ഓരോ തവണയും കേരളം സന്ദര്‍ശിച്ചു തിരികെ വരുമ്പോൾ ചിന്തിക്കുന്ന ഒരു വിഷയം ഇത്തവണ ഉണ്ടായ മൊത്തം അനുഭവം. മുൻ യാത്രകളിൽ, ഓരോ തവണയും നാടിന് അഭിവൃദ്ധി ആഗ്രഹിച്ചിരുന്നു എന്നാൽ എപ്പോഴും അത് നിരാശയിൽ എത്തുന്നു ഇത്തവണയും.
പരസ്യങ്ങൾ, ലഘുലേഖകൾ, മാത്രം നോക്കിയാൽ കേരളം മനോഹരം സുന്ദരം കെട്ടിച്ചമയ്‌ഞ്ഞു നടക്കുന്ന ഒരു മഹാ രോഗിയെ പ്പോലെ. എത്രനാൾ ഈ അഭിനയം മുന്നോട്ടു പോകും അതാണ് ചോദ്യം?ഈ ലേഖനരചയിതാവ് ഏതാനും അവസ്ഥകൾ പരിശോധിക്കുന്നു.
ജീവിത രീതികൾ, പെരുമാറ്റo, പരസ്‌പര സമ്പര്‍ക്കം,സാമാന്യ മര്യാത ഇതിലെല്ലാം കേരള ജനത മുന്നോട്ടുനീങ്ങുന്നുണ്ടോ അതോ പുറകോട്ടു പോകുന്നോ? പൊതു നിരത്തുകളിലും സ്ഥാപനങ്ങളിലും എങ്ങിനെ ജനത സഹ ജീവികളോട് അന്തരീഷത്തോട് പെരുമാറുന്നു? നല്ലൊരു ശതമാനം വ്യത്തികൾക്കും കേരളത്തിൽ രണ്ടു മുഖങ്ങൾ കാണാം ഉദാഹരണത്തിന് പൊതു നിരത്തുകളിൽ വാഹനങ്ങൾ ഓടിക്കുന്ന ഒരു ഡ്രൈവർ. ഇയാൾ, പൊതുവെ നല്ലൊരു മനുഷ്യൻ ആയിരിക്കും എന്നാൽ വാഹനം, അത് എന്തുമാകട്ടെ, അതിൻറ്റെ സ്റ്റിയറിങ്‌വളയത്തിനു പിന്നിൽ ഇരുന്നാൽ ഇയാളുടെ സ്വഭാവം ഒരു കൈയ്യേറ്റരൂപം സ്വീകരിക്കുന്നു അഗ്രസ്സീവ് ആകുന്നു.സഹജീവികളുടെ അവകാശങ്ങൾക്ക് പൊതു പാതകളിൽ ഒരു വിലയുമില്ല.
ഒരു മോട്ടോർ ബൈക്കിൽ മൂന്നുപേർ യാത്രചെയ്യുന്നു, പലപ്പോഴും ഹെൽമെറ്റുo ഇല്ലാതെ. ഒരു സ്കൂട്ടറിൽ പിന്നിൽ അമ്മ ആറുമാസം തികയാത്ത പിഞ്ചുകുഞ്ഞിനെ മടിയിൽ, കൂടാതെ മറ്റൊരു കുട്ടി സ്കൂട്ടറിൻറ്റെ മുൻതട്ടിൽ നിൽക്കുന്നു പിതാവ് സ്കൂട്ടർ ഓടിക്കുന്നു ഇതുപോലുള്ള ദൃശ്യങ്ങൾ കേരളാ റോഡുകളിൽ പലപ്പോഴും കാണുവാൻ പറ്റും .സാഹസികമായ വീണ്ടുവിചാരമില്ലാത്ത ഇതുപോലുള്ള നടപടികൾ ആരുടെ കുറ്റം? ഇതെല്ലാം എവിടെ നിന്നും പഠിക്കുന്നു? നിരപരാധികളുടെ ജീവനല്ലേ അപകട മേഖലകളിൽ അമ്മാനമാടപ്പെടുന്നത് ?
പൊതു നിരത്തു തനിക്കു മാത്രം എല്ലാവരേക്കാൾ മുന്നിൽ എനിക്കുപോകണം ഞാൻ ആരെയും പരിഗണിക്കില്ല. മത്സര ഓട്ടം ഒരു മരണപ്പാച്ചിൽ എന്ന് വിശേഷിപ്പിക്കുന്നതിൽ സംശയം വേണ്ട. വഴിപോക്കരെ ഇടിച്ചു തെറിപ്പിക്കുക ഒരു നിത്യ സംഭവം. പട്ടണ വീഥികളിൽ കാൽനട വഴിയാത്രക്കാർക്ക് ഒരു അവകാശവുമില്ല. റോഡുകൾ മുറിച്ചു കടക്കുന്നത് ജീവൻ പണയപ്പെടുത്തി. പലേടത്തും കാല്‍നടപ്പാതകൾ കാണാം എന്നാൽ അവയെല്ലാം ഒന്നുകിൽ വാഹന പാർക്കിങ് കൂടാതെ പെട്ടിക്കടക്കാർ കയ്യേറിയിരിക്കുന്നു.ട്രാഫിക് സിഗ്നലുകളുടെ അപര്യാപ്തത എല്ലാ പട്ടണങ്ങളിലും കാണാം. ചിലേടത്തെല്ലാം പോലീസുകാർ നോക്കികുത്തികളെ പ്പോലെ നിൽക്കുന്നതുകാണാം.പൊതുനിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുതിച്ചുകയറുന്നു എന്നാൽ അവയെല്ലാം താങ്ങുന്നതിന് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പ്രാപ്തമോ?
