ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; നാല് ജില്ലാ കളക്ടർമാരെ മാറ്റി

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; നാല് ജില്ലാ കളക്ടർമാരെ മാറ്റി

തിരുവനന്തപുരം:ഐ.എ.എസ് തലപ്പത്ത് വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി. എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറാക്കി. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു.

ഓസ്‌കര്‍ അവാര്‍ഡ് ചിത്രം 'നോ അദര്‍ ലാന്‍ഡ്'നിര്‍മാണ പങ്കാളി ഇസ്രായേലി കുടിയേറ്റക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

ഓസ്‌കര്‍ അവാര്‍ഡ് ചിത്രം 'നോ അദര്‍ ലാന്‍ഡ്'നിര്‍മാണ പങ്കാളി ഇസ്രായേലി കുടിയേറ്റക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

റാമല്ല: ഓസ്‌കര്‍ അവാര്‍ഡ് ചിത്രം 'നോ അദര്‍ ലാന്‍ഡ്'നിര്‍മാണ പങ്കാളി ഇസ്രായേലി കുടിയേറ്റക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു; ഫലസ്തീനി സന്നദ്ധ പ്രവര്‍ത്തകനും അധ്യാപകനുമായ ഔദ ഹാഥലീന്‍ ആണ് കൊല്ലപ്പെട്ടത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ കുന്നുകളോടു ചേര്‍ന്ന ഉമ്മുല്‍ ഖൈര്‍ ഗ്രാമത്തില്‍ ഇസ്രായേലി കുടിയേറ്റക്കാരന്റെ വെടിയേറ്റാണ് മരണം. ഫലസ്തീനി കൃഷിഭൂമിയില്‍ ബുള്‍ഡോസര്‍ വന്‍തോതില്‍ നാശം വരുത്തിയതിനു പിന്നാലെയായിരുന്നു പരിസരത്തുണ്ടായിരുന്ന അനധികൃത കുടി