Image

പോത്തു വിഴുങ്ങിയ താലിമാലയുടെ കഥ (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 04 October, 2023
പോത്തു വിഴുങ്ങിയ താലിമാലയുടെ കഥ (ദുര്‍ഗ മനോജ്)

താലിമാല, മോതിരം ഒക്കെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏറെ പ്രധാനപ്പെട്ടവയാണ്. എന്നാല്‍ കുളിക്കുമ്പോള്‍ ഊരിവെച്ചിടത്തു നിന്നും നഷ്ടപ്പെട്ടും, കളളന്മാര്‍ പിടിച്ചുപറിച്ചും ഒക്കെ താലിമാല നഷ്ടമാകുന്നതും പതിവാണ്. ഇപ്പോള്‍ വാര്‍ത്തയാകുന്നത് അത്തരത്തില്‍ ഒരു താലിമാലയുടെ അപ്രത്യക്ഷമാകലും കണ്ടുകിട്ടലുമാണ്.

സംഭവം നടന്നത് മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ്. ഞായറാഴ്ച്ച, കുളിക്കാന്‍ പോകും മുന്‍പ് വീട്ടമ്മ തന്റെ ഒന്നരപ്പവന്റെ താലിമാല ഒരു പാത്രത്തില്‍ അഴിച്ചു വെച്ചു. ഇതേ പാത്രത്തില്‍ പോത്തിനു തിന്നാന്‍ നല്‍കാനായി കപ്പലണ്ടി തൊണ്ടും കുറച്ചു സോയാബീനും സൂക്ഷിച്ചിരുന്നു. കുളി കഴിഞ്ഞു വന്നപ്പോള്‍ സോയാബീനും കപ്പലണ്ടിത്തോടും ഇരിക്കുന്നത് കണ്ട് അത് മൊത്തമായി പോത്തിനു തിന്നാന്‍ കൊടുത്തു. പാവം പോത്ത്, അത് കപ്പലണ്ടിത്തോടിനിടയില്‍ മറഞ്ഞു കിടന്ന സ്വര്‍ണമാലയെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നുമില്ല. അത് കൊടുത്ത ഭക്ഷണം സന്തോഷത്തോടെ കഴിച്ചു.

കുറച്ചു കഴിഞ്ഞ് വീട്ടമ്മയ്ക്ക് താലിമാലയെക്കുറിച്ച് ഓര്‍മ വന്നു.അപ്പോഴാണ് പ്ലേറ്റ്, കപ്പലണ്ടിത്തോട്, സോയാബീന്‍ തുടങ്ങിയ കാര്യങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞത്. തുടര്‍ന്നു വേഗം വെറ്റിനറി ഡോക്ടറെ വരുത്തി. എന്നിട്ട് മെറ്റല്‍ ഡിക്ടടറ്റര്‍ ഉപയോഗിച്ചു പരിശോധിച്ചപ്പോള്‍ ലോഹം പോത്തിന്റെ വയറ്റില്‍ ഭദ്രമായി ഉണ്ടെന്നു മനസിലായി. തുടര്‍ന്ന് പോത്തിനെ രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയമാക്കി ഒടുവില്‍ മാലകണ്ടെത്തി. ചെയ്യാത്ത തെറ്റിന് പോത്തിന് കിട്ടിയത് പള്ളയ്ക്ക് അറുപത്തഞ്ച് സ്റ്റിച്ച്. ഏതായാലും ഒന്നര ലക്ഷം രൂപയുടെ മുതല്‍ തിരികെ കിട്ടിയതോടെ വീട്ടുകാരിയും കുടുംബവും ഹാപ്പിയായി. ഫീസ് കിട്ടിയതിനാല്‍ ഡോക്ടറും അസിസ്റ്റന്റുമാരും സന്തോഷത്തിലാണ്. പോത്തിന്റെ കാര്യത്തില്‍, അതിനു സന്തോഷമാണോ എന്ന കാര്യത്തില്‍ തിട്ടമില്ല.

Join WhatsApp News
Sudhir Panikkaveetil 2023-10-04 14:03:44
കാലന്റെ വാഹനത്തിൽ മംഗല്യസൂത്രം കുടുങ്ങിപ്പോയത് ഒരു നിമിത്തമാകാം. ഭർത്താവിന് അമരത്വം കൈവന്നുകാണും. ഹാ..ഹാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക