മന്ത്രിച്ചു ഞാനന്നവളുടെ ചെവിയിലോമനെ
'എന്തു നല്‍കേണ്ടു നിനക്കീ പിറന്നാള്‍ ദിനം ഞാന്‍?'
മന്ദഹസിച്ചു നിന്ദയല്പം കലര്‍ത്തി ചൊന്നാനവളൊരു
'കുന്തവും വേണ്ടൊരല്പം സ്വസ്ഥത നല്‍കുമോ നിങ്ങള്‍?'
കൊടുത്തില്ലിന്നേവരെ സമ്മാനങ്ങളൊന്നുമെ ഞാനവള്‍ക്ക്
കൊടുത്തതോ പൊള്ളയായ വാഗ്ദാനങ്ങളൊന്നു മാത്രമെ.
അരണ്ടവെളിച്ചത്തിലവള്‍ക്കായി അത്താഴമൊരുക്കുമ്പോള്‍
വെരുണ്ടവള്‍ ചൊന്നാന്‍ 'ഞാന്‍ അമേരിക്കനല്ലല്ലോ!'
പൂക്കളുമായി ചെല്ലുമ്പോള്‍ അവള്‍ മൊഴിയുന്നു
നോക്കൂ 'നിങ്ങള്‍ക്ക് തൊഴില്‍ വേറെയൊന്നുമില്ലേ?'
ദിനങ്ങള്‍ കൊഴിഞ്ഞു വീണു ഇലകൊഴിയുമ്പോലെ
മനസ്സുൂം മുരടിച്ചു ചടഞ്ഞു കൂടിയിരിക്കുമ്പോള്‍
വരുന്നു വടിയും കുത്തിപിടിച്ചു ചുക്കുചുളുങ്ങി ബ
ധിരനായി നടുവളഞ്ഞു പല്ലുപോയി വീണ്ടും പിറന്നാള്‍!