ഫോർട്ട് കൊച്ചിയിൽ പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച പ്രതി പിടിയിലായി. തോപ്പുംപടി നസ്രത്ത് സ്വദേശിയായ ഡാരൽ ഡിസൂസയെയാണ് ഫോർട്ട് കൊച്ചി പോലീസ് പിടികൂടിയത്. അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് തിരിച്ചറിഞ്ഞത്.
ഈ മാസം 24-നാണ് സംഭവം നടന്നത്. വീട്ടിൽനിന്ന് കടയിലേക്ക് പോവുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയ ഡാരൽ കടന്നുപിടിക്കുകയായിരുന്നു. പേടിച്ച കുട്ടി കുതറിമാറി അടുത്തുള്ള കടയിലേക്ക് ഓടിക്കയറി. ഈ സമയം യുവാവ് ബൈക്കിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെയും വാഹനവും തിരിച്ചറിഞ്ഞത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
English summary:
Sexual assault on an eleven-year-old; Accused arrested in Fort Kochi.