Image

വയനാട്-കോഴിക്കോട് തുരങ്കപാതയ്ക്ക് തുടക്കം; കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതി

രഞ്ജിനി രാമചന്ദ്രൻ Published on 30 August, 2025
വയനാട്-കോഴിക്കോട് തുരങ്കപാതയ്ക്ക് തുടക്കം; കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതി

വയനാട്, കോഴിക്കോട് ജില്ലകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ഈ തുരങ്കപാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നിർവഹിച്ചു.

8.735 കിലോമീറ്റർ നീളമുള്ള ഈ തുരങ്കപാതയുടെ 5.58 കിലോമീറ്റർ വയനാട് ജില്ലയിലും 3.15 കിലോമീറ്റർ കോഴിക്കോട് ജില്ലയിലുമാണ്. 2134.50 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ പദ്ധതിയിൽ അപ്രോച്ച് റോഡുകൾ ഉൾപ്പെടെ 8.735 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഇതിൽ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. വയനാട്ടിലെ മേപ്പാടി-കള്ളാടി-ചൂരൽമല റോഡും കോഴിക്കോട്ടെ ആനക്കാംപൊയിൽ-മുത്തപ്പൻപുഴ-മറിപ്പുഴ റോഡും ഈ തുരങ്കപാതയുമായി ബന്ധിപ്പിക്കും.

പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നുപോകുന്നത്. ഇരുമ്പഴി പുഴയ്ക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മൂന്ന് ചെറുപാലങ്ങളും ഇതിൽ ഉൾപ്പെടും. ഈ തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ഇരു ജില്ലകളുടെയും സമഗ്രവികസനത്തിന് ഇത് വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

 

 

English summary:

Wayanad–Kozhikode tunnel road project begins; Kerala’s largest development initiative.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക