Image

നവരത്‌നം (കവിത:  അശോക് കുമാര്‍.കെ.)

അശോക് കുമാര്‍.കെ Published on 08 September, 2023
നവരത്‌നം (കവിത:  അശോക് കുമാര്‍.കെ.)

ഒന്ന്.
''''''''''''''''
മരതകം.
-----------------
പച്ചയെന്ന
ചിത്രത്തിലെന്നെ
വരച്ച
കാടെത്ര സുചിത്രം .

രണ്ട്: പുഷ്യരാഗം
'''''''''''''''''''''''''''''''''''''''''''''''''''''''''''''
ജാതവശാലവന്റെ
ഗുരു ദുര്‍ബലനായതിനാല്‍
അവനവലംബം
പീത രത്‌നമിതുമാത്രമെന്ന്
ജയില്‍വാസിയായ
ജ്യോത്സ്യനും...

മൂന്ന്: വൈഡൂര്യം.
''''''''''''''''''''''''''''''''''
പ്രേത മോക്ഷം, ദരിദ്രമോക്ഷം
കിട്ടുമിതു ധരിച്ചാലെന്ന്
ജപ്തി ചെയ്തപ്പെട്ടവനും
കടത്തിണ്ണയിലലറുന്നു......

നാല്: വജ്രം.
''''''''''''''''''''''
പഴക്കമേറും തോറും
കഠിന ഗുണമേറുമിത്
ധരിച്ചാല്‍ പ്രേതബാധ
വൈദ്യുതാഘാതം
ഒന്നുമേല്‍ക്കാതെ സ്വജീവിതം
ശാന്തമാകുമെന്ന്
കറണ്ടടിച്ചു മരിച്ച
ഗോപാലന്റെ മകനും
പറയുന്നു.

അഞ്ച്: മാണിക്യം
''''''''''''''''''''''''''''''''''''''''''''''''
യശസ്സിനും പുകള്‍ -
പെറ്റോനാക്കാന്‍
സൂര്യ കിരണം പതിച്ച
പത്മരാഗമാമീ
പതക്കമുണ്ടായിട്ടും
പോക്‌സോ കേസില്‍
ജയിലിലിപ്പോഴുമവന്‍...

എട്ട്: പവിഴം
''''''''''''''''''''
നനുത്ത പവിഴം നിന്നെ
ധരിച്ചാല്‍
ദുരന്ത പ്രകൃതിയില്‍ നിന്ന്
കരകയറാമെന്നെന്നെ പഠിപ്പിച്ച
ഗുരുവും ഞാനുമൊരുമിച്ച്
പ്രളയത്തില്‍
മുങ്ങിപ്പോകുന്നതു കണ്ടുവോ?

ഒന്‍പത്: ഗോമേദകം
''''''''''''''''''''''''''''''''''''''''
വിലാസസുരയസുര
ശരീരാംശുചേര്‍ന്നുണ്ടായയിത്
രാഹുകാരകത്വ രോഗമകറ്റുമിതുധരിച്ചാല്‍
ശുഭഫലം കിട്ടുമെന്ന്
പറഞ്ഞവരിപ്പോള്‍
ചിരി നിര്‍ത്താതെ നടക്കുന്നു 
പെരുവഴികളില്‍ ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക