Image

നിലമ്പൂർ മൺപാത്ര പ്രദർശനവും വിൽപ്പനയും കോട്ടയത്ത് : ആൻസി സാജൻ

Published on 13 November, 2023
നിലമ്പൂർ മൺപാത്ര പ്രദർശനവും വിൽപ്പനയും കോട്ടയത്ത് : ആൻസി സാജൻ

വെറുതെയങ്ങനെയിരുന്ന് ഫോണിൽ റീൽസ് കാണുകയായിരുന്നു. ഈയിടെ ഷൈലജ എന്നൊരു അമ്മയും മകൻ ഉണ്ണിയും ചേർന്നൊരുക്കുന്ന റീൽസാണ് ഏറെ ആകർഷകമായിത്തോന്നുന്നത്.
അവരുടെ പുതിയ പ്രകടനം കണ്ട സന്തോഷത്തിലിരിക്കുമ്പോൾ അടുത്ത വീഡിയോ സൂസമ്മയുടേത്.
കോട്ടയത്തിന്റെ സ്വന്തം ഫുഡ് വ്ലോഗർ താടിക്കാരന്റെ ഭാര്യ സൂസമ്മയും പ്രിയങ്കരി തന്നെ.

കോട്ടയത്ത് മനോരമയ്ക്കും ബസേലിയസ് കോളജിനും എതിർവശത്തായുള്ള ആർട് കാസ്റ്റൽ gallery യിൽ നടക്കുന്ന മൺപാത്ര പ്രദർശനമായിരുന്നു സൂസമ്മയുടെ ഐറ്റം.

വിജയകുമാരി അവതരിപ്പിക്കുന്ന നിലമ്പൂർ മൺപാത്രങ്ങളെയും ചുവർ ചിത്രങ്ങളെയും പറ്റി സൂസമ്മ അത്യന്ത്യം ആത്മാർത്ഥവും ആകർഷകവുമായി പറഞ്ഞ  കാര്യങ്ങളും  വീഡിയോ ചിത്രങ്ങളും കണ്ട ഞാനും വൈകുന്നേരം സെബാന്റെ ആർട് ഗാലറിയിലേക്ക് വച്ചു പിടിച്ചു.( മലയാളം പത്രത്തിന്റെ കോട്ടയം ഓഫീസാണ് ആർട് ഗാലറിയായി നവീകരിച്ചത് )

സൂസമ്മയുടെ വീഡിയോ കണ്ട് ആൾക്കൂട്ടമാണ് ആർട് ഗാലറിയിൽ എന്ന് സെബാനും ( സെബാസ്റ്റ്യൻ ജോസഫ് ) സാക്ഷ്യം പറഞ്ഞു.

ധൃതിയിൽ ഓടിച്ചെന്ന് ചായയുണ്ടാക്കാനുള്ള ഒരു മൺപാത്രവും
പിന്നെ ' വിവിധ് ഭാരതി ' പോലെ വിവിധ വിഭവങ്ങളൊരുക്കാവുന്ന ഒരു ചട്ടിയും വാങ്ങി.

ഇതിനിടയിൽ വിജയകുമാരിയെ കണ്ടു.സൂസമ്മയുടെ വീഡിയോ കണ്ട് ഒരുപാട് പേർ വരുന്നുണ്ടെന്ന് അവർ  പറഞ്ഞു.

ഈ മൺപാത്ര വൈവിധ്യം അത്യന്താകർഷകം തന്നെ.
കോട്ടയത്തെ സുന്ദരികളായ പാചക റാണികൾ തിങ്ങിക്കൂടുന്നതിനിടയിലൂടെ നൂണ്ടിറങ്ങി വിജയകുമാരിയോട് വിളിക്കാം എന്നു പറഞ്ഞ് ഫോൺ നമ്പറും വാങ്ങി തിരികെ.

ഇതിൽ  ഇനിയും അധികം എഴുതുന്നില്ല.
നാളെ (14-ാം തീയതി ) പ്രദർശനം സമാപിക്കും.
അതു കഴിഞ്ഞാൽ 19 ാം തീയതി മുതൽ ചൈതന്യ പാസ്റ്ററൽ സെന്ററിൽ പ്രദർശനം തുടങ്ങും. 

ഓൺലൈൻ വിൽപ്പനയുമുണ്ട്.  ph 9562752623

വിജയകുമാരിയുടെ സംരംഭത്തെക്കുറിച്ച് കൂടുതലറിയാൻ സൂസമ്മയുടെ വീഡിയോ ലിങ്ക് താഴെ ചേർക്കുന്നു.
കാണുക.

https://www.facebook.com/susammatalks/posts/pfbid02mALdFqSb3EACejzVopWP5yyFg9ziAwoYVMhcGMnkBRy29wSxEZzshQvjeG8gbaYYl?mibextid=zDhOQc

 

നിലമ്പൂർ മൺപാത്ര പ്രദർശനവും വിൽപ്പനയും കോട്ടയത്ത് : ആൻസി സാജൻനിലമ്പൂർ മൺപാത്ര പ്രദർശനവും വിൽപ്പനയും കോട്ടയത്ത് : ആൻസി സാജൻനിലമ്പൂർ മൺപാത്ര പ്രദർശനവും വിൽപ്പനയും കോട്ടയത്ത് : ആൻസി സാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക