Image

നിർത്തുവിൻ ഈ രക്തദാഹിയാം യുദ്ധതാണ്ഡവം...(കവിത: എ.സി.ജോർജ്)

Published on 30 October, 2023
നിർത്തുവിൻ ഈ രക്തദാഹിയാം യുദ്ധതാണ്ഡവം...(കവിത: എ.സി.ജോർജ്)

  ചുടു ചോരകൾ ചിന്നിച്ചിതറും രണാങ്കണത്തിൽ
ഉയർന്നുപൊങ്ങും നശീകരണ റോക്കറ്റ് ബോംബുകളാൽ
തീപിടിച്ച് തകർന്നടിയും കോട്ടകൾ കൊത്തളങ്ങൾ
ദേഹം ചിന്നിച്ചിതറി കഷണം കഷണമായി വേർപെട്ട മാനവർ
തല തകർന്ന, കൈകളും വേർപെട്ടു ചുടു ചോരയിൽ
പിടഞ്ഞു  സ്പന്ദിക്കുന്ന  മനുഷ്യ മാംസ പിണ്ഡങ്ങൾ
പാതി ജീവനുമായി പിടയുന്ന മനുഷ്യജന്മങ്ങൾ
തകർന്നടിഞ്ഞ കെട്ടിട കൂമ്പാരത്തിനുള്ളിൽ കുടുങ്ങിയ
ചോരയും നീരും മനസ്സുമുള്ള പച്ച മനുഷ്യജന്മങ്ങൾ
അന്തരീക്ഷമാകെ മലിന വിഷ വാതകപ്പൊടിപടലങ്ങൾ നിറയും
പൂക തുപ്പി ചീറിപ്പായും മിലിട്ടറി ടാങ്കർകളിൽ നിന്നുയരുന്ന
തീപാറും  വെടിയുണ്ടകൾ നിഷ്ക്കരുണം ചുട്ടു തള്ളുന്നു
സാധാരണക്കാരാം യുദ്ധമരണഭീതിയിൽ കഴിയുന്ന ജനത്തെ
സ്ത്രീജന കൊച്ചുപിച്ചു കുരുന്നുകൾകൊപ്പം ജനത്തെയാകെ
കശാപ്പ്ചെയ്തു ചെഞ്ചോരയിൽ മുക്കിയൊഴുക്കും
ഹൃദയവും മനസ്സും മരവിക്കാത്ത, മരിക്കാത്ത ലോകജനമേ
കേൾക്കുന്നില്ലേ നിങ്ങൾ ചുടു ചോരയാൽ പിടയുന്ന
ആ മനുഷ്യ ജന്മങ്ങളുടെ കരളലിയിക്കുന്ന ആർത്തനാദങ്ങൾ
ജാതി മത വർഗ്ഗ ഗോത്ര രാഷ്ട്ര വൈവിധ്യമില്ലാതെ  ചിന്തിക്കൂ…
അമിത മതവെറി മനസ്സിൽ കൊണ്ടുനടക്കും  ദുഷ് ചിന്തകരെ
അമിത മതാന്ധത  മുഖമുദ്രയാക്കും രക്തദാഹികളാം 
അനാചാര ദുരാചാര  വിശ്വാസ കർമ്മങ്ങളാൽ സ്വയം 
പക്വ മത ദൈവ വിശ്വാസികളായി ചമയുന്നവരെ നിങ്ങൾ
ആരായാലും ഏതു ദൈവത്തിൻ യുദ്ധഗുണ്ടകളാണ്..
സെക്കുലരിസത്തിനെതിരെ യുദ്ധകാഹളം മുഴക്കും 
അമിത മത ജാതി ഭാഷ രാജ്യസ്നേഹചിന്തയിൽ തിളക്കരുത് ചോര
ജനത്തെയിളക്കി തമ്മിൽ തല്ലിക്കും രാഷ്ട്രീയ കോമരങ്ങളെ
നിർത്തു വിരമിക്കു നിങ്ങളുടെ ഈ യുദ്ധ താണ്ഡവം
ഒരു ജനതയുടെ സ്വാതന്ത്ര്യ സേനാനികൾ..പോരാളികൾ
എതിർ ചേരികൾക്കു വെറും തത്വതീക്ഷയില്ലാത്ത ഭീകരർ 
എന്ന് തിരിച്ചും മറിച്ചും പരസ്പരം മുദ്ര ചാർത്തപ്പെട്ടേക്കാം
എന്തായാലും മനുഷ്യക്കുരുതിക്ക്, നശീകരണത്തിന് അറുതി വേണം
ആരും ജയിക്കാത്ത യുദ്ധം.. സർവ്വമാനവരും തോൽക്കുന്ന യുദ്ധം
നമുക്കീ ഭൂമുഖത്ത് ഒരു കോണിലും ഇനി വേണ്ട.. ഉടൻ വെടിനിർത്തണം
മുൻവിധികൾ മാറ്റി എത്രയും വേഗം ഉണരൂ.. സാഹചരെ
യുദ്ധത്തിനെതിരായൊരു യുദ്ധം, ഒരു സമാധാന യുദ്ധം
മനുഷ്യ ജന്മങ്ങളെ കൊന്നൊടുക്കും മാരകായുധം എടുക്കാത്ത 
ഒരു യുദ്ധം, കൊല്ലും കൊലയും കൊലവിളിയും തുലയട്ടെ
അണിയായി നിരയായി സമാധാനത്തിൻ വെള്ളരിപ്രാവുകൾ
എങ്ങും നീലാകാശത്തിൽ പൊങ്ങി പൊങ്ങി പറക്കട്ടെ.

Join WhatsApp News
ചാക്കൊ പൂയംകുട്ടി 2023-10-30 07:50:06
എ.സി. ജോർജ് എഴുതിയ കാലിക പ്രാധാന്യമുള്ള, വളരെ അർത്ഥസമ്പുഷ്ടമായ, സാമൂഹ്യ പ്രതിബദ്ധതയുള്ള കവിത വായിച്ചു. വളരെ ലളിതമായ ഭാഷയിൽ പരസ്പരം പോരടിക്കുന്ന സമൂഹങ്ങൾക്ക്, രാജ്യങ്ങൾക്ക്, ഗോത്ര വർഗ്ഗങ്ങൾക്ക്, അത്യന്തമത മൗലികവാദം പുലർത്തുന്ന, അവയെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻമാർക്ക് ഒരു ശക്തമായ താക്കീതും സന്ദേശവും ആണ് ഈ കവിതയിൽ ഉള്ളത്. ശ്രീ ജോർജ് കവിതയെഴുതിയാലും, ലേഖനം എഴുതിയാലും, കഥയെഴുതിയാലും, അതിൽ അർത്ഥശങ്കയ്ക്ക് ഇടമില്ലാത്ത രീതിയിൽ വളരെ വ്യക്തമായ, ശക്തിമത്തായ വാക്കുകളും വാചകങ്ങളും ഉണ്ടായിരിക്കും. അദ്ദേഹത്തിൻറെ പ്രകൃതം ഒഴുക്കിനെതിരെ നീന്തുക എന്നതാണ്. ഒഴുക്കിന് അനുകൂലമായി നീന്തിയാൽ അല്ലേ കൈ അടികൾ കിട്ടുകയുള്ളൂ. പക്ഷേ, കയ്യടികൾ കിട്ടിയില്ലെങ്കിൽ തന്നെയും സത്യസന്ധമായി ഒഴുക്കിനെതിരെ നീന്തുക എന്നതാണ് അദ്ദേഹത്തിൻറെ ശൈലി. ഇവിടെ വളരെ നിഷ്പക്ഷമായി യുദ്ധക്കെടുതിയിൽ കഷ്ടപ്പെടുന്ന സാധാരണ ജനങ്ങൾ ഏതു പക്ഷത്തായാലും അവർക്ക് വേണ്ടി കവി സംസാരിക്കുന്നു. . യുദ്ധം ഉടൻ നിർത്താൻ കാര്യകാരണസഹിതം അദ്ദേഹം അപേക്ഷിക്കുന്നു. എല്ലാ മത, രാഷ്ട്ര, ഭാഷ, ജാതി തീവ്രവാദങ്ങൾക്കെതിരെ എഴുത്തുകാരൻ ശബ്ദിക്കുകയാണ്. " കേരളമെന്ന് കേട്ടാലോ ചോര തിളക്കണം ഞരമ്പുകളിൽ" എന്നെഴുതിയ കവി വാക്യങ്ങൾക്കെതിരെ, ശ്രീ ജോർജ് നീന്തുകയാണ്. ആർക്കും ഒന്നിനും വേണ്ടി അമിതമായി ചോര തിളക്കുന്നത് നിർത്തണം. അപ്രകാരം എല്ലാവരുടെയും എല്ലാ രാജ്യക്കാരുടെയും ചോര തിളച്ചാൽ ഇപ്പോൾ നടക്കുന്ന മാതിരിയുള്ള യുദ്ധം ആയിരിക്കും ഫലം എന്ന് അദ്ദേഹം താക്കീത് ചെയ്യുന്നു. അന്ധവിശ്വാസങ്ങൾക്ക് അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കും, പരസ്പര വഴി ചാരലുകൾക്ക് വിരാമം ഇടാൻ ഈ കവിതയിൽ ശക്തമായ ഭാഷയിൽ ആവശ്യപ്പെടുകയാണ്. ഒരു സമാധാനത്തിന്റെ സന്ദേശത്തിലാണ് ഈ കവിതയുടെ പര്യവസാനം തന്നെ. ചുമ്മാ എന്നും, എങ്ങും തൊടാത്ത രീതിയിലുള്ള എഴുത്തുകൾക്ക് മേല തന്നെ ഇത്തരം കവിതകൾ നിലകൊള്ളുന്നു.
Sunil 2023-10-30 13:17:56
It is easy to ask ceasefire. Can you guarantee the safety of Israel ? If you cannot, then silence is golden. Israel must survive. Terrorists must be annihilated.
G. Puthenkurish 2023-10-31 21:09:09
ക്ഷമിക്കണം ജോർജ് ഇത് വായിച്ചപ്പോൾ പ്രതികരിക്കാൻ തോന്നിയില്ല . കാരണം നിങ്ങളുടെ എഴുത്തല്ല. മനസ്സിന്റ മരവിപ്പാണ് . ചുരുക്കം ദിവസങ്ങൾക്കുള്ളിൽ ഈ യുദ്ധം അവസാനിക്കും കരച്ചിലുകൾ നിലയ്ക്കും . രക്തക്കറകൾ മായ്ക്കപ്പെടും. പലരും വിസ്മരിക്കപ്പെടും . അനാഥാവരായവരിൽ നിന്ന് വീണ്ടും ശവംനാറിപ്പൂക്കൾ ജനിക്കും . പുതിയ തീവ്രവാദികൾ ജനിക്കും . അന്ന് നമ്മളിൽ പലരും ഇവിടെനിന്ന് അപ്രത്യക്ഷരാകും . എങ്കിലും യുദ്ധത്തിന്റ ശബ്‍ദം നിലയ്ക്കില്ല… അത് തുടർന്നുകൊണ്ടേയൊരിക്കും … Jimmy Carter "We will not learn how to live together in peace by killing each other’s children."
Sam Thomas 2024-03-05 05:26:28
The crimes of Gaza already written about two thousand five hundred years ago and people those who refer Bible knows that very well. The judgement that comes in the near future, when compare with this is nothing. There is also solutions given, but people ignore everything and being rebellious against God Almighty.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക