കടൽത്തിര നോക്കി
കാൽനന,ച്ചയന്നത്തെ
കുട്ടി ഞാനിന്നൊരു
കടൽക്കിഴവൻ..
കുട്ടി ഞാനന്ന്
കടലിറമ്പിലെഴുതിയ
കവിതയിതായിരുന്നു :
കടലേ കടലേ....
കരയാതെ കടലേ
കാരിരുമ്പിൻ
കരുത്തുള്ളയെന്നമ്മ
കരയാതെയെന്നെയിന്നും
കരകയറ്റിയില്ലേ !
കടലേ കടലേ ...
കരയാതെ കടലേ
കട്ടമരത്തിൽ കെട്ടിയെന്നെ
കരകാണാക്കരവരെ...
കാത്തു നോക്കിയില്ലേ !
കടൽ പൊങ്ങി
കുടിലുകൾ
കരവിട്ടു പോയി .....
കരയിലൊരു പൊത്തിൽ
കുടുങ്ങി ഞാൻ ജീവ
കരയിലെ കടൽക്കിഴവനായി
കാലമൊരജ്ഞാത
കാവ്യം രചിക്കുന്നു...
കടൽക്കിഴവൻ ഞാൻ
കടലാഴമളക്കുന്നു.....