ഓണത്തോടനുബന്ധിച്ച് നടന്ന ജില്ലാ ഫെയറുകളിലൂടെയും വിൽപനശാലകളിലൂടെയും വൻ വരുമാനം നേടി സപ്ലൈകോ. ഓഗസ്റ്റ് 25 മുതൽ 29 വരെയുള്ള അഞ്ച് ദിവസത്തിനുള്ളിൽ 73 കോടിയിലധികം രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഇതിൽ ജില്ലാ ഫെയറുകളിൽനിന്ന് മാത്രം 2 കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചു.
ഈ അഞ്ച് ദിവസങ്ങളിൽ 10 ലക്ഷത്തിലധികം ഉപഭോക്താക്കൾ സപ്ലൈകോ വിൽപനശാലകൾ സന്ദർശിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റ് മാസത്തിൽ ഇതുവരെയായി 270 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ഇതിൽ 125 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ് ലഭിച്ചത്. ഈ മാസം ഇതുവരെ 42 ലക്ഷം ഉപഭോക്താക്കൾ സപ്ലൈകോയെ ആശ്രയിച്ചിട്ടുണ്ട്. ഓണത്തിരക്ക് കണക്കിലെടുത്ത് സപ്ലൈകോ വിൽപനശാലകളും ഓണച്ചന്തകളും ഞായറാഴ്ചയും (ഓഗസ്റ്റ് 31) ഉത്രാട ദിനത്തിലും (സെപ്റ്റംബർ 4) തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ചാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയത്.
English summary:
Huge revenue for Supplyco during Onam rush; ₹73 crore sales in just five days.