Image

വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു; മകൻ ടേബിള്‍ ഫാനെടുത്ത് തലയ്ക്കടിച്ചു, സിപിഎം നേതാവ് മരിച്ചു

രഞ്ജിനി രാമചന്ദ്രൻ Published on 30 August, 2025
വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു; മകൻ ടേബിള്‍ ഫാനെടുത്ത് തലയ്ക്കടിച്ചു, സിപിഎം നേതാവ് മരിച്ചു

 വാക്കുതർക്കത്തിനിടെ മകന്റെ അടിയേറ്റ് സി.പി.എം. നേതാവ് മരിച്ചു. രാജാക്കാട് സ്വദേശിയും സി.പി.എം. രാജാക്കാട് ഏരിയാ കമ്മിറ്റി അംഗവുമായ ആണ്ടവർ (84) ആണ് മരിച്ചത്. സംഭവത്തിൽ മകൻ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 24-നാണ് മണികണ്ഠൻ പിതാവിനെ മാരകമായി മർദിച്ചത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും, തുടർന്ന് മണികണ്ഠൻ ടേബിൾ ഫാൻ ഉപയോഗിച്ച് ആണ്ടവന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

ഗുരുതര പരിക്കേറ്റ ആണ്ടവരെ മധുര മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണികണ്ഠൻ ഇപ്പോൾ റിമാൻഡിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

English summary:

Verbal dispute ends in murder; son hit on the head with a table fan, CPM leader dies.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക