Image

പെരിന്തൽമണ്ണയിൽ യുവാവ് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു; ആത്മഹത്യയെന്ന് നി​ഗമനം

രഞ്ജിനി രാമചന്ദ്രൻ Published on 30 August, 2025
പെരിന്തൽമണ്ണയിൽ യുവാവ് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു; ആത്മഹത്യയെന്ന് നി​ഗമനം

പെരിന്തൽമണ്ണയിൽ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി നൂറുൽ അമീൻ (26) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.

ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് യുവാവ് താഴേക്ക് ചാടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതായി പെൺസുഹൃത്ത് പോലീസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്തം സംഭവിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

English summary:

Young man falls to death from hospital building in Perinthalmanna; suspected to be suicide.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക