക്കും നിലനിൽപ്പിനും ' അതിരുകൾ ' അത്യന്താപേക്ഷിതമാണ്. അതിരുകൾ ഇല്ലെങ്കിൽ ലക്ഷ്യം നഷ്ടപ്പെട്ടു അലഞ്ഞു തിരിയേണ്ടി വരും. അതിരുകളെ ബഹുമാനിക്കലാണ് അന്യോന്യവും സമൂഹത്തോടുമുള്ള കടപ്പാട് എന്ന് കൂടി ചേർത്ത് വായിക്കാം .
"എല്ലാ ജീവജാലങ്ങളുടെയും നില നില്പിനും സമാധാന ജീവിതത്തിനും ആവശ്യമായ നീതി ന്യായങ്ങൾ സംരക്ഷിക്കുന്ന
ഒരു സംസ്കാരത്തിന്റെ ഭൂപടം ആണ്, ആവശ്യം".