ശരി തെറ്റുകള്‍
ചോരപ്പുഴകളില്‍ മുങ്ങിമരിച്ചു;
നിലവിളികള്‍
ഭീതിയുടെ കുത്തൊഴുക്കില്‍ ഒലിച്ചിറങ്ങി;
വേദനകള്‍
കണ്ണീര്‍ത്തടങ്ങളില്‍ നുരഞ്ഞു പൊന്തി.
'എന്തിന്, എന്തുകൊണ്ടെന്ന്'
ചോരയില്‍ പിടയുന്ന മനസ് ചോദിച്ചു.
'മനുഷ്യന് മനുഷ്യനല്ലെന്ന്'
എട്ട് ദിക്കുകള്‍ പെരുമ്പറ കൊട്ടി.
വാല്മീകം വിട്ടിറങ്ങി
ഒരു കാട്ടാളന് ഗര്‍ജ്ജിച്ചു; 'മാനിഷാദ'!