ഓരോ മഴയും പെയ്തു തോരുമ്പോൾ
ഓർമ്മകളിൽ കുളിരു ബാക്കിനില്‍ക്കുകയാണ്..!
കുപ്പിവള കിലുക്കി
കൊഞ്ചിയ
കൗമാരദിനങ്ങൾ
ചെളിയിൽ
പുതഞ്ഞു
തുളളിത്തുളളി നടന്നതും...
വഴിച്ചാലുകളിൽ
തുരുതുരെ
പെയ്തുടയും
ആലിപ്പഴങ്ങൾ പെറുക്കിയതും...
കളിവള്ളമുണ്ടാക്കി
കൈത്തോട്ടി-
ലൊഴുക്കിക്കളിച്ചതും..
നെല്ലിമരച്ചോട്ടിൽ
കൊത്തങ്കല്ലാടിയതും
അടരും കായ്മണികളുടെ കയ്പുമിനിപ്പും നുകരുന്നതും...
പകലു ചാഞ്ഞ മിഴികളിൽ
ഉരുണ്ടുകൂടുകയാണ്, മഴക്കാറും
കൗമാര കാന്തികളുമൊപ്പം.