Image

തിരിച്ചു പോക്ക്(കവിത : ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 14 September, 2023
തിരിച്ചു പോക്ക്(കവിത : ദീപ ബിബീഷ് നായര്‍)

എത്രമേലുണ്ടിന്ന് ഭാഗ്യമറിയുവാനൊത്തിരി ദൂരം നടക്കവേണ്ട
നിത്യവുമോര്‍മ്മയായ് മാറും വദനങ്ങളിന്നീ മഹിയിലെ സത്യമല്ലോ
ജീവന്‍ നശിച്ചൊരാ ചില്ലമേലാരുമിന്നോടി വരുകില്ല കൂട് കൂട്ടാന്‍
ആശകളേറെയടുക്കി നീ കെട്ടുന്ന കൊട്ടാരമല്ലോ സ്ഫടികതുല്യം
അറിയാതെ പോകുന്നകത്തൊളിപ്പിച്ചൊരാ തേയ്മാനമില്ലാത്ത നൊമ്പരങ്ങള്‍
പലതുമന്നെന്തോ പറഞ്ഞില്ല കാരണം പരതി ഞാനിന്നോ അലഞ്ഞിടുന്നു
ഇനിയില്ല പിന്‍തിരിഞ്ഞൊന്നു നടക്കുവാനതിദൂരമല്ലോ കടന്നുപോയി
നാളെകള്‍ വര്‍ണ്ണങ്ങളേകുമോ അറിയില്ല
ഇന്നീ നിമിഷമേ കൈയിലുള്ളു
സ്‌നേഹമാം വിത്തു വിതച്ചു നടന്നിടാം ബന്ധങ്ങളൊക്കെയും പൂത്തിടുവാന്‍
കാരണമാകിടാമപരന്റെ ചുണ്ടില്‍ വിരിയുമാ പുഞ്ചിരിപ്പൂന്തെന്നലിന്‍
ഒരു വാക്കുചോദിക്കാമൊന്നു തലോടിടാമൊരു ചെറു കാറ്റായ് കടന്നു പോകാം
ഒരു വേളജീവിതമാസ്വദിച്ചിവിടമോ സ്വര്‍ഗമായി മാറ്റിയലിഞ്ഞു തീരാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക