Image

അല്ലെങ്കിലും മലയാളി പൊളി അല്ലെ (രേഷ്മ ലെച്ചൂസ്)

Published on 11 September, 2023
അല്ലെങ്കിലും മലയാളി പൊളി അല്ലെ (രേഷ്മ ലെച്ചൂസ്)

ഇന്ത്യയുടെ ഭൂപടത്തിൽ ഏറ്റവും ചെറിയ രാജ്യം കേരളം. നമ്മളെ കൊച്ചു കേരളം . മലയാളി ആയത് കൊണ്ട് അഭിമാനമുണ്ട് . എന്നാലും, ഏതു  നാട്ടിൽ ചെന്നാലും കാണും മലയാളികൾ. അവരുടെ  തനി സ്വഭാവം  കാണിക്കുക തന്നെ  ചെയ്യും. കേരളത്തിൽ  പണി  ചെയ്യാൻ മടിയുള്ളവർ  ആണെങ്കിലും  വിദേശ രാജ്യങ്ങളിൽ  പെർഫെക്ട് ഒക്കെയാണ്.

എന്ത് നാട്ടിൽ ചെന്നാലും ചേരയുടെ നടു കഷ്ണം  തിന്നണം എന്ന് അല്ലെ അങ്ങനെ അല്ലെ ചൊല്ല് ആ  ചൊല്ല് എങ്ങനെയാലും എന്താ അല്ലെ. അത് പോലെയാണ് മലയാളി  അവന്റെ തനി സ്വഭാവം  കാണിക്കും.
മലയാളികളോട് ആണ് കളി
ചില  നല്ല കാര്യങ്ങൾ മാത്രമേ  ഞാൻ പറയു..

ടൂത്ത് പേസ്റ്റിനെ കഴുത്തു ഞെരിച്ചു കൊല്ലും പോലെ പിരിഞ്ഞു എടുക്കും.കാരണം  പൈസ കൊടുത്തു വാങിയാൽ  മുതൽ ആകണം എന്നാണലോ ഒരിത്. കുളിക്കുന്ന സോപ്പ് അത് പോലെ തന്നേ.

നേരം  കുറച്ചു വൈകി പോയാൽ കാക്ക കുളി കുളിച്ചു സ്പ്രേ അടിച്ചു പോകും. കുളിച്ചു എന്ന് ആരും ചോദിക്കാൻ പോകുന്നില്ല. 🤣🤣

പ്രളയം വന്നപ്പോഴും  ഒരേ മനസ്സോടെ ഒറ്റക്കെട്ടായി  എല്ലാവർക്കും സഹായിച്ച  നല്ല  വരായ  മനുഷ്യർ ഉണ്ടായിരുന്നു. അതിന്റെ ഇടയിലും  രസകരമായ സംഭവ വികാസ ങ്ങളും അരങ്ങേറി. വീട് മുഴുവൻ വെള്ളം കയറി  രക്ഷിക്കാൻ വന്ന രക്ഷപ്രവർത്തക്കരോട് എനിക്ക്  സീരിയൽ  കാണണം എന്ന് വാശി പിടിച്ചു നിന്ന അമ്മൂമ്മയെ കൊണ്ട് പോകാൻ പെടാ പാട്. ഹാ  അത് കാണുമ്പോൾ ചിരി  ഉണർത്തുമെങ്കിലും ചില  ജീവിതങ്ങൾ  തീരാ വേദനയായിരുന്നു.

പ്രളയത്തെ അതിജീവിച്ചു പുതു ജീവിതത്തിലേക്ക് കാൽ എടുത്തു വച്ച ദേ വരുന്നു മക്കളെ  അടുത്ത പണി
"നിപ്പ വൈറസ് " അതിനെ തുടിച്ചു നീക്കി ഒരു മാസത്തിനു ഉള്ളിൽ. അതിന് വേണ്ടി ജീവത്യാഗം  കളഞ്ഞ ലിസി മാലാഖായേ  ഒന്നു ഹൃദയത്തിൽ ചേർത്ത് പിടിച്ച് സ്മരിക്കുന്നു.

നിപ്പ പോയി കഴിഞ്ഞപ്പോൾ  ദാ  വരുന്നു
ഒരു മാമൻ   ചൈന ക്കാരുടെ അവതാരം  കൊറോണ  ഇപ്പൊ തരംഗം മൂന്നായി..
എന്തായാലും  കുറച്ചു നല്ല പാഠങ്ങൾ  പഠിച്ചു.
നല്ല കാര്യം അതോണ്ട് വലിയ  നമസ്കാരം കൊറോണ മാമാ

വീട്ടിൽ തന്നെ  അടുക്കള  തോട്ടം  നിർമ്മിച്ചു  സ്വദിഷ്‌ടമായ  കറികൾ  ഇതാണെന്ന് പഠിച്ചു.
വീട്ടിൽ ഉള്ള പാഴ് വസ്തുക്കൾ കൊണ്ട് പൂന്തോട്ടം ഉണ്ടാക്കി മനോഹരമാക്കാൻ പഠിച്ചു. ആശുപത്രിപോക്ക് അനാവശ്യമാണെന്ന് തെളിയിച്ചു. ലളിതമായി  കല്യാണങ്ങൾ  നടത്താം എന്ന് പഠിച്ചു. വീട്ടിലിരുന്നപ്പോൾ ആണ് പലരുടെയും കഴിവ്  കൊണ്ട് പലതും  നേടി കൊടുത്തു.
കൊറോണ മാമൻ  പോകാത്തത്  ഇവിടുത്തെ മനുഷ്യന്റെ കൈയിലിരുപ്പാണ്. ചില ഒളിച്ചു കളി നടത്തും  മനുഷ്യർ നന്നായില്ല എന്ന് കണ്ടാൽ  പിന്നേം വരും
അതോണ്ട് എന്താ  കൊറോണ തരംഗം  മൂന്നായി .. ഓരോരുത്തരുടെയും കൈയിലിരുപ്പ് പോലെ ഇരിക്കും കൊറോണ മാമൻ  എത്ര തരംഗം സൃഷ്ടിക്കാമെന്ന് തീരുമാനിക്കാൻ..

എന്ത് നടു കടലിൽ കൊണ്ട് പോയി ഇട്ടാലും മലയാളി  കര കയറി വരും മക്കളെ..

അതാണ്  കേരളത്തിലെ  മലയാളികൾ .. എന്ത് വിദേശ രാജ്യത്ത് പോയി നോക്കിയാലും ഒരു മലയാളിയെങ്കിലും  കാണും..

അല്ലെങ്കിലും മലയാളി പൊളി അല്ലെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക