Image

ഭൂമിയോടു വിട പറഞ്ഞ് ആദിത്യ എല്‍ വണ്‍; ഇനി ലക്ഷ്യം ലഗ്രാഞ്ച് പോയിന്റ് ഒന്ന്

ദുര്‍ഗ മനോജ് Published on 19 September, 2023
ഭൂമിയോടു വിട പറഞ്ഞ് ആദിത്യ എല്‍ വണ്‍; ഇനി ലക്ഷ്യം ലഗ്രാഞ്ച് പോയിന്റ് ഒന്ന്

സൂര്യനെക്കുറിച്ച് പഠിക്കാന്‍ അയച്ച ആദിത്യ എല്‍ വണ്‍പേടകം ഭൂഗുരുത്വ വലയം ഭേദിച്ച് ലക്ഷ്യത്തിലേക്കു കുതിച്ചു. പതിനേഴു ദിവസമായി പേടകം ഭൂമിയെ ഭ്രമണം ചെയ്യുകയായിരുന്നു. ഇപ്പോള്‍ പത്തു മിനിറ്റു നീണ്ട ജ്വലന പ്രക്രിയയിലൂടെയാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണവലയം ഭേദിച്ചു തൊടുത്തുവിട്ടത്.110 ദിവസത്തിനു ശേഷം ജനുവരി ആദ്യവാരം ലഗ്രാഞ്ച് പോയിന്റ് വണ്‍ ഭ്രമണപഥത്തില്‍ ആദിത്യ എല്‍ വണ്‍ എത്തും. പതിനഞ്ചു ലക്ഷം കിലോമീറ്ററി അധികം ദൂരമാണ് ആദിത്യ ഇനി സഞ്ചരിക്കേണ്ടത്. അതിനിടയില്‍ ചില പാത കറക്ഷനുകള്‍ കൂടി വേണ്ടിവരും.

ശ്രീഹരിക്കോട്ടയില്‍ നിന്ന് സെപ്തംബര്‍ രണ്ടിനാണ് ഐ എസ് ആര്‍ ഒ യുടെ ആദ്യ സൗര പര്യവേഷണ ഉപഗ്രഹമായ ആദിത്യ വിക്ഷേപിച്ചത്. നാലു ഘട്ടങ്ങളിലായി ഭ്രമണപഥം ഉയര്‍ത്തി. ഇന്നലെ പുലര്‍ച്ചെ 01:50 ന് ബംഗളൂരുവിലെ ഇസ് ട്രാക്കില്‍ നിന്നുള്ള നിര്‍ദ്ദേശം സ്വീകരിച്ച് പേടകത്തിലെ ത്രസ്റ്റര്‍ ജ്വലിച്ചു. അതില്‍ നിന്നും കിട്ടിയ ഊര്‍ജം സ്വീകരിച്ച് പേടകം ഗതിവേഗം കൂടിയാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണവലയം ഭേദിച്ചത്. മനീഷ്യസ്, ബംഗളൂരു, ഫിജി, ശ്രീഹരിക്കോട്ട, ട്രാക്കിങ് സ്റ്റേഷനുകളുടെ സഹായത്തോടെ ആയിരുന്നു ആദിത്യയെ നിരീക്ഷിച്ചിരുന്നത്. 

ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍ എത്തുന്ന പേടകം പ്രത്യേക ഭ്രമണപഥത്തില്‍ സൂര്യനെ വലംവയ്ക്കും. സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, ഉപരിതല ദ്രവ്യ ഉത്സര്‍ജനം, കാന്തിക മണ്ഡല പ്രഭാവം തുടങ്ങിയ വിഷയങ്ങള്‍ സമഗ്രമായി പഠിക്കുകയാണ് ആദിത്യ എല്‍ വണ്‍ ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക