മനസ്സിൽ തിമിരം കയറി
കാഴ്ചകൾ കുറുകി
ഒരു തുരങ്കത്തിലെന്നപോൽ
യാത്ര ചെയ്യുന്ന ചിലർ
മാറുന്ന കാഴ്ചയിലും
മാറുന്ന കാലത്തിലും
മാറാതെ നിൽക്കുന്ന
മാറാല കെട്ടിയ ചില ചിന്തകൾ
നേരിന്റെ നെറിവിന്റെ
നേർക്കാഴ്ച കാണാനാകാതെ
പിന്നിട്ട വഴികളിൽ
പോരാട്ടങ്ങൾക്ക് ആത്മാഹുതി
മുഖംമൂടിയണിഞ്ഞെത്തുന്ന
മതാന്ധതയുടെ പുറമ്പോക്കുകൾ
നിനച്ചിച്ചിരിക്കാതെ കുരുക്കിയിടാൻ
നെയ്യുന്നുണ്ടൊരായിരം
ചിലന്തിവലകൾ ചുറ്റിലും
മൃഗീയതയുടെ വിഷമുനകൾ
പിച്ചിചീന്തിയ
നിസ്സഹായതകളുടെ
ജീവനില്ലാ ഉടലുകൾ
യുദ്ധഭൂമിക്ക് ചോപ്പണിയിക്കുന്നു
ചെറുത്ത് നിൽപ്പ്, അത്
അസ്തിത്വത്തിന്
മാത്രമല്ല
മനുഷ്യത്വം
അന്യം നിൽക്കാതിരിക്കാനുള്ള
പോരാട്ടമാണ്.....