ദുര്‍വൃതിയുടെ
മരുഭൂമിയില്‍ നിന്നും
പ്രണയം ജീവിതം
യാചിക്കുന്നു
കടലാഴത്തില്‍ നിന്നും
മഴവെള്ളക്കെട്ടിലേക്ക് ചുരുക്കപ്പെട്ട
പ്രണയത്തിന് ഭൂപടം നഷ്ടപ്പെടുന്നു.
ദുര്‍നിമിത്തങ്ങള്‍
പ്രതിഫലിപ്പിക്കുന്നിടത്തു നിന്നും
തെന്നി മാറുന്ന ഗോളങ്ങള്‍
ഉള്‍ക്കകളായി ഭൂമിയെ ലക്ഷ്യം വെക്കുന്നു.
ചുണ്ടും, മുലയും, മലദ്വാരങ്ങളും
പങ്കിടുന്ന പ്രണയങ്ങള്‍ക്കിപ്പോള്‍
കുരുടാന്റെ മണമാണ്.
ഒതളങ്ങ വിഴുങ്ങി മരിച്ചവന്റെ പ്രണയത്തിന് പ്രകൃതിയോളം പഴക്കമുണ്ട്.
വഴിയില്‍ കണ്ടവളെ കാമുകിയാക്കിയതിന്
കാഴ്ചക്കാരുടെ പ്രാറാക്ക് കിട്ടിയിട്ടുണ്ടാവും
കണ്ണേറില്‍ കലങ്ങിപ്പോയ
അടിവയറ്റില്‍ കരള്‍ വിങ്ങുന്നത്
കപടതയുടെ പുറംപൂച്ചിലെ
അന്ധവിശ്വാസങ്ങളുമാണ്
മനുഷ്യനോളം പഴക്കമുള്ള
നെറികേടുകള്‍
പുറം ലോകം അറിഞ്ഞു തുടങ്ങുമ്പളേയ്ക്കും
മരിച്ചവരുടെ എണ്ണം കൂടിക്കെണ്ടേയിരിക്കും
പ്രണയിക്കുകയെന്നാല്‍
വഞ്ചിക്കുക എന്നും അത്ഥം കൈവന്നിരിക്കുന്നു.
ദുര്‍നിമിത്തങ്ങള്‍ മൂലം
ഭൂമിയിലെ മനുഷ്യര്‍
പ്രകൃതിയാല്‍ ശപിക്കപ്പെട്ടിരിക്കുന്നു.
താഹ ജമാല്‍