Image

ഷീല സണ്ണിക്കെതിരെയുളള വ്യാജ ലഹരിക്കേസ്; കുറ്റപത്രം സമർപ്പിച്ച് പൊലീസ്

Published on 30 August, 2025
ഷീല സണ്ണിക്കെതിരെയുളള വ്യാജ ലഹരിക്കേസ്; കുറ്റപത്രം സമർപ്പിച്ച് പൊലീസ്

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തൃശൂർ സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ലിവിയ ജോസും നാരായണദാസുമാണ് കേസിലെ പ്രതികൾ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.

കേസിൽ പ്രതികളായിരുന്ന ലിവിയ ജോസും നാരായണ ദാസും ചേർന്നായിരുന്നു ഷീല സണ്ണിയുടെ ബാഗിൽ എൽഎസ്ഡി സ്റ്റാമ്പുകൾ വച്ചത്. ഷീലയുടെ ബാഗിൽ നിന്നും 12 എൽഎസ്‌ഡി സ്റ്റാമ്പുകളായിരുന്നു എക്സൈസ് കണ്ടെത്തിയിരുന്നത്. സ്വഭാവ ദൂഷ‍്യം ആരോപിച്ചതിന്‍റെ വൈരാഗ‍്യത്തിലാണ് ഇരുവരും ചേർന്ന് ഷീല സണ്ണിയെ വ‍്യാജ ലഹരിക്കേസിൽ കുടുക്കിയത്.

കേസിൽ 72 ദിവസം ഷീല സണ്ണി ജയിലിൽ കിടന്നിരുന്നു. പിന്നീട് വ‍്യാജ ലഹരിയാണെന്ന് കണ്ടെത്തിയതോടെയാണ് ഷീല സണ്ണിയെ പ്രതിസ്ഥാനത്തു നിന്നും നീക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക