Image

യുക്രെയ്ന്‍ യുദ്ധം: വിവേക് രാമസ്വാമി ശരി (ബി ജോൺ കുന്തറ)

Published on 13 November, 2023
യുക്രെയ്ന്‍ യുദ്ധം: വിവേക് രാമസ്വാമി ശരി (ബി ജോൺ കുന്തറ)

കഴിഞ്ഞ റിപ്പബ്ലിക്കൻ പ്രൈമറി ഡിബേറ്റിൽ, റഷ്യ യുകരൻ യുദ്ധത്തിൽ അമേരിക്ക ഇനിയും സഹായം നൽകണമോ എന്ന ചോദ്യത്തിന് വിവേക് മാത്രം വളരെ വ്യക്തമായ ചിന്തിപ്പിക്കുന്ന ഒരുത്തരം നൽകി.പൊതുജനത്തിൻറ്റെ പണം ഇതുപോലെ എങ്ങുമെത്താത്ത ഒരു പ്രാദേശികമായ സങ്കട്ടനത്തിന് ഒരു കണക്കുമില്ലാതെ നൽകുന്നതിൽ തനിക്ക് താൽപ്പര്യമില്ല.വേണമെഗ്ഗിൽ അത് യൂറോപ്പ് നടത്തട്ടെ .

പുറകോട്ടു നോക്കിയാൽ വിവേക് എടുക്കുന്ന നിലപാട് ശെരിഎന്ന് ഈ ലേഖകൻ കാണുന്നു. 2014 ഒബാമ ഭരണസമയം, റഷ്യ ആദ്യമായി യൂകരീൻ ആക്രമിച്ചു ക്രിമിയ എന്ന പ്രദേശം മുറിച്ചെടുത്തു. അന്ന് ലോകരാഷ്ട്രങ്ങൾ പ്രധാനമായും നേറ്റോ രാജ്യങ്ങൾ അമേരിക്ക അടക്കം, U N ൽ എന്തോ ഒക്കെ പുലമ്പിയതല്ലാതെ  ഒന്നും കാര്യമായി ചെയ്തില്ല. ഒബാമ കുറച്ചു പുതപ്പുകൾ യുകരെൻ സൈനികർക്ക് അയച്ചുകൊടുത്തു തണുപ്പു സഹിക്കാതെ  യുദ്ധം ചെയ്യുന്നതിന് .

അതിനുശേഷവും ജർമ്മനി പോലുള്ള രാജ്യങ്ങൾ റഷ്യയുമായി ഇന്ധന വാങ്ങൽ കരാറുകളിൽ ഏർപ്പെട്ടു റഷ്യയെ സാമ്പത്തികമായി സഹായിച്ചു. പിന്നീട് ട്രംപ് ഭരണം അമേരിക്കയിൽ തുടങ്ങി.റഷ്യ അടങ്ങിയിരുന്നു .2020 അമേരിക്കയിൽ ഭരണം മാറി ബൈഡൻ തലപ്പത്തെത്തി. പുട്ടിൻ വീണ്ടും പത്തിപൊക്കി യുകരൻ അതിർത്തിയിലേക്ക് പടനീക്കം ആരംഭിച്ചു.

അപ്പോഴും യൂറോപ്പോ അമേരിക്കയോ കണ്ടില്ല കേട്ടില്ല എന്നരീതിയിൽ പ്രവർത്തിച്ചു. പുട്ടിൻ, തങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന ഇന്ധനം നിരസിക്കുമോ എന്നായിരുന്നു ജർമ്മനിയുടെ ഭയം. 2022 തുടക്കത്തിൽ ഏതാനും ലോക മാധ്യമങ്ങൾ റഷ്യൻ സൈനികർ എല്ലാ യുദ്ധ തയ്യാറെടുപ്പുമായി യൂകരീൻ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നു വീക്ഷിച്ചു. അതേപ്പറ്റി 22 ജനുവരി 19 ന് ഒരു പത്രസമ്മേളനത്തിൽ ബൈടൻറ്റെ മുന്നിൽ ഇതവതരിപ്പിച്ചു .

കിട്ടിയ മറുപടി, റഷ്യ തീർച്ചയായും യൂകരീൻ പ്രവേശിക്കും "ഒരു ചെറിയ കയ്യേറ്റം" അതായിരിക്കും. ഇതിൽ നിന്നും റഷ്യക്ക് എന്ത് സന്നേശം കിട്ടിയെന്ന് ചിന്തിച്ചു നോക്കൂ.അങ്ങനെ യുദ്ധം ആരംഭിച്ചു ആദ്യമേ യൂറോപ്പും ബൈഡനും കരുതി യുകരൻ ഒരു മുയൽ, റഷ്യ ഒരു ആന ഇവർ തമ്മിൽ യുദ്ധം നടത്തിയാൽ എവിടെവരെ എത്തും. ഒന്നോ രണ്ടോ ദിനങ്ങൾ നീളും യുക്കരൻ തോൽക്കും U N വീണ്ടും സമാധാന വേഷമണിഞ് വേദിയിലെത്തും കുറച്ചൂകൂടി പ്രദേശം റഷ്യക്കു കിട്ടും അങ്ങനെ രണ്ടാം യുദ്ധവും തൽക്കാലം അവസാനിക്കും.

എന്നാൽ ഇവരുടെയെല്ലാം കണക്കുകൾ തെറ്റിച്ചു യുക്കരൻ ചെറുത്തുനിന്നു. റഷ്യയുടെ ആയുധങ്ങൾക്ക് എണ്ണം കൂടുതൽ മെച്ചം കുറവ് .കൂടാതെ പുട്ടിൻറ്റെ ആർമ്മിയും നല്ല പരിശീലനം ഇല്ലാത്തവർ. യുദ്ധം    കൊടുമ്പിരികൊണ്ടു ഇരു ഭാഗത്തും ആളപായം വർദ്ധിച്ചു തുടങ്ങി.നിരവധി അഭയാർത്ഥികളായി അയൽ രാജ്യങ്ങളിലേയ്ക്ക് ഒഴുകിത്തുടങ്ങി.

  പൊതുജനാഭിപ്രായവും യുകെറെനെ തുണച്ചുകൊണ്ടായിരുന്നു. ഇതുകണ്ടപ്പോൾ അമേരിക്കക്കും യൂറോപ്പിനും തോന്നി ത്തുടങ്ങി നേരത്തെ പുട്ടിന് ശക്തമായ താക്കീതു നൽകി യുദ്ധത്തിൽനിന്നും പിന്തിരിപ്പിക്കേണ്ടതായിരുന്നു. അങ്ങനെ യൂറോപ്പും അമേരിക്കയും അവരുടെ ആവനാഴികളിൽ ഉണ്ടായിരുന്ന പഴയ തോക്കുകളും ടാങ്കുകളും എല്ലാം യുകറെനിൽ എത്തിച്ചു തുടങ്ങി. നേതാക്കൾ നേരിട്ട് കിയാവിലെത്തി സോളൻസ്കിക്ക് ഹസ്തദാനം നൽകുന്നതിന്.

നേതാക്കൾ മുതലക്കണ്ണീർ ഒഴുക്കി എന്നതിന് പുറമെ യുക്കരെന് വേണ്ടിയിരുന്ന യുദ്ധ വിമാനം പോലുള്ള   നിര്‍ണ്ണായ സാമഗ്രകികൾ ഒന്നും നൽകിയില്ല. റഷ്യ ബോംബുകൾ ഇടുന്നത് വിമാനത്തിൽ എത്തി എന്നാൽ അതിനെ ചെറുക്കാൻ യൂറോപ്പ് യുക്കരെന് കൊടുത്തതോ ഡ്രോൺ എന്ന കളിപ്പാട്ടം. ഏതാനും പോർ വിമാനങ്ങൾ യൂകരെന് നൽകിയിരുന്നെങ്കിൽ യുദ്ധത്തിൻറ്റെ ഗതി മാറിയേനെ.

ഇതിൻറ്റെഎല്ലാം പരിണിതഫലം നോക്കാം. അതുവരെ വലിയൊരു സ്നേഹത്തിലൊന്നും അല്ലായിരുന്നു ചൈനയും റഷ്യയുo എന്നാൽ ഇന്നിതാ ഇവർ കെട്ടിപ്പിടിച്ചു നടക്കുന്നു. ചൈനയുടെ ആവശ്യം അമേരിക്കയെയും യൂറോപ്പിനെയും തളർത്തുക ചുരുക്കത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുക.

റഷ്യ തോറ്റ് തലതാഴ്ത്തി യൂകരിൻ വിടുമെന്ന് ആരും കരുതേണ്ട. ഇപ്പോൾ ബൈഡൻറ്റെ കണ്മുന്നിൽ മറ്റൊരു യുദ്ധവും തുടങ്ങിയിരിക്കുന്നു. ഇതിൽ തീർച്ചയായും യുക്കരൻ പിന്‍ബഞ്ചിലേക്ക് തള്ളപ്പെടും. ഇസ്രായേൽ തോൽക്കുവാൻ എന്തായാലും അമേരിക്ക സമ്മതിക്കില്ല . രാഷ്ട്രീയ തലത്തിൽ ഇരു പാർട്ടികൾക്കും ഇസ്രായേൽ വിജയിക്കേണ്ടത് ആവശ്യം.

യുകെറെനിൽ ഇനിയും ആളപായം കൂട്ടേണ്ടങ്കിൽ യൂറോപ്പും അമേരിക്കയും സോളൻസ്കിയെ ഒരു ഒത്തുതീർപ്പിനു പ്രേരിപ്പിക്കുക കുറച്ചുകൂടി സ്ഥലം യുക്കരെന് നഷ്ട്ടപ്പെട്ടു എന്നുവരും.തൽക്കാലം യുദ്ധം തീർന്നെന്നുവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക