ദാഹാര്‍ത്തയായ ഭൂമി കാത്തിരുന്നു,
മഴ മേഘങ്ങള്‍ എത്താതെയായി.
അരുവികളൊന്നും ഒഴുകാതെയായി.
പുഴകളത്രയും വറ്റിവരണ്ടു; കായലും,
സസ്യലതാദികള്‍ ഉണങ്ങിയൊടുങ്ങി.
പക്ഷിമൃഗാദികള്‍ വീണു പിടഞ്ഞു.
നിബിഡ വനങ്ങള്‍ മരുഭൂമിയായി.
********
സ്നേഹമഴ പെയ്യാതെ നാളെത്രയായി!
സ്നേഹജലധാരകളത്രയും നിശ്ചലമായി.
സ്നേഹത്തടങ്ങളില് ഉറവുണരാതെയായി.
മനസ്സുകള്‍ പൊരിയുന്ന മരുഭൂമിയായി.
ഇറ്റിറ്റു സ്നേഹക്കുടിനീര് കിട്ടാതലഞ്ഞീ-
ഭൂതലം തന്നിലെയവസാന മര്‍ത്യനും
വീണു മരിക്കുവാന്‍ ഇനിയെത്രകാലം!