Image

നൈറ്റ്‌ ഡ്രൈവ് (രേഷ്മ ലെച്ചൂസ്)

Published on 07 September, 2023
നൈറ്റ്‌ ഡ്രൈവ് (രേഷ്മ ലെച്ചൂസ്)

"ശ്യാം എത്ര നാളായി പറയുന്നു നൈറ്റ്‌ ഡ്രൈവർ പോകാം എന്നു നിനക്ക് സമയമില്ല. ഒന്നിനും…"

"ഞാൻ കുറച്ചു തിരക്കാ.
ജോയ് ദുബായിൽ നിന്ന് വന്നിരിക്കുന്നു. അവനുമായി ഒരു കറക്കം. നാളെ വെളുപ്പിനെ വരുള്ളൂ. ടേക്ക് കെയർ ഡിയർ."

"ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ ശ്യാം ഫോൺ കട്ട്‌ ചെയ്തു."

എന്തൊരു കഷ്ടമാണ്!..
ഈ രാത്രിയിൽ ഞാൻ ഒറ്റയ്ക്ക്
കല്യാണത്തിന് മുൻപ് എന്തായിരുന്നു??
നൈറ്റ്‌ ഡ്രൈവ് പോയി തട്ടുകടയിൽ പോയി കട്ടൻ ചായ കുടിക്കാം എന്നൊക്കെ. മാര്യേജ് കഴിഞ്ഞിട്ട് മാസം ആറായി. ഇത് വരെ കൊണ്ട് പോയിട്ടില്ല.
അല്ലെങ്കിലും അങ്ങനെയാ!
ഓരോന്ന് ഓർത്താൽ തലയ്ക്ക് വട്ട് പിടിക്കും.

ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നത് കൊണ്ട് കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചു തുടങ്ങിയിരുന്നു.
അപ്പോഴാണ്, കോളിംഗ് ബെൽ കേട്ടത്.
വാതിൽ തുറന്നു നോക്കിയപ്പോ പ്രതീക്ഷിക്കാത്ത ആള്!

വാസുവേട്ടനും ഭാര്യയും അവര് അയൽപക്കത്തു ഉള്ളവരാ.
മക്കൾ ഇല്ല. ഞാനുമായിട്ട് നല്ല കമ്പനിയാണ്. വന്ന നാൾ മുതൽ.

"രണ്ടുപേരും വന്നിരിക്ക്!"

"മോൻ എത്തിയില്ലേ മോളെ?"

"ഇല്ല ചേച്ചി ഇന്ന് നൈറ്റ്‌ പുറത്തു പോകാൻ ഒക്കെ പ്ലാൻ ചെയ്തത് ആണ്. ദുബായിൽ നിന്ന് ഫ്രണ്ട് വന്നത് കൊണ്ട് അവരുമായി അടിച്ചു പൊളിക്കാൻ പോയി."

"മോള് വല്ലതും കഴിച്ചാരുന്നോ?" ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.

"മോള് വാ നമ്മുക്ക് നൈറ്റ്‌ ഡ്രൈവ് പോയിട്ട് വരാം.
മോള് പോയിട്ടില്ലല്ലോ?"

നൈറ്റ്‌ ഡ്രൈവ് എന്നു കേട്ടപ്പോൾ മനസ്സ് വല്ലാതെ തുള്ളി ചാടി. വേഗം റെഡിയായി കാറിൽ കയറി യാത്ര തുടങ്ങി. കാറിലെ ചില്ല് തുറന്നു പുറത്തേക്ക് നോക്കിയിരുന്നു


രാത്രിയിലെ നിലാവെട്ടത്തിന് ഇത്രയും ഭംഗിയോ?

ഇളം തണുത്ത കാറ്റ് പുറത്തു നിന്ന് എന്നെ തലോടി കൊണ്ടിരുന്നു.
തട്ടുകടയിൽ കയറി ദോശയും ചമ്മന്തിയും കഴിച്ചു. പിന്നെയും യാത്ര തുടർന്ന് കൊണ്ടിരുന്നു. ഇവിടെ അടുത്ത് മല ചേരുവിൽ അടുത്ത് കട്ടൻ ചായ കുടിക്കാനാണ്. ഈ യാത്ര
തണുത്ത കാറ്റിൽ ഞാൻ അലിഞ്ഞു പോയത് പോലെ…
ഞാനും ശ്യാമും ഒരുമിച്ചുള്ള കണ്ട യാത്രകൾ സ്വപ്നങ്ങൾ എല്ലാം അങ്ങനെ ഓർത്തുയിരിക്കുമ്പോഴാണ് ശ്യാം ഫോൺ വിളിക്കുന്നത്.

"എന്താ ശ്യാം കറക്കം ഒക്കെ കഴിഞ്ഞോ?"

"ഇല്ല!"

"ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ് വന്നിട്ട് പറയാം."

"ശ്യാം ഞാൻ വാസുവേട്ടനും ചേച്ചിക്കും ഒപ്പം നൈറ്റ്‌ ഡ്രൈവ് വന്നിരിക്കുകയാണ്... കേൾക്കുന്നില്ലേ ശ്യാം! ഹലോ…" അപ്പോഴേക്കും കാൾ കട്ട്‌ ആയി.

വീട്ടിൽ കാളിങ് ബെൽ അടിക്കുന്നുണ്ടല്ലോ?

ഞാനും വാസുവേട്ടനും ഭാര്യയും കൂടി നൈറ്റ്‌ ഡ്രൈവ് പോയത് അല്ലെ?
എപ്പോൾ ആണ് ആവോ വീട്ടിൽ എത്തിയത് ഒന്നും ഓർക്കാൻ കഴിയുന്നില്ല.

വാച്ച് മാൻ ആണല്ലോ??
"മോളെ അറിഞ്ഞില്ലേ വാസുവേട്ടനും ഭാര്യയും കുറച്ചു മുൻപ് വാഹനാപകടത്തിൽ മരിച്ചു പോയി."

"എന്താ ചേട്ടാ ഈ പറയുന്നേ!
ഞാനും വാസുവേട്ടനും ചേച്ചിയും കൂടി ആണലോ പോയത്. അപ്പൊ ചേട്ടൻ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുന്നത് അല്ലെ കണ്ടത്?"

"അല്ല മോളെ! മോൾ ഒറ്റയ്ക്കാണ് പുറത്തു പോയത്. ഭക്ഷണം കഴിക്കാൻ പോകുകയാണ് എന്ന് പറഞ്ഞു."

"ദൈവമേ!
എനിക്ക് ഒന്നും മനസ്സിലാവുന്നില്ല അപ്പൊ ഞാൻ കണ്ടത് സ്വപ്നമോ അതോ മിഥ്യയോ?"
കുറച്ചു നേരത്തേക്ക് ഒന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
ആ നിൽപ് എത്ര നേരം നിന്നു എന്നറിയില്ല…

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക