1). ചാണ്ടി ഉമ്മന്‍, ന്യൂയോര്‍ക്കില്‍ സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസുമായി ചര്‍ച്ച നടത്തി (വാര്‍ത്ത)
* ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ ഗുണമുള്ള ചര്‍ച്ചകള്‍ ഇനിയും തുടരണം.
2). 'കേരളീയ'ത്തില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന് വമ്പിച്ച വരവേല്‍പ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോ. ബാബു സ്റ്റീഫനുമായി സംഭാഷണം നടത്തി (വാര്‍ത്ത)
* ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണം. ഹല്ല പിന്നെ!
3). ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് മുപ്പതിനായിരം രൂപയുടെ കണ്ണട.(വാര്‍ത്ത)
* നമുക്ക് കണ്ണടയ്ക്കാം. സ്വന്തം വീട് തലയില്‍ കൊണ്ടുനടക്കുന്ന ആളല്ലേ- തലവേദന കാണും.
4). മരുന്നിനും ഭക്ഷണത്തിനും നിവൃത്തിയില്ലാതെ ചട്ടിയും കൈയ്യിലേന്തി വൃദ്ധകളായ വീട്ടമ്മമാര്‍ ഭിക്ഷയാചിക്കുന്നു. (വാര്‍ത്ത)
* ബക്കറ്റ് പിരിവായിരുന്നു ബെറ്റര്‍
5). വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ നിന്നും കൊടി സുനിയെ താവനൂര്‍ ജയിലിലേക്ക് മാറ്റി. (വാര്‍ത്ത)
* താവനൂരല്ലോ സുഖപ്രദം- സുനിക്ക്.
6). കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്യുന്ന ഭാസരാംഗന് ദേഹാസ്വാസ്ഥ്യം (വാര്‍ത്ത).
* ഇ.ഡി വൈറസ്- ഇതിനെ പ്രതിരോധിക്കാന്‍ കെ. വൈറസ് വാക്‌സിനേഷന്‍ കണ്ടുപിടിക്കണം.
7). സുരേഷ് ഗോപി തോളില്‍ തട്ടിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഡിപ്രഷന്‍ (വാര്‍ത്ത)
*'തൊട്ടു തൊട്ടില്ല-തൊട്ടുതൊട്ടില്ല
മൊട്ടിട്ടുവല്ലോ മേലാകെ...'
8).ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ 'കേരളീയ'ത്തില്‍ പങ്കെടുത്തു. (വാര്‍ത്ത)
* വയസ്സുകാലത്ത് പത്ത് പുത്തനുണ്ടാക്കാന്‍ പുതിയ മേച്ചില്‍പുറങ്ങളിലേക്ക്.
9). ഫൊക്കാന- ഫോമ പ്രസിഡന്റ് പദവിയിലേക്ക് നിരവധി സ്ഥാനാര്‍ത്ഥികള്‍ കളത്തിലിറങ്ങി (വാര്‍ത്ത)
*കളത്തിലിറങ്ങി കളിക്കണമെങ്കില്‍ കൈയ്യില്‍ കാശുവേണം. അല്ലെങ്കില്‍ കെട്ടിവെച്ച കാശുപോകും.
10). പ്രസ്‌ക്ലബ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്ക് വാഴയിലയില്‍ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പി (ജോര്‍ജ് തുമ്പയില്‍)
*ശമ്പളവും പെന്‍ഷനും മുടങ്ങിയ നാട്ടിലെ തൊഴിലാളികള്‍ വാഴയില തിന്നു തുടങ്ങിയ കാര്യം ഇനി റിപ്പോര്‍ട്ട് ചെയ്യാം.