സാമൂഹിക ക്ഷേമം
റദ്ദുചെയ്ത കാലത്ത്
വളരെ മോശമായ അവസ്ഥ
ചിന്തകൾക്ക് ഭാരം
നല്കുന്നു.
ഭയചിതരായ മനുഷ്യൻ
പുതിയ രാജ്യങ്ങളിൽ
പൗരത്വം തേടിത്തുടങ്ങി.
വിശ്വപൗരൻ എന്നത്
ഒരു ഉട്ടോപ്യൻ ചിന്തയാണെന്ന സത്യം
നമുക്കറിയാം.
ജീവിതം
പഴന്തുണയിൽ പൊതിയും വരെ
കാലം മാറുമെന്ന് കരുതുക വയ്യ.
പീത്ത നഷ്ടപ്പെട്ടുപോയ
ഉടുതുണികൾ
കൂട്ടി തയിക്കാനൊരു
സൂചി വേണം
മരവിച്ച് കിടക്കുന്ന ഓർമ്മകൾ മരിക്കാതിരിക്കാൻ
ചില ചിന്തകൾ വേണം
പകൽ
കറിക്കത്തിയുമായി, നാം
നടക്കേണ്ടി വരും.
കാലം അത്രമേൽ പരിശുദ്ധമല്ലെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരിക്കും.
നിൻറെ വിലാപങ്ങൾ
അകാലത്തിൽ
പൊഴിഞ്ഞുപോയ
പ്രമേയം മാത്രമായി
നിലനില്ക്കും.
സാക്ഷികൾ കൊല്ലപ്പെടുന്ന
കാലത്ത്
സാക്ഷായിടൻ മറക്കരുത്.