Image

കൃഷ്ണഗീതം : (കവിത :ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 16 October, 2023
കൃഷ്ണഗീതം : (കവിത :ദീപ ബിബീഷ് നായര്‍)

മന്ത്രങ്ങളുയരുമാ കോവിലില്‍
ഞാനെന്റെ തന്ത്രികള്‍ മീട്ടിയുണര്‍ത്തിടുമ്പോള്‍
എന്തിത്ര പരിഭവമെന്നുണ്ണിക്കണ്ണനിന്നെന്തേയുണരുവാന്‍ വൈകിടുന്നു? (മന്ത്ര)

കുഞ്ഞിളം ചുണ്ടിലെ പാഴ്മുളം തണ്ടിലായെന്നെയുണര്‍ത്തി മറഞ്ഞതെന്തേ?
എന്നുള്ളിലുണ്ട് നീയെന്നറിയാതെ ഞാനെങ്ങോ തിരയുന്നു നിന്നെയല്ലോ (മന്ത്ര)

എത്രമേലാഴത്തിലുണ്ടെന്‍ കദനങ്ങള്‍
അത്രമേലുണ്ട് നിന്‍ കാരുണ്യവും
ഒരു പിന്‍ വിളിക്കായി നീയുണ്ട് കൂടെയെന്നറിയുന്നു ഞാനിന്നെന്‍
മുരളീധരാ... (മന്ത്ര)

ദീപ ബിബീഷ് നായര്‍

Join WhatsApp News
Pradeep Kumar PB 2023-10-16 14:07:56
നിരീശ്വരവാദികളിൽ വരെ ഭക്തി ജനിപ്പിക്കുന്ന കവിത. അഭിനന്ദനങ്ങൾ, ദീപ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക