ഓണത്തിനു ശേഷം പാൽ വില വർധിപ്പിക്കാൻ ഒരുങ്ങി മിൽമ. ലിറ്ററിന് 5 രൂപ വരെ കൂട്ടാനാണ് മിൽമയുടെ ബോർഡ് യോഗത്തിൽ നിലവിൽ ധാരണയായിരിക്കുന്നത്. അടുത്ത മാസം 15-ന് ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ഉത്പാദനച്ചെലവ് വർധിച്ചതും കർഷകർക്ക് കൂടുതൽ താങ്ങുവില നൽകേണ്ടിവരുന്നതുമാണ് വില വർധിപ്പിക്കാനുള്ള പ്രധാന കാരണങ്ങളായി മിൽമ ചൂണ്ടിക്കാണിക്കുന്നത്. പാൽ സംഭരണത്തിൽ വലിയ കുറവുണ്ടായെന്നും ഇത് പരിഹരിക്കുന്നതിന് കർഷകരിൽ നിന്ന് കൂടുതൽ പാൽ സംഭരിക്കുന്നതിന് വില വർധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മിൽമ അധികൃതർ പറഞ്ഞു.
അവസാനമായി 2022 ഡിസംബറിലാണ് മിൽമ പാൽ വില വർധിപ്പിച്ചത്. അന്ന് ലിറ്ററിന് 6 രൂപയാണ് കൂട്ടിയത്. വില വർധനവ് നടപ്പാക്കുന്നതിന് മുമ്പ് സർക്കാരുമായി കൂടിയാലോചിക്കുമെന്ന് മിൽമ അധികൃതർ സൂചന നൽകിയിട്ടുണ്ട്.
English summary:
Milma to hike milk price; decision to increase by up to ₹5 per litre.