ഇതിലെല്ലാം എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഭരണാധിപർ, അടിസ്ഥാന സൗകര്യ ആസൂത്രകർ, നിയമ നിർമ്മാക്കൾ, പരിപാലകർ. ഫ്ലാറ്റ് സമുച്ചയങ്ങൾ , ഷോപ്പിംഗ് മാളുകൾ നിര്‍മ്മിക്കുവാൻ അനുമതി നൽകുമ്പോൾ ഭരണനേതാക്കൾ അവഗണിക്കുന്നു പൊതുജന സുരക്ഷയും യാത്രാ സൗകര്യങ്ങളും. ഒരു വാഹനത്തിനു പോലും കടന്നുപോകുവാൻ ഇടയില്ലാത്ത വഴി പാർശ്വങ്ങളിലാണ് സൗധങ്ങൾ നിർമ്മിച്ചിരിക്കുന്നത്.നിരവതി പാതകളുടെ സ്ഥിതി പറഞ്ഞിട്ടു കാര്യമില്ല കുണ്ടും കുഴികളും സർവ്വ സാധാരണ.
രണ്ടാമത് : പൊതുജനാരോഗ്യവും, ഭഷ്യ സുരക്ഷയും.
കേരളത്തിലെ ഏറ്റവും ലാഭകര ബിസിനസ് ഹോസ്പിറ്റൽ വ്യവഹാരം. നിരവതി ആശുപത്രികളിൽ എപ്പോഴും ഒരു ആൾ ബഹളമാണ്. അതുപോലതന്നെ ആംബുലൻസ് ബിസിനസ്സും അതിവേഗം വളർന്നു വരുന്നു. മുകളിൽ മിന്നുന്ന ലൈറ്റുകളുമായി ആംബുലൻസ് എന്നപേരിൽ ഓടുന്ന നിരവതി വാഹനങ്ങൾ എത്രമാത്രം ഫലപ്രദo അറിഞ്ഞുകൂടപലപ്പോഴും രെക്ഷ പ്രവർത്തന വാഹനങ്ങൾ ട്രാഫിക്കിൽ കുടിങ്ങി കിടക്കുന്നത് കാണാം.. മികച്ച ആശുപത്രികളിൽ ചികിത്സ സാധാരണ ജനതക്ക് പറഞ്ഞിട്ടുള്ളതല്ല.
എന്തു കാരണത്താൽ കേരളത്തിൽ പൊതുവെ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു? അന്തരീക്ഷ മലിനീകരണം ഒരു പ്രധാന കാരണം. ഇപ്പോഴും വഴി അരുകിൽ എച്ചില്‍ ചാക്കു കണക്കിന് കാണാം. തുറന്ന ഓടകൾ ഇതെല്ലാം ഓരോ തരം രോഗങ്ങൾ പരത്തുന്നു പുതിയവ നിർമ്മിക്കുന്നു.സാധാരണ ജനതക്ക് മായം ചേർക്കാത്ത ഭക്ഷണ സാധനങ്ങൾ കിട്ടുക എളുപ്പമല്ല. കൂടാതെ ശുചിത്വം കർശനമായി പാലിക്കുന്ന ഭക്ഷണശാലകളും വിരളം.ഭക്ഷ്യവിഷബാധ ഒരു സാധാരണ സംഭവം .
മൂന്നാമത്, സാമാന്യ മര്യാദ:
നേരത്തെ സൂചിപ്പിച്ചു കേരള ജനത പൊതുവെ നല്ലവർ എന്നാൽ പലപ്പോഴും അത് വീട്ടിൽ മാത്രം .പുറത്തിറങ്ങുമ്പോൾ നിരവധി ഈ മര്യാദ ഉപേക്ഷിക്കുന്നു. ഡ്രൈവിംഗ് പോലെ പിന്നൊരു മത്സര ഓട്ടമാണ്. ഉദാഹരണം ഒരു പൊതു സ്ഥലത്തു എന്തെങ്കിലും ഒരാവശ്യത്തിന് ഒരു ക്യു നിൽക്കേണ്ടിവന്നാൽ കാണുവാൻ പറ്റും പലരും ഉന്തിത്തള്ളി മുന്നിൽ കയറുവാൻ ശ്രമിക്കുന്നത്.ഏതു വിധേയം കാര്യങ്ങൾ സാധിക്കുക.
ഇപ്പോൾ നാം കാണുന്ന ഇതുപോലുള്ള അവസ്ഥകൾക്ക് ഒരു മാറ്റം വരുത്തുന്നതിന് പൊതുവെ ഒരു ശ്രമം നടക്കുന്നില്ലെങ്കിൽ കേരള ജനത നീങ്ങുന്നത് നല്ലൊരു ഭാവിയിലേക്കാണോ എന്ന് സമൂഗിക, സാംസ്കാരികതല നേതാക്കളും വ്യക്തികളും ചിന്തിക്കുന്നത് നന്നായിരിക്കും. സാമ്പത്തിക ഉന്നമനം മാത്രം നേടിയതുകൊണ്ട് എല്ലാം തികയുന്നില്ല അത് വളർന്നുവരുന്ന തലമുറ മനസിലാക്കേണ്ടിയിരിക്കുന്നു .