ഇരുട്ട് തൻ്റെ കൂർത്ത ദംഷ്ട്രങ്ങൾ
പകലിന്റെ മാറിലാഴ്ത്തി - ത്തുടങ്ങിയപ്പോൾ
തെരുവിലെ നിഴലുകൾ ഉറ്റുനോക്കുന്ന -
തവൾ കണ്ടില്ലെന്നു
നടിച്ചു ...
ചർമ്മത്തിന് താഴേക്ക് തണുപ്പ്
മേലാസകലം വ്യാപിച്ചു ...
ഭയത്താൽ വിറച്ച ശരീരവും താങ്ങി മെല്ലെ മെല്ലെയവൾ നടന്നു നീങ്ങി..
ഇരുട്ടിലലിയുമൊ - രാത്മാവു പോൽ ...
ഇല്ല ഭയമെന്നെ തൊട്ടു തലോടില്ല ...
ഞാൻ ഉയിർത്തെഴുന്നേറ്റവൾ ....
ഇത് പരിവർത്തനത്തിന്റെ നിമിഷങ്ങളാണ് ...
ഭയം വിട്ടകലുന്ന നിമിഷങ്ങൾ
പൂര്‍വ്വ ജന്മത്തിന്റെ മാറാപ്പുകൾ
താഴെ വെച്ചു..
പൂര്‍വ്വികരോടും
പിന്നെ തന്നോടും മാപ്പു തേടി ...
കടിലിലാണ്ടു പോയ സൂര്യനോപ്പം ചേർന്ന സ്നാനശേഷം ..
ഉറച്ച കാൽവെപ്പോടെ നടന്നു നീങ്ങാം ....
പുത്തനാമൊരു സൂര്യോദയത്തിലേക്ക് ...