Image

തൃശൂരിൽ വീടിന്റെ ചുമരിടിഞ്ഞ് വീണ് മധ്യവയസ്കന് ദാരുണാന്ത്യം

രഞ്ജിനി രാമചന്ദ്രൻ Published on 31 August, 2025
തൃശൂരിൽ വീടിന്റെ ചുമരിടിഞ്ഞ് വീണ് മധ്യവയസ്കന് ദാരുണാന്ത്യം

തൃശൂർ പഴയന്നൂരിൽ വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ രാമൻകുട്ടി (51) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

അപകടം നടന്നയുടൻ രാമൻകുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

 

English summary:

In Thrissur, a middle-aged man met a tragic end after a house wall collapsed on him.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക