കുറെ നാളായി സമസ്തയും ലീഗും ഒറ്റക്കെട്ടായിരുന്നു. ഈയ്യിടെ അതിനു വിള്ളല്‍ വന്നു തുടങ്ങി. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി സലാം വന്നതോടെയാണ് തമ്മിലടി തുടങ്ങുന്നത്. സലാമിനെ നേരിടാന്‍ ജിഫ്രി ഇറക്കിയത് ഉമര്‍ഫൈസി മുക്കത്തെ. സലാമിനെ ഇറക്കിയത് പാണക്കാടും കുഞ്ഞാലിക്കുട്ടിയുമോ ?
മുസ്ലീം ലീഗിന്റെയും സമസ്തയുടെയും തമ്മില്‍തല്ലു കേരള രാഷ്ട്രീയത്തെ ബാധിക്കുമോ ? ലീഗ് രാഷ്ട്രീയ സംഘടനയും സമസ്ത പണ്ഡിതന്മാരുടെ മൂസ്സാവറയുമാണ്. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എ.എം സലാമിനോടാണ് സമസ്തയ്ക്ക് കോപം. ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സലാമിനെ കണ്ണെടുത്താല്‍ കണ്ടുകൂടാ. എല്ലാ ഏടാകൂടാങ്ങളും ഉണ്ടാക്കുന്നത് സലാമാണ് പോലും ! മുസ്ലിം പണ്ഡിതന്മാരുടെ കൂട്ടായ്മയായ സമസ്തയില്‍ സഖാക്കളുണ്ടെന്നാണ് സലാമിന്റെ ഒരു പ്രസ്താവന. മുസ്ലിം ആശയങ്ങളുമായി ഒരിക്കലും ഒത്തു ചേരാത്ത കമ്മ്യൂണിസ്റ്റുകളാകാന് മുസ്ലിം പണ്ഡിതന്മാര് എങ്ങനെ കഴിയും എന്നാണ് ജിഫ്രി തങ്ങളുടെ ചോദ്യം.
തട്ടം ഇഷ്യുവില്‍ മുഖ്യമന്ത്രി ഇടപെട്ടത് കൊണ്ടാണ് സമസ്ത പിന്മാറിയതെന്നാണ് സലാമിന്റെ വിമര്‍ശനം. മുഖ്യമന്ത്രി വിളിച്ചാല്‍ എല്ലാമായി എന്ന് വിശ്വസിക്കുന്നവരാണ് സമസ്തയിലുള്ളവരെന്ന് സലാം ആരോപിച്ചതോടെ സമസ്തയ്ക്ക് മറുപടി പറയാതിരിക്കാന്‍ വയ്യാതെയായി. ഉമര്‍ ഫൈസി മുക്കമാണ് സമസ്തയുടെ ഭാഗത്തു നിന്ന് പ്രതികരിച്ചത് . സലാമാകട്ടെ പാണക്കാടിന്റെയും പി.കെ കുഞ്ഞാലിയുടെയും സ്വന്തം ആളാണെന്നു പരക്കെ അറിയാം അവരാകട്ടെ സലാമിനെ കയറൂരി വിടുന്നു. മുസ്ലിംങ്ങള്‍ക്കിടയില്‍ ഇതൊക്കെ എന്തൊക്കെ അനുരഞ്ജനമുണ്ടാകുമെന്നു കണ്ടറിയുക തന്നെ വേണം.
അടിക്കുറിപ്പ് : പത്തോ പതിനൊന്നോ കി.മീറ്റര്‍ പദയാത്ര നടത്തിയതിനു റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കിയെന്ന പേരില്‍ സുരേഷ്ഗോപിയുടെ പേരില്‍ പോലീസ് കേസ് :- സുരേഷ് ഗോപിയ്ക്ക് എങ്ങനെയെങ്കിലും തൃശൂര്‍ എടുക്കാന്‍ സി.പി.എം ഭരണകൂടം തന്നെ അദ്ദേഹത്തെ വീരപുരുഷനാക്കേണ്ട വല്ല കാര്യവുമുണ്ടോ ? എന്നാലെങ്കിലും സി.പി.ഐ ക്ലച്ചു പിടിക്കരുതെന്ന് സി.പി.എമ്മിന് വാശിയോ?
കെ.എ ഫ്രാന്‍സിസ്