Image

ഗൂഗിൾ പേ തർക്കം കലാശിച്ചത് കത്തിക്കുത്തിൽ ; കൊല്ലത്ത് കടയുടമയ്ക്ക് കുത്തേറ്റു

രഞ്ജിനി രാമചന്ദ്രൻ Published on 30 August, 2025
ഗൂഗിൾ പേ തർക്കം കലാശിച്ചത്  കത്തിക്കുത്തിൽ ; കൊല്ലത്ത് കടയുടമയ്ക്ക് കുത്തേറ്റു

ഗൂഗിൾ പേ വഴി നൽകിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലം നല്ലില പള്ളിവേട്ടക്കാവിലെ കടയുടമയ്ക്ക് കുത്തേറ്റു. ജോയി എന്ന കടയുടമയെയാണ് അബി എന്നയാൾ കുത്തിയത്. പരിക്കേറ്റ ജോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗൂഗിൾ പേയിൽ അയച്ച 200 രൂപ തിരികെ ആവശ്യപ്പെട്ടപ്പോൾ ജോയി അത് നൽകിയില്ലെന്ന് പറഞ്ഞാണ് അബി തർക്കമുണ്ടാക്കിയത്. വാക്കുതർക്കം രൂക്ഷമായതോടെ അബി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജോയിയെ കുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ അബിക്കെതിരെ കണ്ണനല്ലൂർ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോയി ചികിത്സയിൽ തുടരുകയാണ്.

 

 

English summary:

Google Pay dispute ends in stabbing; shop owner injured in Kollam.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക