സ്നേഹം എങ്ങനെയാ പറയുക ?
സ്നേഹത്തിന്റെ spelling എങ്ങനെയാണ് ?
അമ്മ
അച്ഛൻ
പ്രണയം
(ഒപ്പം നടക്കുന്നയാൾ)
മക്കൾ
ഒക്കെ സ്നേഹത്തിന്റെ spelling അല്ലേ ?
പിന്നെ
ചില വ്യക്തികൾ
ചില സ്ഥലങ്ങൾ
ചില ഓർമ്മകൾ
ചില നൊമ്പരങ്ങൾ
ഒക്കെ സ്നേഹത്തിന്റെ മുഖങ്ങൾ അല്ലേ ?
സ്നേഹം അറിയുകയാണ്.
പറയുക അസാധ്യം.