മാധ്യമ സ്വാതന്ത്ര്യവും ഭരണ ഘടന മൂല്യങ്ങളും തുല്യമനുഷ്യവകാശങ്ങളും ജനയാത്തത്തിന്റെ ഒക്സിജനാണ്.
അരക്ഷിത ബോധമുള്ള അധികാരികളും അവരുടെ അകമ്പടിക്കാരും അധികാരത്തിന്റെ ശിങ്കിടിളുമാണ് വിമർശനങ്ങാളോട് അസഹിഷ്ണുത കാട്ടുന്നത്.
പക്ഷെ ഇതു ഡൽഹിയിലോ മറ്റുള്ളിടത്തോ മാത്രം സംഭവിക്കുന്നതല്ല. കേരളത്തിൽ എഷ്യനെറ്റിലെ വിനുവിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. ഭീഷണി പെടുത്തി. കള്ളകേസ് ചാർജ് ചെയ്തു അകത്താക്കാൻ ശ്രമിച്ചു. എഷ്യനെറ്റ് ഓഫീസിൽ റയ്ഡ്. സിന്ധു സൂര്യകുമാറിനും ഷാജഹാനും എതിരെ കള്ളകേസ്.
മറുനാടൻ മലയാളിലെ സകല മാധ്യമ പ്രവർത്തകാരുടെ വീട്ടിൽ രാത്രി റയ്ഡ്. ഓഫീസിൽ കയറി സകല ഉപകരണങ്ങളും പിടിച്ചെടുക്കൽ. ഷാജൻ സ്കറിയക്കെതിരെ നാട് മുഴുവൻ കേസുകൾ. അധികാരതിന്റെ അകമ്പടിക്കാരെകൊണ്ടു കള്ള കേസുകൾ അറസ്റ്റ് ചെയ്ത് അകത്താക്കാൻ നിരന്തര ശ്രമങ്ങൾ. അസഹിഷ്ണുത മൂത്തു വ്യക്തി വൈരാഗ്യം കൊണ്ടും അയാളെ നിരന്തരം വേട്ടയാടി. ഓൺലൈൻ മാധ്യമ പ്രവർത്തകർ ഒന്നും മാധ്യമ പ്രവർത്തകരെ അല്ലന്നനരേറ്റിവ് കേരളത്തിൽ വ്യാപകമാക്കിയിട്ട് അധിക കാലമായില്ല. ന്യൂസ് ക്ലിക്കും ഓൺലൈൻ മാധ്യമമാണ്.
ഇതെല്ലാം ജനായത്ത ഭരണത്തിന്റെ കടക വിരുദ്ധങ്ങളായ അധികാര പ്രകടനങ്ങളാണ്. ഭരണഘടനാ മൂല്യങ്ങളെയും ഭരണഘടന അവകാശങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള അധികാര അധികപറ്റുകളുടെ ഭാഗമാണ്.
അദ്യം അവർ ട്രെഡ് യൂണിയന് വേണ്ടി വന്നു ഞാൻ ട്രെഡ് യൂണിയൻകാരൻ അല്ലായിരുന്നു.... എന്നു തുടങ്ങുന്ന വരികളാണ് ഓർമ്മകൾ വരുന്നത്... അത് ജർമനിയിൽ മാത്രം അല്ല നടന്നത്.
കേരളത്തിൽ മീഡിയക്ക് നേരെ ഭരണപാർട്ടിയും അധികാര അകമ്പടിക്കാരും തിരിഞ്ഞപ്പോൾ അർമാദിച്ചവരും നിശബ്ദമായിരുന്നവരും എല്ലാം ഇപ്പോൾ ഡൽഹിയിൽ നടക്കുന്നത് കണ്ടു ഞെട്ടി പ്രധിഷേധം നടത്തുന്നകാണുമ്പോൾ അധികാരത്തിന്റെ ഐറണികൾ എങ്ങനെയാണ് വിവിധ ഇടങ്ങളിൽ വ്യത്യസ്ത നരേറ്റിവ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാകും
രാജ്യത്തെ മാധ്യമ പ്രവർത്തർക്കൊക്കെ ഐക്യദാർഢ്യം. ഡൽഹിയിൽ അറെസ്റ്റ് ചെയ്യപെട്ടവരിൽ ഒരു വിഭാഗം സി പി എം അനുഭാവികളാണ്. സീതറാം യച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ പോലും പോലീസ് കയറി. അത് കൊണ്ടു അതെ ഐക്യദാർഡ്യമാണ് എഷ്യനെറ്റിലെ വിനു വി ജോണിനും സിന്ധു സൂര്യകുമാറിനും ഷാജഹാനും ഷാജൻ സ്കറിയക്കും നൽകിയത്.അത് കൊണ്ടു തന്നെയാണ് മീഡിയ വണ്ണിനും ഐക്ദാർഢ്യം നൽകിയത്.
കാരണം പണ്ട് മാർട്ടിൻ ലൂധർ കിങ് പറഞ്ഞതാണ് ' ഇൻജെസ്റ്റിസ് എനിവെയർ ഈസ് ഏ ത്രറ്റ് ടു ജസ്റ്റിസ് എവരിവെയർ "
മനുഷ്യാവകാശങ്ങൾ എന്താണ് എന്ന് മനസ്സിലാക്കിയത് അത് അടിയന്തരവസ്ഥകാലത്തു ഇല്ലാതായപ്പോഴാണ്. ഇപ്പോൾ കെട്ട കാലത്തിലൂടെയാണ് പോകുന്നതു.
മാധ്യമ സ്വാതന്ത്ര്യത്തെകുറിച്ച് മുപ്പത് വർഷമായി നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. നേരത്തെ ഇന്ത്യൻ എക്സ്പ്രെസ്സിൽ എഴുതിയ എഡിറ്റ് പേജ് ലേഖനം ലിങ്കിൽ ഉണ്ട്. നിലപാട് അന്നും ഇന്നും പ്രസക്തം